ഞങ്ങൾ സാവധാനം സംസാരം തുടങ്ങി.
ദേവിക അതെല്ലാം ശ്രെദ്ധിച്ച് നോക്കിനിന്നു.
ഞങ്ങൾ പെട്ടന്ന് കൂട്ടായതിന്റെ ആഹ്ലാദവും അതിനൊപ്പം അവളെ ഞാൻ ഒന്ന് മൈൻഡ് പോലും ചെയ്യാത്തതിന്റെ പരിഭവവും.
അവൾ കൊച്ചു പരിഭവം മറച്ചു വച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി ;
“ഏട്ടാ…. നിക്ക് ഒരു സർട്ടിഫിക്കറ്റ് കൂടി സബ്‌മിറ്റ് ചെയ്യണം.ഞാൻ പൊയിക്കോട്ടേ….”
“മ്മ് പോയി വാ….”
“ലച്ചുട്ടി ഇവിടെ ഏട്ടന്റെ ഒപ്പം നിക്കുവോ?… ചേച്ചി വേഗം വരാട്ടോ….”
അവൾ ലച്ചുട്ടിയുടെ ചുമലിൽ തട്ടി കവിളിൽ ഒരുമ്മ കൊടുത്തു.
നിവർന്നു.
നേരെ നോക്കിയത് എന്റെ കണ്ണിലേക്കാണ്…
അവൾ ഉമ്മ കൊടുക്കുന്നതും നോക്കി വെള്ളമിറക്കി നിൽക്കുകയായിരുന്നു ഞാൻ.
മുഖത്ത് നാണം വന്നു നിറഞ്ഞത് പെട്ടെന്നായിരുന്നു.
അവൾ മുഖം കുനിച്ചു തിരിഞ്ഞു കോളേജിലേക്ക് നടന്നു.
പോകുന്ന വഴിക്ക് ഒന്നെന്നെ തിരിഞ്ഞു നോക്കി.അവളുടെ കണ്ണിലെ തീ എന്താണെന്ന് മനസ്സിലാവാനെ സാധിക്കുന്നില്ല.
എന്നാലും ആ കണ്ണുകൾ എന്നെ പിടിച്ചുലക്കുകയാണ്.
അവളെ കാത്തു ഗേറ്റിൽ കുറച്ചു കുട്ടികൾ നിൽക്കുന്നുണ്ടായിരുന്നു.
അവർ ഞാൻ കാൺകെ അവളെ നോക്കി വെളുക്കെ ചിരിക്കുകയാണ്.
ഇടക്കെല്ലാവരും എന്നെയും നോക്കുന്നുണ്ട്.അവൾ നാണിച്ചു തല താഴ്ത്തി നടന്നു.
ഇടക്ക് എന്നെ തിരിഞ്ഞ് നോക്കി ചിരിച്ചു.
എനിക്കാകെ ഒരു നാണം.
“ലച്ചുട്ടി….നമ്മുക്ക് ഐസ് ക്രീം കഴിക്കാൻ പോയാലോ?”
ഞാൻ അവിടെ നിന്ന് രക്ഷപെടാനായി ലച്ചുട്ടീയെയും കൊണ്ട് ഒരു റെസ്റ്ററന്റിൽ
കയറി.
രണ്ട് സ്കൂപ് ചോക്ലേറ്റ് ഐസ്ക്രീം പറഞ്ഞു.
രണ്ട് വൈറ്റ് കേക്ക് റോളും.
ഞാൻ അവൾ കഴിക്കുന്നതും നോക്കി ഇരുന്നു.
എന്ത് ക്യൂട്ട് ആയിട്ടാ അവൾ അത് ചവയ്ക്കുന്നത്.
അവൾ നല്ല ഹാപ്പിയിലാണ്.
ചുണ്ടിലും മൂക്കിലും എല്ലാം ക്രീം പടർന്നിരിക്കുന്നു. അവിടവിടെയായി കേക്കിന്റെ നുറുക്കുകൾ.
എനിക്ക് ചിരി വന്നു.
“ലച്ചുട്ടി എന്തെങ്കിലും പറയെടോ….”
“ഏട്ടൻ കഴിക്കിണില്ലേ?”
“ആവൂ…. ഒന്ന് മിണ്ടീലോ….”
അവൾ ആ കൊച്ചരിപ്പല്ലുകൾ പുറത്ത് കാട്ടി ചിരിച്ചു.
Adipoli!!! Superb feel!!!
??????????
♥️♥️♥️♥️♥️♥️
ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!
അഭിനന്ദനത്തിന് നന്ദിയുണ്ട്…
ഒരു നീണ്ട അഭിപ്രായമായിരുന്നു.
സന്തോഷം ♥
യുവ ഗന്ധർവ്വൻ
ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.
♥️♥️
❤❤❤
നൈസ്…
❤❤❤
Adipoli ???
ഊഫ്… പൊളി സാനം..??
പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?
അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
‘ചിതലരിച്ച കൈ’.
സിറ്റുവേഷൻ,
ഫിനാൻഷ്യൽ ക്രൈസിസ്.etc
ഒരുപാട് നന്ദി..♥
adipoli….nanayittund…ottiri ishtappettu…
❤️❤️❤️❤️❤️❤️❤️❤️❤️
മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
♥️♥️♥️
ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.
മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤
യുവ ഗന്ധർവ്വൻ.✨️
അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……
സ്നേഹം…??????
എന്റെ ആഗ്രഹവും അതുതന്നെയാണ്.
സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിനു നന്ദി❤
യുവ ഗന്ധർവ്വൻ
Nice
Thankz❤
കൊള്ളാം ഇഷ്ട്ടമായി. ♥♥♥
നന്ദിയുണ്ട് മന്നാഡിയാർ ❤
അടിപൊളി ???❤️❤️?❤️?
??
നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച് ഫീൽ ചെയ്തു ❤❤?❤
എനിക്കും ഫീൽ ചെയ്തു
നന്ദിയുണ്ട്.
ഞാനും ഒരു എം.കെ ആരാധകനാണ്.
കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤
എം.കെ ആരാധകൻ❤
ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്
♥️♥️
?