കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2303

Views : 444350

 

കൃഷ്ണവേണി

Author: രാഗേന്ദു

Previous Part 

 

പ്രിയപ്പെട്ടവരെ❤️..ആദ്യം തന്നെ കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.. ഈ കഥ
നിങ്ങൾ എല്ലാവരും ഇത്രേ ഇഷ്ടപ്പെടും എന്നു ഞാൻ ഒരിക്കലും കരുതിയില്ല.. ഒത്തിരി സന്തോഷം ഉണ്ട് ഇതൊക്കെ കാണുമ്പോൾ.. .. വലിയ എഴുത്തുകാരി ഒന്നും അല്ല ഞാൻ.. എന്തോ എഴുതുന്നു അത് നിങ്ങൾക്ക് ഇഷ്ടമായിതിൽ ഒത്തിരി ഒത്തിരി സ്നേഹം.. ഇത് കാത്തിരുന്നവർക്ക് വലിയ ഒരു ഹൃദയം❤️ അപ്പോ ഒരിക്കൽ കൂടി പറയുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടമാകും എന്ന് വിശ്വാസത്തോടെ.. സ്നേഹത്തോടെ..❤️

 

അവൾ ആ കൊച്ചു ബോക്സിൽ അവന്റെ കയ്യിൽ കൊടുത്തു.. അവൻ തുറന്നു നോക്കി താലി..

അപ്പോൾ ശരി.. നന്ദി പറയുന്നില്ല.. പറയാൻ ഒന്നും ഇല്ല.. ഞാൻ പോട്ടെ..”

നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ നടന്നു പോയപ്പോൾ അവൻ നോക്കി നിന്നു ഒന്നും മിണ്ടാതെ ഒരു ശില പോലെ..

തുടർന്ന് വായിക്കുക..

***

Recent Stories

The Author

492 Comments

  1. ചേച്ചി..
    അങ്ങനെ ഇതും അവസാനിച്ചു ല്ലേ…
    നന്നായിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവുമെന്ന് തോനുന്നു.. ഞാൻ കണ്ടപ്പോൾ ഉള്ള ചേച്ചിയുടെ മംഗ്ലീഷിൽ നിന്നും ഇന്ന് ഇവിടെ ഒരു അടിപൊളി മലയാളത്തിലുള്ള തുടർ കഥ എഴുതി പൂർത്തിയാക്കിയപ്പോൾ ഒരുപാട് റെസ്‌പെക്ട് തോനുന്നു… ❤
    പിന്നെ.. Ending ഒട്ടും തന്നെ ബോർ ആകാതെ അടിപൊളി ആയിട്ട് തന്നെ പൂർത്തീകരിച്ചു… ഇസ അവന്റെയു മിഷേയലിന്റെയും കുട്ടി ആണോ എന്ന് ഡൌട്ട് സൃഷ്ടിക്കാൻ ശ്രമിച്ചു ല്ലേ… പക്ഷെ എനിക്ക് അറിയാം അവരുടെ ഫ്രണ്ട്ഷിപ് ഒരിക്കലും മറ്റൊരു രീതിയിൽ ആവുല്ല എന്ന്.. കാരണം, അതിൽ അവരുടെ frienshpl ഞാൻ purity കാണുന്നുണ്ട്….. ആൾസോ ചേച്ചി എംകെ യുടെ ബിഗ് ഫാൻ ആയത് കൊണ്ട് തന്നെ ഹാപ്പി ending ആവുമെന്ന് എനിക്ക് അറിയാം 😬..

    ആദ്യ ചാപ്റ്ററിൽ നിന്നും ഇങ്ങോട്ട് വരുമ്പോൾ ഒരുപാട് മാറ്റങ്ങൾ ഞാൻ കണ്ടു, അതിൽ ഒരു തുടക്കകാരിയിൽ നിന്നും വളരെ മെച്ചപ്പെട്ട എഴുതുകാരിയിലേക് ചേച്ചി എത്തിയിട്ടുണ്ട്… 👍🏻

    എനിയും orupaad കഥകൾ എഴുതാൻ സാധിക്കട്ടെ…
    വേണിയും ആഷ്‌ലിയും മികച്ചൊരു couple ആയിരുന്നു 😁… എന്നാലും എനിക്ക് ഇഷ്ടമായത്, മിഷേലും ആഷ്‌ലിയും ഉള്ള frienship ആയിരുന്നു… ❤❤

    അപ്പോൾ അടുത്ത കഥയിൽ കാണാ…
    ബൈ ❤

    1. മംഗ്ലീഷ് മാറി മലയാളം ആയത് താത്തെടെ അല്ലേ… അതിൽ പരം മാറ്റം വേറെ ഉണ്ടോ..!!!!!!😂😂

      1. Podo…
        Ivrokke kadha eyuthumbol njan atleast comnt enkilum malayalthil eyuthiyilenkil moshamelle 😬😬

        1. പണ്ട് എൻ്റെ കഥക്ക് ആണ് ആദ്യമായി താത്ത മലയാളത്തിൽ കമൻ്റ് ഇട്ടത് എന്നാണ് എൻ്റെ ഒരു ഓർമ… ശെരി ആണോ എന്നറിയില്ല… ഞാൻ ആദ്യമായി കണ്ടത് അന്നാണ്… നല്ല തുടക്കം…😜😜😜

    2. ഒത്തിരി സന്തോഷം ഷാനാ കഥ ഇഷ്ടപെട്ടത്തിൽ.
      അങ്ങനെ ഒന്നും പറയല്ലേ ഞാൻ ആ പഴേ ആൾ തന്നെ ആണ്. എന്തോരം അക്ഷര തെറ്റുകൾ ആണ് ഈ കഥയിൽ എന്നിട്ടും നിങ്ങൾ എല്ലാവരും അത് ക്ഷമിച്ചു കൂടെ നിന്നു. അതിനു നിങ്ങൾ എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും കുറഞ്ഞുപോവും.

