? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

“അയ്യോ?…. ശ്ശേ…. ഞാനെന്തൊരു മണ്ടിയാ….”

 

“എന്ത് പറ്റി ജാനകി???”

 

“നിന്നോട് ബഡായി പറഞ്ഞ് നടന്ന് വന്ന കാര്യം ഞാൻ മറന്നു…. സത്യത്തിൽ ഇത് പറയാൻ വേണ്ടി മാത്രാ ഞാൻ വന്നേ….

 

?എന്റെ കല്യാണ നിശ്ചയം കഴിഞ്ഞു….?”

 

“ഏഹ്ഹ്?…. എടി ഭയങ്കരി… ഇത്രേം കാര്യമായ കാര്യം വെച്ചിട്ടാണോടി നീ ഇത്രേം നേരം കണ്ടവരെ കുറിച് പരദൂഷണം പറഞ്ഞ് നടന്നേ….”

 

“വന്നപ്പോളെ അമ്മയോടും അച്ഛനോടും പറഞ്ഞതാ…. നിന്നെ കണ്ടപ്പോഴേക്കും…”

 

“സാരല്ല…. എന്നിട്ട്.. എങ്ങനെ തപ്പി പിടിച്ചു പുള്ളിയെ… പറ….”

 

ജാനകി അജു ഹോസ്പിറ്റലിൽ വന്നത് മുതലുള്ള കാര്യങ്ങൾ ഗൗരിയോട് പറഞ്ഞു…. അജുവിന്റെ പേരും ഇപ്പൊ PR ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത് എന്നും മനപ്പൂർവം അവൾ മറച്ചു വെച്ചു….

 

ഗൗരിയും എക്സൈറ്റഡ് ആയി….

 

“പുള്ളി കൊള്ളാലോ… IAS ഒക്കെ എഴുതി എടുത്തല്ലോ…….എന്നിട്ട് എപ്പളാ കല്യാണം….??”

 

“അതാണ് പ്രശ്നം…. പുള്ളിക്കാരന്റെ ഒരു ഫ്രണ്ട് സ്ഥലത്തില്ല… അവര് വന്നാലേ കല്യാണം നടക്കു….”

 

“ആള് എവിടെ പോയതാ….”

 

“എങ്ങോട്ടാ പോയെന്നു ആർക്കും അറിയില്ല… എപ്പോ വരും എന്നും….”?

 

“അതെന്ത് പരിപാടിയ… എത്ര നാളെന്നു വെച്ച കല്യാണം നീട്ടി കൊണ്ട് പോവാ….?”

 

“നിശ്ചയത്തിന്റെ അന്ന് അതും പറഞ്ഞ ചെറിയെ വാക് ആയതാ… അവസാനം ഒരു കൊല്ലം അവധി പറഞ്ഞ് വെച്ചു…”

 

“മ്മ്…” കുറച്ചു നേരം കൂടി നിന്ന് രാത്രി ഭക്ഷണവും കഴിച്ചു ജാനകി പുറപ്പെട്ടു….

*********************************************

 

ജാനകിയുടെ വരവും കാത്തെന്ന പോലെ മനുവും അജുവും നിൽപ്പുണ്ട്….

 

“എന്തായി….”?

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.