കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2304

“ആ പെണ്ണ്.. ഈ കൃഷ്ണവേണി ആണ്.. ഇനിയെങ്കിലും എന്റേതായകൂടെ.. വിൽ യു ബി മൈൻ ഫോർ എവർ..”

അവൻ അത് പറഞ്ഞു അവളുടെ നേർക്ക് അവന്റെ കൈ നീട്ടിയപ്പോൾ അവൾ അതിൽ നോക്കി.. സന്തോഷം കൊണ്ട് കണ്ണുകൾ കുത്തി ഒഴുകി.. അത് അവന്റെ കയ്യിൽ ഇരിന്ന് താലിയിൽ വീണു.. കണ്ണീരാൽ ആ താലി ശുദ്ധികരിച്ച പോലെ അവൾക്ക് തോന്നി..

അവൾ അവനെ ഇറുകെ കെട്ടിപുണർന്നു..

“ഇത് .. ഇതിനു വേണ്ടി ആയിരുന്നു ഇത്രെയും വർഷം ഞാൻ കാത്തിരുന്നത് . ഐ ലവ് യു..ഐ ലവ് യു സോ മച്ച്..”

അവൾ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞപോൾ അവൻ അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി..

” ഐ ലവ് യു കൃഷ്ണ..നിന്നെ ഞാൻ കുറെ വേദനിപ്പിച്ചട്ടുണ്ട്.. നി സ്നേഹം കാണിച്ചപ്പോൾ നിന്നെ ഞാൻ അവഗണിച്ചിട്ടുണ്ട്.. ഒരാളും ചെയ്യാൻ പാടില്ലാത്തത്. ഇനി ഒരിക്കലും ഞാൻ നിന്നെ ആർക്കും വിട്ട് കൊടുക്കില്ല.. ഐ നീഡ് യു..”

അവൻ അത് പറഞ്ഞവളുടെ അധരങ്ങൾ നുകർന്നപ്പോൾ.. അവൾ ഒന്ന് ഞെട്ടി വിറച്ചു.. അടിവയറ്റിൽ ഒരു ആയിരം പൂമ്പാറ്റകൾ ഒരുമിച്ചു പറക്കുന്നത് പോലെ.. ഒരായിരം പൂക്കൾ ഒരുമിച്ചു വിരിയുന്നത് പോലെ തോന്നി അവൾക്ക്.

അവളുടെ കൈകൾ അവന്റെ പുറം തഴുകി.. തളർന്നു പോകുന്നത് പോലെ തോന്നി അവൾക്ക്.. വല്ലാത്തൊരു അവസ്ഥയിൽ അവൻ അവളെ കൊണ്ട് എത്തിച്ചു.. ഏറെ നേരത്തെ അധര പാനത്തിനു ശേഷം മെല്ലെ അധരങ്ങൾ വേറ് പിരിഞ്ഞപ്പോൾ അവൾ ഒരു നിമിഷം ശ്വാസം പോലും എടുക്കാൻ മറന്നു നിന്നു കണ്ണുകൾ അടച്..

അവൾ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു കണ്ണുകൾ തുറന്നു.. നനഞ്ഞ കണ്ണുകൾ നാണത്താൽ പൂത്തുലഞ്ഞു.. അവൻ ഒന്ന് പുഞ്ചിരിച്ചു.. അവൾ അവന്റെ കയ്യിൽ പിടിച്ചു എഴുനേറ്റ് നിന്നു..

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.