      മിഷേൽ നെ എല്ലാവർക്കും ഇഷ്ടമായി. ശരിക്കും വേണിയെകാൽ മിഷേലിന് ആവും എല്ലാവർക്കും ഇഷ്ടായി കാണാ. അവരുടെ ഫ്രണ്ട്ഷിപ് മനസിലാക്കിയത്തിന് ഒത്തിരി സന്തോഷം.

      എന്തായാലും കഥ ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം..

      ഒത്തിരി ഒത്തിരി സ്നേഹം..❤️

  2. ഇന്ദുസ്….

    ഇന്നാണ് വായിക്കാൻ സാധിച്ചത്.. ഒരുമിച്ച് വായിച്ചു തുടക്കം മുതൽ… അടിപൊളി ആയിക്കണ്…. കൂടുതൽ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല… കുറെ നാളായി കഥകൾ വായിച്ചിട്ടും കമൻ്റുകൾ കൊടുത്തിട്ടും.. അപ്പോ അടുത്ത കഥയിൽ കാണാം..

    ♥️♥️♥️♥️♥️♥️

    1. പാപ്പാ മുത്തേ എന്നതാ വിശേഷം.

      1. സുഖം ആണ് മുത്തെ… എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു… നിനക്ക് എന്തൊക്കെ ഉണ്ട് വിശേഷം.. happy അല്ലേ…

    2. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ..
      സ്നേഹത്തോടെ.. ❤️

      സുഖം ആണെന്ന് വിശ്വസിക്കുന്നു

      1. സുഖം തന്നെ ഇന്ദുസേ…

  3. Adipoli ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ
      സ്നേഹം❤️

  4. super story ethinte pdf file publish cheyyane

    1. ഒത്തിരി സന്തോഷം . പി ഡി എഫ് ഇവിടെ അഡ്മിൻ ആണ് സെറ്റ് ആകുന്നത്
      സ്നേഹം❤️

  5. ഇന്ദുസ് കഴിഞ്ഞ രണ്ട് മൂന്ന് പാർട്ടുകൾക് കമന്റ് തരാൻ പറ്റിയിട്ടില്ല ക്ഷമിക്കണം. എല്ലാം കൈവിട്ടുപോയോ എന്ന പേടിയായിരുന്നു എല്ലാത്തിനും കാരണം. ഒന്നുമില്ലേലും രണ്ടു പേരും ഒരുമിച്ചല്ലോ.

    ആദ്യം ഞാൻ വിചാരിച്ചത് മിഷേലിനെ കെട്ടി എന്നാണ്. വായനക്കാരെ ആ ഒരു കാര്യം ഒരു സംശയവും കൂടാതെ വിശ്വസിപ്പിക്കാൻ നിങ്ങൾക് പറ്റി. സത്യം പറഞ്ഞല് ഞാൻ എയർ പിടിച്ചാണ് വായിച്ചത് ഇടക്ക് വിചാരിച്ചു കമന്റ് വായിക്കാം അല്ലെങ്കിൽ ടൈൽ ഏൻഡ് വായിക്കാം എന്ന് പക്ഷെ ഞാൻ എങ്ങനെയോ കടിച്ചു പിടിച്ചു നിന്നു.

    ഇവരുടെ കാത്തിരിപ്പ് കാണുമ്പോ എനിക്ക് എന്റെ കാര്യം ആണ് മനസ്സ് മുഴുവൻ. എന്റെ പ്രണയം എനിക്ക് മാത്രം അറിയാവുന്ന എന്തിന് അവൾക് പോലും അറിയാത്ത പ്രണയം. എനിക്ക് തന്നെ സംശയമാണ് എനിക്ക് അവളോട് പ്രണയമാണോ അതോ എന്താന്നെന്ന് അറിയില്ല. എന്റെ ജീവിതത്തിൽ അവൾ വേണം എന്ന ഒരു തോന്നൽ.

    ശെരിക്കും അവൾ എപ്പോഴാണ് എന്റെ മനസ്സിൽ കയറി കൂടിയത് എന്ന് അറിയില്ല. കാൻസർ ആയിരുന്നു അവൾക് പക്ഷെ ഇപ്പൊ ഓക്കേ ആണ്. നല്ലൊരു ജോലിയോ വീടോ ഇല്ലാത്ത ഒരു 23 വയസ്സുള്ള ഞാൻ എങ്ങനെ 28 വയസ്സുള്ള അവളോട് എന്റെ ഇഷ്ടം പറയും. എനിക്ക് ഉളില് ഒരു ധൈര്യം ഇല്ല.

    കാൻസർ ആയിരുന്നത് കൊണ്ട് അവളെ ആരും അങ്ങനെ പെണ്ണ് ചോദിക്കാൻ വരുന്നില്ല ആരെങ്കിലും വന്നല് അത് നാടുകാര് മുടക്കിക്കൊലും അല്ലെങ്കിൽ വരുന്നവര്ക് സമ്പതില് ആണ് കണ്ണ്. ഇതൊക്കെ ആണ് എനിക്ക് favour ആയിട്ടുള്ള കാര്യം.

    അവളെ എന്റെതാക്കാന് ഞാൻ എന്റെ കഴിവിന്റെ പരമാവതി ശ്രമിക്കും. അത് മാത്രമേ എനിക്ക് സാധിക്കുകയുല്ലു.

