? ഗൗരീശങ്കരം 16 ? (ഫൈനൽ) 1959

“മോളെ നീ എവിടെ പോവാ…. ഈ രാത്രിക്ക്…….”

 

ഒരു മറുപടി പോലും പറയാതെ അവൾ ഇറങ്ങി….

 

അമ്മ ഉടനെ തന്നെ മനുവിനെ വിളിച്ചു പറഞ്ഞു…

 

“അമ്മ ടെൻഷൻ അടിക്കണ്ട.. ഞങ്ങൾ നോക്കിക്കോളാം…….”

*********************************************

 

രാത്രിയിലെ കോച്ചുന്ന തണുപ്പിനെ വകവെക്കാതെ നന്ദു സ്കൂട്ടർ പായിച്ചു…. അവളുടെ ഉള്ളിൽ ഒരു അഗ്നി പർവതം തന്നെ പുകയുന്നുണ്ടായിരുന്നു….

 

ജാനകിയുടെ ചേച്ചിയുടെ വീട്ടിൽ എത്തിയപ്പോഴേക്കും നല്ലോണം വൈകിയിരുന്നു…. എല്ലാ വീടുകളിലെയും ലൈറ്റുകൾ അണഞ്ഞിരുന്നു….

 

വിറക്കുന്ന കൈകളോടെയാണ് നന്ദു ബെൽ അടിച്ചത്….

 

കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ജാനകിയുടെ ചേച്ചി വന്ന് കതകു തുറന്നു…..

 

“ഗൗരി…. എന്താ മോളെ ഈ നേരത്ത്……?”

 

“ജാനകി ഇല്ലേ… എനിക്കൊന്നു കാണണം….”

 

“ഈ പാതിരാത്രിക്കോ….”

 

“മ്മ്….”

 

“മോള് വാ…..”

 

അപ്പോഴേക്കും കതക് തുറന്ന് ജാനകിയും വന്നു… ജാനകിയെ കണ്ട ഉടനെ നന്ദു അവളെയും വലിച്ചു റൂമിൽ കയറി കതകടച്ചു…..

 

“എന്താ ഗൗരി… നീ എന്താ ഈ കാട്ടണെ….?”

 

നന്ദുവിന്റെ മുഖം അപ്പോൾ വിളർത്തിരുന്നു… കണ്ണുകളിൽ കത്തുന്ന ചുകപ്പും…..

 

”?എന്ത് പറ്റി ഗൗരി….????”

 

“ഒന്നും അറിയാത്തതാണോ അതോ അറിഞ്ഞിട്ടും നടിക്കുന്നതോ….?????”

 

“നീ എന്തൊക്കെയാ പറയുന്നേ… ഞാൻ എന്ത് ചെയ്തുന്ന……”

 

“നേരത്തെ ഞാൻ കേൾക്കാൻ ഏറ്റവും ആഗ്രഹിച്ച കാര്യം നീ പറഞ്ഞപ്പോൾ ഞാൻ ഒരുപാടു സന്തോഷിച്ചു…. പക്ഷെ ഒപ്പം തന്നെ എന്റെ മനസിനെ കീറി മുറിക്കാനുള്ളത് വീട്ടിൽ ഏല്പിച്ചിട്ട നീ പോയത് എന്ന് ഞാൻ അറിഞ്ഞില്ല….”

 

“എന്ത്…. എനിക്കൊന്നും മനസിലായില്ല….”

 

“ഒരു ആൽബം വീട്ടിൽ ഏല്പിച്ചില്ലേ… അത് തുറന്നു നോക്കിയതിൽ പിന്നെ എന്റെ ചങ്കിൽ തീയാണ്…. അതിന്റെ നീറ്റൽ കാരണം ആണ് ഞാൻ ഇപ്പൊ ഇവിടെ നിൽക്കുന്നെ…..”

 

“നിന്നെ ഇത്രയും നീറ്റാൻ മാത്രം അതിലെന്താ ഉള്ളെ…?”

 

“ഇന്നലെ കല്യാണം നീണ്ടു പോകാൻ ഒരു സുഹൃത്താണ് കാരണം എന്ന് പറഞ്ഞില്ലേ….?”

 

“ഉവ്വ്….”

 

“ആ സുഹൃത്തിനെ കുറിച്ച് നീ ഒന്നും ചോദിച്ചില്ല????? പേര് പോലും…. ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല…..?”?

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.