കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2305

Views : 445681

അടുത്ത ദിവസം കൃഷ്ണ എവിടേയോ പോയി വരുന്ന വഴിയാണ് ഒരു കാർ അവളുടെ മുൻപിലൂടെ കടന്നു പോയത്.. അതിൽ മിഷേലിനെയും അഷ്‌ലിയെയും കണ്ടപ്പോൾ അവർ തിരിച്ചു പോവുകയാണോ എന്ന് അവൾക്ക് സംശയം തോന്നി..

പക്ഷെ ആരോട് ചോദിക്കും എന്ന് അവൾ ചിന്തിച്ചു..

അപ്പോഴാണ് വിജയേട്ടനെ അവൾ കണ്ടത്.. അയാൾ തറവാട്ടിലെ കാര്യങ്ങൾ നോക്കുന്ന ആളുകൂടി ആണ്.. അപ്പൊ അയാൾക്ക് എന്തെങ്കിലും അറിയുമായിരിക്കും എന്നവൾ ഊഹിച്ചു..

അവൾ വഴിയിൽ നിൽക്കുന്നത് കണ്ട് വിജയൻ അവളുടെ അടുത്തേക്ക് വന്നു..

“എന്താ മോളെ ഇവിടെ നിൽക്കുന്നത്..”

അയാൾ ചോദിച്ചപ്പോൾ അവൾ ഒന്ന് അയാളെ നോക്കി ചിരിച്ചു..

“അത് ആഷ്‌ലി സർ കാറിൽ പോകുന്നത് കണ്ടു..
അവർ എങ്ങോട്ട് പോയതാണെന്ന് ആലോചിച്ചു നിന്നതാ.”

“അഹ് അത് അവർ തിരിച്ചു പോകുന്നതാവും അമേരിക്കയിലേക്ക്.. ഇന്നലെ എന്തോ സംസാരം കേട്ടു.. വലിയ തിരക്കുളള ആളുകൾ ആല്ലേ..”

അയാൾ അത് പറഞ്ഞു നടന്നുപോയപ്പോൾ അവളുടെ ഉള്ള് നീറി.. മനസ് വല്ലാതെ തകർന്നു പോയത് പോലെ.. എല്ലാം തുറന്നു പറഞ്ഞിട്ടും.. ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവൾക്ക് അവൻ സ്വീകരിക്കും എന്ന്.. അവൻ പോയി എന്ന് കേട്ടപ്പോൾ അവൾക്ക് നിയന്ത്രിക്കാൻ ആയില്ല.. അവൾ ഓടി ചെന്ന് നിന്നത് തറവാട്ടിലെ കുളകടവിൽ ആണ്..

അവൾക്ക് കരച്ചിൽ നിയന്ത്രിക്കാൻ ആയില്ല.. എല്ലാം കൈവിട്ടു പോയത് പോലെ അവൾക്ക് തോന്നി.. അവൾ ഇങ്ങോട്ട് വന്ന് അവനെ കണ്ടുമുട്ടേണ്ടിരുന്നില്ല എന്നവൾക്ക് തോന്നി..

“മിഷേൽ.. മിഷേൽ മാം പറഞ്ഞത് കൊണ്ട് മാത്രം ആണ് ഞാൻ വന്നത് .. ”

അവൾ അത് സ്വയം പറഞ്ഞു കരയാൻ തുടങ്ങി..

Recent Stories

The Author

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you💙
    മനോരോഗി💙

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. Vampire🧛‍♂️

    I got the chills🥶🥶 so many times toward the end of this story. It completely blew my mind.😇 It managed to surpass my high expectations AND be nothing at all like I expected😳😳. Really wonderful story. 😊😊

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com