    സ്റ്റോറിയെ കുറിച്ച കൂടുതൽ ഒന്നും പറഞ്ഞില്ല ഈ ഒരു കാര്യം ഇങ്ങനെ എങ്കിലും ഒരാളോട് പറയണം എന്ന് തോന്നി അതാ ഇവിടെ എഴുതിയത്. ക്ഷമിക്കണം.

    സ്നേഹത്തോടെ❤️
    Mohammed Nazeer

    1. നാസറെ..
      നീ ധൈര്യമായി പോയി ആ പെൺകുട്ടിയോടെ ഇഷ്ടം പറ.. നിന്റെ ഇഷ്ടം കുട്ടിക്കളി അല്ല എന്ന് ബോധ്യപ്പെട്ടാൽ അവൾ സമ്മതിക്കും. പിന്നെ ഒന്ന്.. കാൻസർ growth പൂർണമായും പോയി എന്ന് ഉറപ്പിക്കാനാവില്ല. അതോണ്ട് ഇനി ഒരു അറ്റാക്ക് ഉണ്ടായാൽ ആ കുട്ടിയോട് ചേർന്ന് നിന്ന് ട്രീറ്റ്മെന്റ് നടത്താനും അവളെ സ്നേഹിച്ചു ധൈര്യം. കൊടുക്കുവാനും നിനക്കാവുമെങ്കിൽ. മുന്നോട്ടു പോകു.. എന്ത് ജോലിയും ചെയ്തു പോറ്റും എന്ന് നീ മനസ്സിൽ ഉറപ്പിക്കുകയും വേണം….
      All the best 🌹🌹🌹

      1. ജോർജ് ചേട്ടാ അഭിപ്രായം പറഞ്ഞതിൽ സന്തോഷം☺️
        അതെ പറയണം പറഞ്ഞില്ല എന്ന കാരണം കൊണ്ട് കൊതിചത് നഷ്ടപ്പെടരുതല്ലോ. അതുകൊണ്ട് എന്തായാലും പറയും. ഞങ്ങൾ relatives ആണ് ചെറുപ്പം തൊട്ടെ അറിയും. ഞാൻ ധൈര്യതൊടെ മുൻപോട്ട് പോയാൽ എനിക്ക് അവളെ കിട്ടുമായിരിക്കും അല്ലെ.

        പിന്നെ ബിന്തു ചേച്ചിയോട് എന്റെ അന്വേഷണം പറയണേ ചേട്ടാ

        തിരികെ തരാൻ സ്നേഹം മാത്രം❤️

        1. അതാണ് നാസറെ നല്ലത് എത്രയും വേഗം ആളെ കണ്ടു convince ചെയ്യാൻ നോക്കു. അത്ര എളുപ്പത്തിൽ സമ്മതിക്കുകേല. ബട്ട്‌ ട്രൈ.
          ബിന്ദു നോട്‌ അന്വേഷണം പറയാട്ടോ 🥰.

          1. 😊❤️

        2. ഇദ്ദേഹം ആണോ മോനേ നിന്റെ ഉപദേശി…. നല്ലതാ.. നിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്‌.. സൂക്ഷിച്ചോ..

          1. ചേച്ചിക് ഇപ്പോഴും ആളെ അത്ര വിശ്വാസം പോരാ എന്ന് തോന്നുന്നല്ലോ 😂

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. എനിക്ക് തോന്നി കഥയുടെ പോക്ക് കാരണം ആവും കമെന്റ്റ് കാണാത്തത് എന്ന്. നിങ്ങളുടെ ജീവിതത്തിൽ ഇതുപോലെ ആണെന്ന് കേട്ടപോൾ സങ്കടം ഉണ്ട്. എംതാണെങ്കിലും തുറന്നു പറയു ബ്രോ അവരോട്. വയസ് അത് എല്ലാവർക്കും ഇഷ്യൂ ഉണ്ടാകും പക്ഷെ ജീവിതം നിങ്ങളുടെ ആണ്.
      മുകളിൽ ജോർജ് ഏട്ടൻ പറഞ്ഞത് പോലെ.

      ഒത്തിരി സ്നേഹം. ഹാപ്പി ആയി ഇരിക്കുക..
      സ്നേഹത്തോടെ❤️

      1. ഒരിക്കലും അല്ല എന്റെ ഇഷ്ട കഥകളിൽ ഒന്നാണ് ഇത്. പല കാരണങ്ങൾ കൊണ്ടാണ് ഞാൻ കമന്റ് തരാതിരുന്നത്. അതെ എന്തായാലും തുറന്ന് പറയും. എന്റെ പരമാവധി ഞാൻ ശ്രമിക്കും. ഇമ്പ്രെസ്സ് ചെയ്യിക്കാന്‍ ഒന്നും ഞാൻ നിക്കൂല. എന്നെ ഞാൻ ആയിട്ട് കാണാൻ പറ്റുമെങ്കില് യെസ് പറയട്ടെ അതാണ് അതിന്റെ ശെരി.

