കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2304

Views : 445331

ഞാൻ അവളെ ന്യൂ യോർക്കിലേക്ക് കൂട്ടി വന്നപ്പോൾ അവനും ഫ്ലൈറ്റ് കയറി ഇങ് പൊന്നു.. ഇടക്ക് എനിക്ക് സംശയം തോന്നി എങ്കിലും അവൻ പറയട്ടെ എന്നു കരുതി..

ഒരു ദിവസം അവൻ മിഷേൽനെ പ്രൊപോസ് ചെയ്തപ്പോൾ അവൾക്ക് ആദ്യം എതിർപ്പ് ആയിരുന്നു.. പിന്നെ പിന്നെ അവൾക്കും ഇഷ്ടമാവാൻ തുടങ്ങി അവന്റെ സ്വഭാവം ഒക്കെ കണ്ട്.. അവരുടെ കല്യാണം കഴിഞ്ഞ 5 വർഷം കഴിഞ്ഞു..

“നി എന്താ എന്നെ ആദ്യമായ് കാണുന്ന പോലെ നോക്കുന്നത്.. സൗന്ദര്യം ആസ്വദിക്കുക ആണോ..”

അവൻ അത് പറഞ്ഞു കളിയാക്കിയപ്പോൾ ഞാൻ ഒന്ന് ചിരിച്ചു..

“നിന്റെയും മിഷേലിന്റെയും കല്യാണം നടന്നത് ആലോചിച്ചതാണ്..”

ഞാൻ അത് പറഞ്ഞു ചിരിച്ചു..

“ദുരന്തങ്ങൾ ഒക്കെ ഒരു പ്രവിശ്യമേ ഓർക്കാൻ പാടു എന്നറിയില്ലേ..”

“ദേ ഡി നിന്റെ കെട്ടിയോൻ നിന്നെ ദുരന്തം എന്ന്.. ”

ഞാൻ അത് പറഞ്ഞു അവനെ നോക്കി ഇളിച്ചു..

“ദേ മനുഷ്യ വാട്ട വച്ചിട്ടുണ്ട്..”

“ഹോ സമാധാനം ആയി അല്ലെടാ മഹാപാപ്പി.. ”

“ഏറെക്കുറെ.. അല്ലെ മോളെ..”

ഞാൻ അതുപറഞ്ഞു ഇസയെ നോക്കി അവൾ അതേ എന്ന് തലയാട്ടി….

” അവളുടെ ഡാഡി ഉണ്ടെങ്കിൽ പോലും അവൾക്ക് ഞാൻ മതി..ചെറുപ്പം മുതൽ അവൾ അപ്പേ എന്ന് വിളിച്ചാണ് ശീലിച്ചത്.. പിന്നെ മാറ്റാൻ പോയില്ല.. അവൾ വിളിക്കുന്നത് കേട്ട് ഞാൻ ആണ് അവളുടെ ഡാഡി എന്ന് എല്ലാവരും വിചാരിക്കും ”

ഞാൻ കൃഷ്ണയോട് പറഞ്ഞു.. അവൾ ഇസയെ എന്റെ കയ്യിൽ നിന്ന് വാങ്ങി.. ഉമ്മ വച്ചു..

“സുഖം അല്ലെ കൃഷ്ണ..”

ജോണ് അവളോട് ചോദിച്ചപ്പോൾ അവൾ അതേ എന്ന് തലയാട്ടി..

അവൾ വേഗം ഡ്രെസ് മാറാൻ അകത്തേക്ക് കയറി.. എന്നെ മിഷേൽ അവിടെ പിടിച്ചു നിർത്തി..

Recent Stories

The Author

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you💙
    മനോരോഗി💙

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. Vampire🧛‍♂️

    I got the chills🥶🥶 so many times toward the end of this story. It completely blew my mind.😇 It managed to surpass my high expectations AND be nothing at all like I expected😳😳. Really wonderful story. 😊😊

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com