എങ്ങനെയൊക്കെയോ മുഴുവനായും കൊളുത്തി.
തൊഴുതു.
ദേവിക്ക് നീട്ടിയ പ്രസാദത്തിൽനിന്നും അവൾ വിരലിൽ ചന്ദനം തോണ്ടി നെറ്റിയിലണിഞ്ഞപ്പോൾ കൂടുതൽ സുന്ദരിയായതുപോലെ….എനിക്കും തൊട്ടു തന്നു.
കൽവിളക്കിന്റെ പ്രകാശത്തിൽ അവളുടെ എണ്ണത്തിളക്കമുള്ള കവിളുകളും നനഞ്ഞ ചുണ്ടുകളും
മുടിയിഴ വീണ നെറ്റിയും കിടന്നു തിളങ്ങി.
“ഇത്ര സുന്ദരിയായി അമ്പലത്തിൽ കണ്ടാൽ ദേവൻ ചിലപ്പോൾ ദേവന് കൂട്ടായി…ഈ ‘ദേവിയെ’ ഇവിടെ പിടിച്ചിരുത്തും കേട്ടോ……”
അവൾ ഒന്ന് ചിരിച്ചു. കൽവിളക്കിലേക്ക്
പകർന്ന എണ്ണയിൽ നിന്ന് ഒരു തുള്ളി നിലത്തുറ്റി വീണു.
കയ്യിലുള്ള കൊച്ചു ചെരാത് അവിടെ വച്ച്. അവൾ തിരിഞ്ഞെന്നെ നോക്കി പിന്നെ മെല്ലെ അടുത്ത് വന്നു എന്റെ ചെവിയിൽ പറഞ്ഞു….
“ഈ ദേവി ഈ ദേവനുള്ളതാണുട്ടോ.”
അതും പറഞ്ഞു അവൾ എന്റെ കൈപിടിച്ചു അമ്പലം വലം വച്ചു.
അവളുടെ ഐശ്വര്യത്തിലും മുഖശ്രീയിലും ഞാൻ കണ്ണടച്ചു വീഴുകയാണ്.
എന്ത് ഭംഗിയാണിവൾക്ക്…..!
ഇരുട്ടിയാണ് വീട്ടിലെക്ക് വന്നു കയറിയത്.
ഭക്ഷണം പുറത്തുനിന്നു കഴിച്ചിരുന്നു.
സ്വാതി ഉറങ്ങി…..
എല്ലാവർക്കും നല്ലതുപോലെ ക്ഷീണം ഉണ്ട്.
അവൾ പുറകെ കയറി വാതിൽ അടച്ചു. സാരിയുടെ പിൻ വലിച്ചൂരാൻ തുടങ്ങി.
കണ്ണാടിയിലൂടെ ബെഡിലിരിക്കുന്ന എന്നെ അവൾ നോക്കുന്നുണ്ട്
ഞാൻ ഫോൺ ബെഡിലിട്ട് അവളുടെ പുറകിൽ പോയി നിന്നു. അവൾ തല താഴ്ത്തി നിൽക്കുകയാണ്. ഇടുപ്പിലൂടെ കൈയ് മുന്നിലേക്കിട്ട് അവളുടെ അണിവയറിൽ ചേർത്ത് വച്ച് ഇറുകിയ അരഞ്ഞാണം മുറുകെ വിരലുകൾ കൊണ്ട് കെട്ടുപിണച്ച്
എന്നിലേക്ക് ഉരുമ്മി നിർത്തി.
മെല്ലെ അവളുടെ മുടിയിഴയിലേക്ക് ഊളിയിട്ട് കാച്ചിയ എണ്ണയുടെ മണവും അവളുടെ മനം മയക്കുന്ന മണവും ആഞ്ഞാസ്വദിച്ചു. ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് പോലെ….
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?