        തുടര്ന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

        സ്നേഹം മാത്രം❤️

        1. ❤️❤️ നല്ലത് വരട്ടെ

          1. 😊❤️

  6. 💗💗💗💗 ❤️❤️❤️❤️
    Good story

    1. ഒത്തിരി സ്നേഹം❤️

  7. 💗💗💗💗❤️❤️❤️❤️
    Good story

  8. 🎵🎼🎼രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ലാ……🎼🎼🎵🎵

    ഇന്നലെ മുതലാണ് വായിച്ചു തുടങ്ങിയത് , ഇന്ന് തീർത്തു. അവസാനത്തെ ട്വിസ്റ്റുകൾ വായിക്കുന്തോറും ടെൻഷൻ കൂടി വന്നു. അവർ ഒന്നിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്.😌 അതുവരെ ശ്വാസം അടക്കിപ്പിടിച്ചാണ് ക്ലൈമാക്സ് വായിച്ച് തീർത്തത്.
    ഗുഡ് ലക്ക്👍
    ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു.😍

    1. ആഹാ പാട്ടൊ.😄
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ക്ലൈമാക്സ് അല്ലെ കുറച്ചു ട്വിസ്റ്റോക്കെ വേണ്ടേ. അതുകൊണ്ടാണ്.. കഥ എന്നും ഹാപ്പി എൻഡിങ് ആയിരുന്നു..

      ഒത്തിരി സ്നേഹം❤️

  9. Ragendu
    ആദ്യം തന്നെ താമസിച്ചതിനു ഒരു സോറി ഉണ്ട്..
    ഇച്ഛയുടെ അനിയത്തീടെ കുട്ടീടെ മാമോദിസ ആരുന്നു. അതിന്റെ തിരക്കിൽ പെട്ടു പോയി..
    ഇസ .. അത് തന്നെയാണ് പെങ്ങളുടെ കുട്ടീടെ പേരും 😀😀.
    ഞങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞു ഒരുമിച്ചാ വായിച്ചേ.. ഓരോ പേജ് കഴിയുന്തോറും ടെൻഷൻ കൂടി വരുവാരുന്നു. അവർ ഒന്നിക്കില്ലേ എന്ന് പോലും തോന്നിപോയി.. ഇടയ്ക്കുഞാൻ ഇച്ഛയോട് പറഞ്ഞു. ലാസ്റ്റ് പേജ് നോക്കാമെന്നു 😀😀. പുള്ളി അങ്ങനെ വായിക്കില്ല തെറി കേട്ടത് മിച്ചം. 😀😀.
    ഇങ്ങേര് സാർ ആയോണ്ട് ആണ് ക്വാളിഫിക്കേഷൻ ലോജിക് വന്നേ ഞാൻ പറഞ്ഞു Navy, air force ലൊക്കെ. പഠിക്കാൻ സൗകര്യം ഉണ്ട്‌ അവർക്ക് Pg ഓ ഡോക്ടറേറ്റ് ഓ ഒക്കെ എടുക്കാമല്ലോ എന്ന്. എന്റെ അമ്മാവന്റെ മോൻ +2 കഴിഞ്ഞു navyil പോയിട്ട് തിരിച്ചു വന്നപ്പോ MSc um
    M phil ഉം എടുത്തരുന്നു.. സൊ അത് കാര്യമാക്കേണ്ട 😀😀. പിന്നെ ഇടയ്ക്കു തന്നെ വലിച്ചു കീറാൻ തോന്നി. കഥ പോകുന്ന പോക്ക് കണ്ടപ്പോ 😀. ട്വിസ്റ്റും. സർപ്രൈസ് ഉം. ഒക്കെ ആവശ്യത്തിന് ഉണ്ടാരുന്നു. 73 പേജിന് ബിഗ് സല്യൂട്ട് 👍👍👍👍.
    ഇനിയും ഒന്നുമുതൽ വീണ്ടും തുടർച്ച ആയി വായിക്കണം. എങ്കിലേ oru സുഖം കിട്ടൂ 😀😀.
    ഒരു രക്ഷേം ഇല്ലാത്ത എഴുതാരുന്നു ക്ലൈമാക്സ്‌… ❤️❤️❤️. ഇസ ആഷ്‌ലി യുടെ കുട്ടി തന്നെ ആണെന്നാ കരുതിയെ.. ഒരു സംശയം വരാത്ത എഴുത്തു. ലാസ്റ്റ് കൃഷ്ണ യുടെ സൈഡ് വിവരിച്ചപ്പോ ആണ് ആ പേടി poye😀.
    Ragendu.. ഒരു sincerer thanks to you. Because you made us so Happy with end. ❤️❤️❤️❤️.. Ente കെട്ടിയോൻ കള്ളനാ. ഞാനാ പുള്ളിയോട് പറഞ്ഞെ ടൈൽ ഏൻഡ് വേണം എന്ന് അത് അങ്ങേര് എനിക്ക് മുന്നേ പോസ്റ്റി.. 😡😡😡.

    പുള്ളി നല്ല കുക്ക് ആണുട്ടോ. ഞാൻ എല്ലാം പഠിച്ചത് പുള്ളീടെ കൈയിൽ നിന്നാ 😀😀. പുള്ളിയുടെ കൂടെ പോരുമ്പോൾ എനിക്ക് തോരൻ വെക്കാനും മോര് കാച്ചാനും മാത്രേ അറിയുമായിരുന്നുള്ളു..😀😀😀.
    ഇപ്പോൾ ഞാൻ എല്ലാം വെക്കും. പുള്ളിയാ ഗുരു 😀😀😀.
    അപ്പൊ ഇനിയും നല്ല കഥകളുമായി വരണം.. ഞങ്ങൾ കാത്തിരിക്കുന്നു..
    ഒത്തിരി ഇഷ്ടത്തോടും സ്നേഹത്തോടും പ്രാത്ഥനയോടും..
    ബിന്ദു ജോർജ്…

