കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2305

എനിക്ക് വേണമെങ്കിൽ അവളോട് അവളുടെ ലക്ഷ്യം നേടിയടുത്താൽ താലി കെട്ടി തരാം എന്ന് പറയാമായിരുന്നു.. അത് അവൾക്ക് ഈ ലോകം കീഴടിക്കയ സന്തോഷം നൽകിയാനെ.. പക്ഷെ ആ ജയം എന്നെ കിട്ടാൻ വേണ്ടി ഉള്ളത് മാത്രം ആവും. അതിൽ എനിക്ക് താല്പര്യം ഇല്ല.. ഐ വാണ്ടഡ് ഹർ റ്റു വിൻ ഫോർ ഹർസെൽഫ്.. ദാറ്റ്‌സ് ഓൾ ഐ വാണ്ട്..”

മിഷേൽ ഇത് കേട്ട് എന്നെ നോക്കി ഇരുന്നു..

“ഹമ്മ്.. ശരി ഇതിൽ നിന്നെ ഞാൻ കുറ്റപ്പെടുത്തുന്നില്ല.. നി അവളുടെ നല്ലതിന് വേണ്ടി ചിന്തിച്ചു..ഒരു വർഷം അല്ലെ ട്രെയിനിങ് പീരിയഡ് നമ്മുക്ക് നോക്കാം.. ഇനി അഥവാ അങ്ങനെ ഒന്നും അല്ലെങ്കിൽ ചെന്ന് തുറന്ന് പറയണം.. ഇല്ലെങ്കിൽ മൂവ് ഫോർവർഡ്..”

“മ്മ്മ്..”

“വിളിചില്ലേ അവളെ..”

“സ്വിച്ച് ഓഫ് ആണ്..”

“ആ അവിടെ മൊബൈൽ യുസ് ചെയ്യാൻ പാടില്ലായിരിക്കും.”

“മ്മ്മ്..പിന്നെ ഇന്ന് എയർപോർട്ടിൽ വച്ച് മുത്തശ്ശനെ കണ്ടു.. വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.. അടുത്ത് ചെന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ എന്തോ..”

അതു പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. അവൾ എന്നെ തുറിച്ചു നോക്കുന്നുണ്ട്..

“എന്തോ അല്ല ഈഗോ എന്ന് പറ..
ഉള്ള കാര്യം പറയാലോ ആഷ്.. നിന്റെ ഈ ഈഗോ, വാശി ഇതൊക്കെ കുറച്ചില്ലെങ്കിൽ നി വല്ലാതെ ബുദ്ധിമുട്ടും.. അവർ അന്ന് ഫ്ലാറ്റിൽ വന്ന് നിന്നോട് സോറി ചോദിച്ചതല്ലേ??.. എല്ലാം കഴിഞ്ഞില്ലേ ആഷ്..അവളുടെ ഭാവി നി കാരണം നശിക്കുമെന്ന് പറഞ്ഞവർക്ക് നി തന്നെ മറുപടി കൊടുത്തില്ലേ.. ഇനിയും വാശി കാണിച്ചാൽ അത് മോശം ആവും.. എല്ലാം സോർട്ട് ഔട്ട് ആക്കണം അതേ എനിക്ക് പറയാനുള്ളു.. നിന്റെ മൈൻഡ് എപ്പോ പറയുന്നോ അപ്പൊ.. ബട്ട് യു ഹാവ് റ്റു ഗോ സീ തേം.. അവരും ആഗ്രഹിക്കുന്നുണ്ടാവും..”

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.