ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

ഞാൻ അവളുടെ മറുപടിക്കായി കാത്തുനിന്നു.
“ന്നാ പോവാം.”
അവൾക്കും സമ്മതം.
ഞങ്ങൾ ഷോക്ക് കയറി.
ലച്ചുട്ടി നടുക്ക് ഞാനും അവളും അവളുടെ ഇരുസൈഡിലായി ഇരുന്നു.
ലച്ചുട്ടി സ്‌ക്രീനിൽ തന്നെയാണ്.
അവൾക്ക് ആ സിനിമ ഇഷ്ട്ടപെട്ടെന്ന് തോന്നുന്നു.
ഞാൻ ദേവിയെ നോക്കി.
അവളും എന്നെ നോക്കി. ഇരുട്ടാണെങ്കിലും ചെറുവെളിച്ചത്തിൽ ഞാൻ അവളുടെ മുഖം കണ്ട് മതിമറന്നു.
അവൾ ഒന്ന് ചിരിച്ച് കണ്ണുകൾ താഴ്ത്തിയിരുന്നു.
ഇന്റർവല്ലിന് അവർക്ക് പോപ്‌കോണും ഒരു ലാർജ് ബോട്ടിൽ കോളയും വാങ്ങി ലച്ചുട്ടിയുടെ കയ്യിൽ കൊടുത്തു.
അപ്പോഴാണ് ലച്ചുട്ടിക്ക് മുൻപിലുള്ള സീറ്റിന്റെ ഉയരം കാരണം അവൾക്ക് സിനിമ കാണാൻ പറ്റുന്നില്ലെന്ന് പറഞ്ഞത്.അവളോട് എന്റെ സീറ്റിലിരിക്കാൻ പറഞ്ഞ് ഞാൻ അവരുടെ നടുക്കിരുന്നു.
എന്റെ സീറ്റിന്റെ ഫ്രന്റ്സീറ്റ് ഫ്രീയായിരുന്നു അതുകൊണ്ട് ഈസിയായി കാണാം.
അവൾ ഇരുന്ന് പോപ്‌കോൺ കഴിക്കുകയാണ്.
ഒപ്പം കോള മൊത്തിക്കുടിക്കുന്നുമുണ്ട്.
ഞാൻ ചരിഞ്ഞ് ദേവിയെ നോക്കി. പോപ്‌കോൺ വാരികഴിക്കുകയാണ്.
ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ ആ പോപ്‌കോൺ ബക്കറ്റ് എനിക്ക് നേരെ നീട്ടി പിടിച്ചു.
പക്ഷെ കഴിക്കുന്നത് നിർത്തിയില്ല.

എനിക്ക് ചിരി പൊട്ടി.
ഇവൾ ലച്ചുവിനെക്കാൾ രസമായിട്ടാണ് കഴിക്കുന്നത് അവളുടെ അധരങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്നതും രക്തവർണമുള്ള നാവു നീട്ടി അധരങ്ങളിലെ രുചി നുണഞ്ഞിറക്കുന്നതും കണ്ട് എനിക്ക് ആ ക്ഷണം നിരസിക്കാനായില്ല.
ഞാൻ അതിൽ നിന്നും കുറച്ചു കയ്യിലെടുത്ത് വായിലിട്ടു.
അവൾ വീണ്ടും എന്നെ തന്നെ നോക്കുകയാണ്.
ഞാൻ അവളോട് ചേർന്നിരുന്നു.
തമ്മിൽ അകറ്റിനിർത്തിയ ആ ഹാൻഡ്‌റെസ്റ്റിനോട് എനിക്ക് ദേഷ്യം ഇരമ്പി.
എന്റെ കയ് കയറ്റിവച്ച അതെ നിമിഷം തന്നെ അവൾ കഴിക്കൽ നിർത്തിവച്ച് കൈ തുടച്ച് അതിൽ കയറ്റിവച്ചു.
എന്നാൽ രണ്ട് കൈ വക്കാനുള്ള വീതി അതിനുണ്ടായിരുന്നില്ല.
അവളുടെ നഗ്നമായ കയ് എന്റെ കയ്യിലുരഞ്ഞു.
എന്തോ പോലെ….
അവൾ തൽക്ഷണം കയ്യെടുത്ത് എന്നെ നോക്കി ഞാനും.ഞാൻ കൈയ് മടക്കി പകുതിയിൽ വച്ച് ബാക്കി പകുതി അവൾക്കു കൊടുത്തു.അവൾ കൈ അതിൽ കയറ്റിവച്ചു.
അവളും എന്റെ സൈഡിലേക്ക് ചാഞ്ഞിരുന്നു.
തോളും തോളും തമ്മിൽ മുട്ടി ഇരുന്നു.
ഞാൻ അവളെ നോക്കി ചിരിച്ചു.
അവളും.
അവൾ എന്റെ തോളിൽ പതിയെ തല വച്ച് നാണിച്ചു സ്ക്രീനിലേക്ക് നോക്കിഇരുന്നു.
ഒരു രാജ്യം വെട്ടിപ്പിടിച്ച രാജാവിന്റെ സന്തോഷമായിരുന്നു എനിക്ക്. ഞാൻ എന്റെ തോളിൽ തല ചായ്ച്ചിരുന്ന അവളെ നോക്കി മതിമറന്നിരുന്നു.

30 Comments

  1. Adipoli!!! Superb feel!!!

  2. ??????????

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ???

    ❤❤❤

  8. Adipoli ???

  9. ഊഫ്… പൊളി സാനം..??
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…??????

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി ???❤️❤️?❤️?

  16. ??

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤?❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. ?

Comments are closed.