    1. ചേച്ചി നിങ്ങളുടെ കമെൻറിനായിരുന്നു വെയ്റ്റിങ് കാരണം കഴിഞ്ഞ കമ്മെന്റിൽ നിങ്ങൾ ചോദിച്ചു എങ്ങനെ ട്വിസ്റ്റ് ഇടുമെന്ന്😁. സോ ട്വിസ്റ്റ് ഏറ്റു എന്ന് തോന്നുന്നു അല്ലെ.. ആൻഡ് ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. എല്ലാം ഭാഗവും ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം.. ഇത് ഇനി ആദ്യം മുതൽ വായ്ക്കണോ 😄. പിന്നെ ചേച്ചിയുടെ ഇഷ്ടം.വായിച്ചിട്ട് ഒന്നൂടെ കമെന്റ്റ് ഇട്ടോ എനിക്ക് വിരോധം ഇല്ല😁😂. നല്ല രസം ഉണ്ട് നിങ്ങളുടെ കോംമെന്റ് വായിക്കാൻ..
      ഒത്തിരി സ്നേഹത്തോടെ❤️

      1. ട്വിസ്റ്റ്‌…. എന്തൊരു ടെൻഷൻ ആരുന്നു അവസാനം ഒക്കെയാ ഒന്ന് ടെൻഷൻ കുറഞ്ഞെ. എന്നാലും പേടി ഉണ്ടാർന്നു.4 വർഷം കഴിഞ്ഞ് kettamennu പറഞ്ഞപ്പോ… നമ്മൾ ചിലപ്പോൾ കഥയെക്കാൾ കഥാ പത്രത്തെ സ്നേഹിച്ചുപോകും. ഇവിടെ വേണിയെ ഒത്തിരി ഇഷ്ടമായിപ്പോയി ആഷ്‌ലി യെയും. അത് ഒരു കഥാ കൃത്തിന്റെ വിജയമാണ്… 👍👍.
        ഉപ്പുമാവ് ഞാനും ഉണ്ടാക്കിട്ടുണ്ട് 😂😂😂😂. പിന്നെ ഇച്ച അതിൽ ശർക്കരയും തേങ്ങയും ചിരണ്ടി ഇട്ട് കുറുക്കു ആക്കി തന്നു 😂😂😂.

        1. 😂😂. ഉപമാവ് അത് എല്ലാവർക്കും പാളുന്ന ഒരു ഐറ്റം ആണ്. എനിക്ക് ഇപ്പോഴും പാളും😄😁

          1. ഉപ്പ് മാവ്… ഓര്മിപ്പിക്കരുതേ…. വെറുത്തു പോയി ആ സാധനം. 😄😄😄😄…

          2. ഉപ്മാവ് ഞാൻ ഒരു ദിവസം ഉണ്ടാക്കിയിരുന്നു. ഞാൻ ഒറ്റക് ആയത് കൊണ്ട് എന്ത് പരീക്ഷണവും നടത്താലോ. ഭാഗ്യത്തിന് ഞാൻ ഉണ്ടാക്കിയത് നേരെ ആയി ഉപ്പ് മാത്രം കുറവ് ആയിരുന്നു. ഞാൻ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും ഇപ്പോഴും ഉപ്പ് കുറവായിരിക്കും

          3. വെറുത്തോ എപ്പോ മുതൽ?? ചൊവ്വാഴ്ച പോയപ്പോ പൊതിഞ്ഞോണ്ട് പോയത് എന്താരുന്നു ഞാനുണ്ടാക്കിയ ഉപ്പുമാവും ബീഫ് ഫ്രൈയും തന്നല്ലോ.. ഒന്ന് ഇളക്കാൻ കൂടി വന്നില്ലാരുന്നല്ലോ.. മോളിൽ പറഞ്ഞ ഉപ്പുമാവ് കഥക്ക് എത്ര വർഷത്തെ പഴക്കം ഉണ്ട്‌?? ഇന്ന് വൈകിട്ട് വരുമല്ലോ അല്ലെ. 😡😡😡

          4. ചേച്ചി ചേട്ടൻ പാവം 🤣

  10. Chechi kadha kalakki njn cmnt adhikam idaarila kaaranam ndhaan ezhuthanden ariyila ee aduth ndhenkilum oke aayit cmnt idaan thodangye
    Any way story superb 💕💕💕

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ..
      നല്ല കാര്യം ആണ്. വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയാതെ പോകരുത്.കാരണം അതാണ് ഏലാം..
      സ്നേഹത്തോടെ..❤️

