??__സുനന്ദാ__?? ( The Alternate Version) [??????? ????????] 326

അമ്മയെനിക്ക് ചില ഉപദേശങ്ങളും മറ്റും നൽകി ഫോൺ വെച്ചതോടെ, എനിക്ക് സുനന്ദയെ കാണണമെന്ന് തോന്നി.

 

താഴെയെത്തിയപ്പോൾ, അവൾ അവിടെയുണ്ടായിരുന്നു… എന്റെ നന്ദ..

സോഫയിലിരുന്നു പ്രിയയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അവൾ.

 

ഞാൻ വരുന്നത് കണ്ട് പ്രിയ അവിടെ നിന്നും മാറി. ഞാൻ നന്ദയുടെ അടുക്കലിരുന്നു. എന്ത് സംസാരിക്കണമെന്ന് അറിയാൻ മേലാത്തത് കൊണ്ട് ഇത്ര മാത്രം ;

ഞാൻ അവളോട്, അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു. :

 

“സുനന്ദയ്ക്ക് എന്റെ ജീവിതത്തിലേക്ക്, എന്റെ തണലായി നിൽക്കാൻ ആഗ്രഹമുണ്ടോ…??? ഞാൻ നിന്നെ സംരക്ഷിക്കുമെന്ന് ഉറപ്പ് തരുന്നു.”

അവൾ ഒന്നും മിണ്ടിയില്ല.. താല്പര്യമുണ്ടെന്നു മാത്രം തലയാട്ടി.

 

“പ്രോമിസ്???” ഞാൻ എന്റെ കൈ അവൾക്കരികിലേക്ക് നീട്ടി.

 

എന്റെ കൈയിൽ അവൾ തന്റെ കൈ ചേർത്തു, പ്രോമിസ് ചെയ്തു. ഞാൻ അവളെ ചേർത്തു പിടിച്ചു. അവൾ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു. എനിക്ക് ജീവിതത്തോട് നന്ദി തോന്നി. ആ നിമിഷത്തോട് നന്ദി തോന്നി. ആ കൈകളോട് നന്ദി തോന്നി.

 

ആദ്യമായി ഞാൻ എന്നോടു തന്നെ പറഞ്ഞു. ഇനി നീ തനിച്ചല്ല… ഇനിയുള്ള ജീവിതയാത്രയിൽ നിനക്ക് കൂട്ടായി ഞാനുണ്ടാകും കൂടെ.

 

ഏതാനും ആഴ്ചകൾക്ക് ശേഷം…

 

 

രാത്രിയിൽ സുനന്ദയോടൊപ്പം നാട്ടിലേക്കുള്ള ട്രെയിനിലിരിക്കുമ്പോൾ വരാൻ പോകുന്ന, നാട്ടുകാരുടെ ചോദ്യങ്ങളെയും ബന്ധുക്കളുടെ ആരോപണങ്ങളെയും, അച്ഛന്റെ ശകാരത്തെയും ഞാൻ ഒട്ടും തന്നെ ഭയന്നില്ല. അതുണ്ടാകുമെന്ന അറിവുണ്ടെങ്കിലും.

 

പ്രതികൂലമോ അനുകൂലമെന്നോ ഇല്ലാതെ സാഹചര്യങ്ങൾക്ക് മാത്രം നൽകാൻ സാധിക്കുന്ന ചില ശക്തികളുണ്ട്. അന്നുവരെ ദുർബ്ബലമെന്നു കരുതിയ ചിന്തകളെപ്പോലും അതു ജ്വലിപ്പിക്കും. അതിശയിപ്പിക്കുംവണ്ണം പ്രവർത്തികളെ താങ്ങിനിർത്തും.

 

സ്ലീപ്പർ ബെർത്തിലെ സീറ്റിൽ ചുരുണ്ടു കൂടി കിടന്ന അവളെ ഒരു ബ്ലാങ്കറ്റ് കൊണ്ട് ഞാൻ നന്നായി പുതപ്പിച്ചു. ഞാൻ അവളുടെ സിന്ദൂരമണിഞ്ഞ സീമന്തരേഖയിലൊന്നു മൃദുലമായൊന്നു ചുംബിച്ചു. എന്നിട്ട് കണ്ണുകളടച്ചുറങ്ങുന്ന അവളെ നോക്കി…

 

അപ്പോൾ ഞാനവൾക്ക് നൽകിയ ചുംബനത്തിന്റെ പ്രതിഫലനമെന്നോണം അവളുടെ കഴുത്തിലെ താലി തിളങ്ങികൊണ്ടിരുന്നു…

ശുഭം…
ഈ കഥ, യഥാർത്ഥത്തിൽ ഒരു സീരീസ്  ആയിട്ട്  ഇറക്കാനായിരുന്നു, തീരുമാനിച്ചിരുന്നത്… എന്നാൽ തിരക്കുകൾ മൂലം അതിന് സാധിക്കാതെ വന്നതോടെ, ഈ കഥ first Glimpses വേർഷനിലേക്ക് മാറ്റേണ്ടി വന്നു. (  ഇനിയും ബാക്കിയാണ്  അരുണിന്റെയും  സുനന്ദയുടെയും ജീവിതം ).
ഇതിന്റെ Full Revised Version വേണമെനുണ്ടെങ്കിൽ, താഴെ കമന്റ്‌ ബോക്സിൽ പറയുക…. കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ… ?✨️❤️

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.