കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2304

Views : 444919

“ഈ കാഴ്ച്ച എങ്ങാനും നിന്റെ കൃഷ്ണ കണ്ടാൽ അവൾ ബോധം കേട്ട് വീഴും..”

അവൾ അതുപറഞ്ഞു ചിരിക്കാൻ തുടങ്ങി..
എനിക്കും ചിരി വന്നു എങ്കിലും.. എന്തോ അത് അസ്വദിക്കാൻ സാധിച്ചില്ല..

ഞാൻ അകത്തേക്ക് കയറി.. മമ്മ ടിവി കണ്ടിരിക്കുന്നുണ്ട്.. അവളുടെ അമ്മച്ചിയെ ഞാൻ മമ്മ എന്നാണ് വിളിക്കുന്നത്..

കുറച്ചു നേരം അവരോടൊപ്പം ഇരുന്നു..

“മോനെ സുഖം അല്ലെ.. കുറെ ആയി ഇങ്ങോട്ട് കണ്ടിട്ട്. മമ്മ വിചാരിച്ചു ഞങ്ങളെയോക്കെ മറന്നു കാണുമെന്ന്.. ഇവളുടെ ബർത്ത്ഡേക്ക് വന്നുപോയത് അല്ലെ നി..”

“തിരക്കായിരുന്നു മമ്മ.. ”

അവർ ചോദിച്ചപ്പോൾ ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഉവ്വെ..ബർത്തടയ്ക്ക് ഞാനാ അങ്ങോട്ട് ഓർമിപ്പിച്ചത്.. അതെങ്ങനെയ വേണ്ടപ്പെട്ട ആൾക്ക് വേണ്ടി ഓടി നടകുവായിരുന്നു.. ആൾ ഇന്ന് പോയി.. അപ്പൊ നമ്മളെ ഒക്കെ ഓർമ വന്നു..”

മിഷേൽ കളിയാക്കി പറഞ്ഞപ്പോൾ ഞാൻ അവളെ തുറിച്ചു നോക്കി.. മമ്മ നോക്കി ചിരിക്കുന്നുണ്ട്..

“ആരാ ഈ വേണ്ടപ്പെട്ട ആൾ..?”

മമ്മ കളിയാക്കി ചോദിച്ചു..

“അയ്യേ.. അവൾക്ക് പ്രാന്താണ് മമ്മ.. തോന്നിയത് പറയും.. ”

ഞാൻ അതുപറഞ്ഞു മുകളിലേക്ക് നടന്നു..ഇനി അവിടെ ഇരുന്നാൽ രണ്ടും കൂടി എന്നെ കളിയാക്കി കൊല്ലും..

ഞാൻ തിരിഞ്ഞു നോക്കി അവൾ ചിരിക്കുകയാണ്.

“പോടി പട്ടി..”

എന്നും പറഞ്ഞ് അവളുടെ ഏട്ടൻ മൈക്കിളിന്റെ റൂമിലേക്ക് നടന്നു.. ഇവിടെ വന്നാൽ അവന്റെ റൂം ആണ് യുസ് ചെയാർ അവന്റെ ഡ്രെസുകളും.. എല്ലാം സ്വാതന്ത്രവും എനിക്ക് ഇവർ തന്നിട്ടുണ്ട്..

Recent Stories

The Author

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you💙
    മനോരോഗി💙

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. Vampire🧛‍♂️

    I got the chills🥶🥶 so many times toward the end of this story. It completely blew my mind.😇 It managed to surpass my high expectations AND be nothing at all like I expected😳😳. Really wonderful story. 😊😊

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com