  11. Induse
    We were in a busy schedule for last few days. We got free just today after noon. Sorry for late comment.. 🥰
    First of all, our heart felt congratulations for a wonderful and Amazing work ❤❤❤💖💖💖🥰🥰🥰. We read Krishnaveni climax together.. 😄😄😄.
    In every page you made a lot of suspense and tension….
    ഇനിയും എഴുതണം.. സമയം കിട്ടുമ്പോലെ കേട്ടോ…… ഒരു അധ്യാപകൻ ആയതുകൊണ്ടാണോ എന്നറിയില്ല. ഒരു സംശയം വന്നാരുന്നു. അവർ രണ്ടാളും കോളേജിൽ പഠിപ്പിക്കാൻ കയറി എന്നാണല്ലോ. കൃഷ്ണ ഡിഗ്രി കഴിഞ്ഞല്ലേ എയർ ഫോഴ്‌സിൽ പോയെ. അവിടെ പഠിച്ചോ എന്ന് പറയുന്നില്ലല്ലോ.. അപ്പൊ എങ്ങനെ qualified ആയി കോളേജിൽ പഠിപ്പിയ്ക്കാൻ. 😄😄.
    അത് ഒന്ന് ചേർക്കാമായിരുന്നു.
    ഞാൻ ഊഹിക്കുന്നത് അവർ കല്യാണം കഴിച്ചപ്പോ വേണിക്ക് 36. ആഷ്‌ലി ക്ക് 41/42 ആയിരിക്കും എന്നാ 🤣🤣🤣. നല്ല age ആണ് . നല്ല maturity ഉള്ള പ്രായം… 🤣
    പിന്നെ ജോൺ പറഞ്ഞത് സത്യം ആണ് ദുരന്തങ്ങൾ വീണ്ടും വീണ്ടും ഓര്മിപ്പിക്കരുത്. 🤣🤣🤣🤣.
    ..
    ഒരു ബിഗ് സല്യൂട്ട്… കൃഷ്ണ വേണി യുടെ കഥാക്കാരിക്ക്… 💐💐💐💖💖💖💖.
    ഇനിയും വരണേ….
    പിന്നെ കൃഷ്ണവേണിക്ക് ഒരു ടയിൽ ഏൻഡ് ആവാം.. സ്റ്റേറ്റ്സ് ഇൽ നിന്നും ഡാഡി മമ്മി ഒക്കെ തിരിച്ചു വന്നിട്ടിട്ട് കൊച്ചുമക്കളെ ഒക്കെ കളിപ്പിച്ചു…… വേണി പെറ്റു കൂട്ടിക്കൊണ്ടിരുന്നിട്ടു…. 🥰🥰🥰. നോക്ക്..
    സ്നേഹം മാത്രം

    1. ഒത്തിരി സന്തോഷം ഏട്ടാ ഇഷ്ടപെട്ടത്തിൽ..തിരക്കിലും വായിച്ചു അഭിപ്രായം പറഞ്ഞതിന് ഒത്തിരി സന്തോഷം..
      ഇങ്ങനെ ഒന്നും സംശയം ചോദിക്കരുത്.. അറിയുന്ന കോളേജ് ഗസ്റ്റ് ആയി കയറിക്കാണും😁. സോറി ആ ഭാഗം ലോജിക് പോയതിൽ.. ബാക്കി ഒക്കെ ഇഷ്ടപെട്ടത്തിൽ ഒത്തിരി ഒത്തിരി സന്തോഷം..

      പിന്നെ ചേച്ചിയുടെ കോംമെന്റ് പ്രതീക്ഷിക്കുന്നു..തിരക്കാണെങ്കിൽ ഇറ്റ്‌സ് ഓക്കെ.

      സ്നേഹത്തോടെ❤️

      1. സേച്ചി കിച്ചണിൽ ഏതോ പരീക്ഷണം നടത്തുവാൻ പോയേക്കുവാ… അത്താഴം കഴിഞ്ഞു കമന്റ്‌ ഇടും 😄

        1. ആഹാ നിങ്ങൾ ആണോ പരീക്ഷണ വസ്തു😂

          1. 😡😡😡😡😡. നിങ്ങൾ ഇന്ന് zomato യിൽ ഓർഡർ ചെയ്തു കഴിച്ചോ.. ഞാനും. മക്കളും. അമ്മേം ഇത് കഴിച്ചോളാം 😡😡😡.

          2. 😂😂 പാവം പട്ടിണി ആയോ

          3. കപ്പബിരിയാണി ആരുന്നു മൂക്ക് മുട്ടെ കഴിച്ചിട്ടുണ്ട് 😂😂😂😂.

  12. nice nallavnm end cheythu.. john aaal kollalo athinte idayil koode mishelne adichu maatikalnju le….❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      പാവം ആണ് ജോണ്.😁😂

      സ്നേഹം❤️

  13. Sry chechi ppoya kadha vannath kaanunne vaayichitt parayaatto

    1. ശരി❤️

  14. Adipoli story ❤️❤️
    Iniyum ithe pole nalla nalla kadhakal ezhuthan kayiyatte😍😍

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ
      സ്നേഹത്തോടെ❤️

  15. Vallare nanayirunnu
    eniyum ithe polathe nalla storyum ayivaruka

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ
      സ്നേഹം❤️

  16. ആഷും കൃഷ്ണയും…കാത്തിരുന്നു വായിച്ചിരുന്നു ഒരു കഥയാണ്. അതും നല്ലഒരു അവസാനം കഥയ്ക്ക് നൽകിയതിന് നന്ദി. ഇടക്ക് എനിക്ക് ഒരു സംശയം ഉണ്ടായി..ആഷും മിഷേലും. എന്നാൽ അത് താൽക്കാലികമാണെന്ന് മനസ്സിലായപ്പോൾ സന്തോഷം…കൃഷ്‌ണ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അവളുടെ പ്രണയം..

    ഒരിക്കലും പ്രണയം മനസ്സിൽ ഒളിച്ചുവക്കരുത്. അത് തുറന്നു പറയണം. അല്ലേൽ കൃഷ്‌ണയ്ക്കും ആഷിനും പറ്റിയത്പോലെ നീറി നീറി ജീവിക്കേണ്ടി വരും
    ഇനിയും ഇതുപോലെ നല്ല പ്രണയ കഥകൾ എഴുതണം….

