കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2304

Views : 444918

അവൾ ഉപയോഗിച്ച മുറി..അവളുടെ ഗന്ധം.. അവൾ ആദ്യമായി ഇവിടെ വന്നു കയറിയ ആ ദിവസം എന്റെ മനസിൽ ഓടി എത്തി.. അവളെ ആദ്യമായി തൊട്ട നിമിഷം.. ആംബുലൻസിൽ നിന്നും അവളെ കോരി എടുത്തത് ഓർത്തപ്പോൾ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു..

ഷർട്ട് ഊരി പാന്റിന്റെ പോക്കറ്റിൽ നോക്കിയപ്പോൾ അവൾ തന്നു പോയ ബോക്സ് കയ്യിൽ തടഞ്ഞു.. നെഞ്ചോന്ന് പാളി..ബെഡിൽ ഇരുന്ന് അത് കയ്യിൽ എടുത്തു തുറന്നു നോക്കി.. അത് അവളുടെ കഴുത്തിൽ കെട്ടി കൊടുത്ത ആ നിമിഷം എനിക്ക് ഓർമ വന്നു..

“നിന്റെ ഭാവിക്ക് ഈ താലിയും ഞാനും എന്നുമൊരു തടസം ആയിരുന്നു കൃഷ്ണ.. ഇതിനെകാൽ ഒക്കെ വലുത് എനിക്ക് നിന്റെ ഭാവി തന്നെ ആണ്.. നിന്നെ ഉയരങ്ങളിൽ കാണൻ ആണ് എനിക്ക് ഇഷ്ടം അതിൽ ഞാൻ എന്ന തടസം ഉണ്ടാവാൻ പാടില്ല.. പലപോഴും എന്റെ മനസ് കൈ വിട്ടു പോകുമോ എന്ന് ഭയന്നിരുന്നു.. അതുകൊണ്ട് ആണ് നിന്നോട് അകൽച്ച കാട്ടിയത്..

നിന്റെ ലക്ഷ്യം മറന്ന് നി പെരുമാറിയപ്പോൾ നിന്നൊട് ദേഷ്യം തോന്നി എങ്കിലും എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി… മുത്തശ്ശൻ പറഞ്ഞ വാക്കുകൾ ഓർമ വന്നു.. ഞാൻ കാരണം നിന്റെ ഭാവി നശിക്കുമെന്ന്.. അത് ഒരിക്കലും ഉണ്ടാവരുതെന്ന് കരുതി..ബിക്കോസ് ഐ കേയർഡ് ഫോർ യു..നിനക്ക് വേണ്ടി ഓരോന്ന് ചെയ്തത് അതൊരു കടമ ആയിട്ട് അല്ല ഇഷ്ടത്തോടെ ആണ്..നല്ലൊരു ലൈഫ് നിനക്ക് കിട്ടട്ടെ അതാണ് എന്റെ ആഗ്രഹവും സന്തോഷവും..”

ഞാൻ മൊബൈൽ എടുത്ത് ഗാലറിയിൽ അവളുടെ ഫോട്ടോ നോക്കി പറഞ്ഞു.. അവളുടെ ചിരിച്ചു നിൽക്കുന്ന മുഖം ആ കണ്ണുകൾ അതിൽ നോക്കുമ്പോൾ ഈ ലോകം തന്നെ മറന്നു പോകുന്ന പോലെ തോന്നി..

Recent Stories

The Author

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you💙
    മനോരോഗി💙

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. Vampire🧛‍♂️

    I got the chills🥶🥶 so many times toward the end of this story. It completely blew my mind.😇 It managed to surpass my high expectations AND be nothing at all like I expected😳😳. Really wonderful story. 😊😊

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com