    1. ഒത്തിരി സന്തോഷം കാത്തിരുന്നു കഥ വായിച്ചു എന്ന് കേൾക്കുമ്പോൾ..
      കഥാപാത്രങ്ങളെ മനസിൽ നിറഞ്ഞു നിൽക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മനസ് നിറയുന്നു..
      ഒത്തിരി സന്തോഷം ഒപ്പം സ്നേഹം കൂടെ നിന്ന് ഈ കഥയെ സപ്പോർട്ട് ചെയ്തതിനു..
      സ്നേഹത്തോടെ❤️

  17. അവസാനിച്ചു അല്ലേ. ഇനി ഞാൻ വായിച്ചു തുടങ്ങാം

    1. ശരി❤️

  18. No words good ending…puthiya storyumaayi udane undaavum enn pratheekshikkunnu….🥰

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      സ്നേഹത്തോടെ❤️

  19. ❣️രാജാ❣️

    ഇടയ്ക്ക് വായന ഡ്രോപ്പ് ആയിരുന്നു.. ലാസ്റ്റ് നാല് പാർട്ട്‌ ഒരുമിച്ചാണ് വായിച്ചത്…..

    നന്നായിരുന്നു… നല്ല എഴുത്ത്..
    അതിമനോഹരമായി തന്നെ അവസാനിപ്പിച്ചു… 👏👏
    ഇനിയും എഴുതുക…

    1. രാജ ബ്രോ.. താങ്കളെ പോലെ ഉള്ള എഴുത്തുകാരുടെ വാക്കുകൾ മനസ് നിറക്കുന്ന.. കഥ ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം..
      ഒത്തിരി സ്നേഹം❤️

  20. ഒന്നും പറയാനില്ല
    പൊളിച്ചു ❤❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  21. ഏറെ ഭാഗങ്ങളുള്ള നല്ലൊരു കഥ അതിമനോഹരമായി തന്നെ അവസാനിപ്പിച്ചു. തുടക്കത്തിൽ ഒരു സാധാ പ്രണയ കഥ പോലെ തുടങ്ങി ഈ സൈറ്റിലെ ആവർത്തനവിരസത തോന്നാത്ത മറ്റൊരു കഥയായിമാറി. ഇതിൽ രണ്ടു ജെൻഡർനും ഒരു മെസ്സേജ് ഉണ്ട്.as a men തൻറെ പ്രണയിനിയുടെ future നേക്കാൾ പ്രണയതിന്നു value നൽകാതെ equalise ചെയ്തു കൊണ്ട് പോകുക. as a women പ്രണയത്തിൽ അന്ധമായി future നഷ്ടപ്പെടുത്താതിരിക്കുക(vice versa). ഇനിയും ഇതുപോലെ നല്ല കഥകളുമായി വീണ്ടും വരിക.
    സ്നേഹപൂർവ്വം ആരാധകർ❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      അതെ അതും ഒരു മെസ്സേജ് ആണ്. ഓതിരി സ്നേഹം കൂടെ നിന്ന് എന്നും സപ്പോർട്ട് ചെയ്തതിനു.
      സ്നേഹത്തോടെ❤️

  22. പരബ്രഹ്മം

    ഇന്ദു, കഥ വന്ന അന്ന് തന്നെ വായിച്ചതാണ്, പക്ഷെ കമന്റ് ചെയ്യാൻ പറ്റിയില്ല. വായിച്ചു തുടങ്ങിയപ്പോൾ ഒന്ന് പേടിച്ചെങ്കിലും, പിന്നീടാണ് സമാധാനം ആയതു. മനോഹരമായ ഒരു പര്യവസാനം. പരസ്പരം ഒന്ന് തുറന്നു സംസാരിക്കാൻ പറ്റാത്തത് കൊണ്ട് നീണ്ട 15 വർഷം ആണ് അവർക്ക് നഷ്ടമായത്. എന്നാലും സാരമില്ല, അവർ ഒന്നിച്ചല്ലോ.

    വീണ്ടും ഇതുപോലെയുള്ള മനോഹരമായ കഥകളുമായി വരിക…..

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      അതെ വാശി കാരണം നഷ്ടമായത് വർഷങ്ങൾ..
      ഓത്തിരി സ്നേഹം❤️

  23. ഡിയര്‍ ഇന്ദൂസ് അവസാനഭാഗം ഒറ്റയിരിപ്പിന് വായിക്കാന്‍ കഴിഞ്ഞില്ല കുറച്ചു തിരക്കുകള്‍ വന്നുകൂടി, അതിനിടയിലും സമയം കണ്ടുപിടിച് ഘട്ടം ഘട്ടമായാണ് വായിച്ചു തീര്‍ത്തത് … ഫ്രീ ആവുമ്പോള്‍ വിശദമായി കമന്റ്‌ ചെയ്യാമെന്ന് കരുതി ദാ ഇപ്പൊ ചെയ്യുന്നു…സുഖമായിരിക്കുന്നെന്ന് കരുതുന്നു 😊

    ആരംഭം മുതല്‍ ഞാന്‍ ഈ കഥയ്ക്ക് ഒപ്പമുണ്ടെന്നാണ് എന്‍റെ ഓര്‍മ്മ അന്നുമുതല്‍ ഇന്നുവരെ എല്ലാഭാഗവും വളരെ മികച്ചു നിന്നു ഞാന്‍ പറയുന്നു പക്ഷെ അവസാന കുറച്ചു ഭാഗങ്ങളില്‍ അല്പം ധൃതി കൂടിപോയില്ലേ എന്ന് തോന്നി…ഓരോ ഭാഗവും വേഗം തരാനായി എഴുതിയപ്പോള്‍ സംഭാവിച്ചതാകുമെന്നു കരുതുന്നു അവസാന ഭാഗം രണ്ടുപാര്‍ട്ടിനുള്ളത് ഉണ്ടായിരുന്നു ഒറ്റ ഭാഗമായതുകൊണ്ട് എവിടെയോ ഒരു ഓട്ടം ഓടിയത്പോലെ തോന്നി…അവരുടെ ഇണക്കവും പിണക്കവുമൊക്കെ ചേര്‍ത്ത് കല്യാണം കഴിയുന്നതിന് മുന്പുള്ളതും ശേഷമുള്ളതുമായ കുറച്ച് സീനുകള്‍
    (അവരുടെ പ്രണയം ,അവര്‍ ഒരുമിച്ച് യാത്ര ചെയ്തതൊക്കെ ) ഒരു ടെയില്‍ എന്‍ഡ് പോലെ കഴിയുമെങ്കില്‍ എപ്പോഴെങ്കിലും എഴുതാന്‍ ശ്രമിക്കുക അങ്ങനെ ആണെങ്കില്‍ പലരും പറഞ്ഞ ആ വലിയ ടൈം ഗ്യാപ് ഒരു പ്രശ്നമായി വരില്ല എന്ന് കരുതുന്നു..( പത്ത് പതിമൂന്ന് കൊല്ലത്തെ കാര്യങ്ങള്‍ ഓടിച്ചു പോയില്ലേ😮 ) ഇഷ്ടപ്പെട്ടു അവസാനഭാഗവും അല്പം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹം മാത്രേ ഉണ്ടായിരുന്നുള്ളൂ

    നന്ദി മികച്ചൊരു lovestory സമ്മനിച്ചതിന്..കാത്തിരിക്കുന്നു ഇന്ദൂസിന്‍റെ അടുത്ത ഒരു മികച്ച തുടര്‍ക്കഥക്കായി….ഒരുപാട് സ്നേഹം മാത്രം🤗 ❤
    -Devil With A Heart

    1. ഡേവിൽ .
      ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടത്തിൽ.. വേഗത ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.. കാരണം വിശദീകരിക്കാൻ പോയാൽ 100,150 പേജ് മുകളിൽ പോവും. സോ ലാഗ് ആവണ്ട എന്നു കരുതി. പിന്നെ ലവ് ഫാക്ടർ ഈ കഥയില് അല്പം കുറവ് ആണ് അതിന്റെ ഒക്കെ ഒരു കുറവുണ്ട്. രണ്ട് പാർട്ട് ആയിട്ട് താരമായിരുന്നു. പക്ഷെ അപരാജിതന് വന്നാൽ പിന്നെ എഴുത്തൊന്നും നടക്കില്ല..മാത്രം അല്ല എല്ലാവരും അതിന്റെ തിരക്കിൽ ആവും.

      പക്ഷെ ഇത് ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. പ്രതീക്ഷ ഒത്തു വരാതത്തിൽ ക്ഷമ ചോദിക്കുന്നു.. ആദ്യം കൂടെ ഉണ്ട് നിങ്ങൾ എന്നും പിന്തുണ തന്ന് കൂടെ നിന്നതിനു ഒത്തിരി സ്നേഹം.
      സ്നേഹത്തോടെ❤️

      1. Devil With a Heart

        യ്യോ പ്രതീക്ഷക്കൊത്ത് വന്നില്ലാനൊന്നും പറഞ്ഞേക്കല്ലേ നമുക്കൊക്കെ അഭിപ്രായം.പറയാനല്ലേ അറിയൂ😂..ചുമ്മാ മനസ്സിൽ തോന്നിയത് പറഞ്ഞൂന്നെ ഒള്ളു…നമുക്കിഷ്ടപെട്ട കഥ എത്ര കിട്ടിയാലും മതിവരില്ലലോ..വായിച്ചുകൊണ്ടേ ഇരിക്കാൻ തോന്നും പെട്ടെന്ന് അവസാനിച്ചപ്പോ വന്ന വിഷമം ആയിരിക്കാം..സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നുതന്നെയാണ് കൃഷ്ണവേണി അതിൽ തർക്കമില്ല അവിടെ എന്നെപോലൊരാളുടെ അഭിപ്രായത്തിന് വല്യ വിലയില്ല ഇന്ദൂസ്😁..so just chill..lots of love❤️❤️

  24. 💖ASHANTE SHISHYAN💖

    Fuck off.. I can’t get a word for you bitch..
    anyways you made my day with a beautiful ending and it’s not an ending of theirs..
    And wish you a very very luck for your next story and happy to see you with a good Fan base

    1. Oh man.! Was that a compliment?🤣രാവിലെ തന്നെ തെറി ആണ് കണി😄.

      And happy that you enjoyed the story. Lots of love❤️

  25. ❤️❤️❤️❤️
    വായിച്ചു 😍 മനസ്സ് നിറഞ്ഞു ❤️ കുറെയേറെ കാലം അവർ വെറുതെ കളഞ്ഞു എങ്കിലും ഇനിയൊരു ജന്മം മുഴുവൻ അവർക്ക് സ്നേഹിച്ചു ജീവിക്കാൻ ബാക്കിയല്ലേ ❤️ ആഷ്ലി❤️വേണി❤️ എന്നും മനസ്സിൽ ഉണ്ടാകും 😍
    നല്ലയൊരു കഥ വളരെ മനോഹരമായി അവതരിപ്പിച്ചു☺️ ആദ്യ ഭാഗം മുതൽ ഈ അവസാന ഭാഗം വരെ 😍
    ഇനിയും നല്ല കഥകളുമായി വരണം എന്ന് ആഗ്രഹിക്കുന്നു 😍
    സ്നേഹത്തോടെ
    ആർവി

    1. ആർവി..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. അഷ്‌ലിയും വേണിയും മനസിൽ ഉണ്ടാവും എന്ന് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു..
      സ്നേഹത്തോടെ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com