കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2303

എനിക്ക് വേറെ ആളെ ഇഷ്ടമാണ്.. ഞാൻ വേറെ ജീവിതം തിരഞ്ഞെടുത്ത കാരണം ആണ് സർ തിരിച്ചു പോയത് എന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.. ഇനി സാറിന്റെ ജീവിതത്തിൽ ഞാൻ ഇല്ല എന്ന് കേട്ടപ്പോൾ ചത്തു പോയാലോ എന്ന് വരെ തോന്നി..

എന്റെ വിഷമവും സങ്കടവും കണ്ട് എന്നെ മാം സഹായിക്കാം എന്ന് പറഞ്ഞു.. പക്ഷെ സ്വീകരിക്കും എന്ന് ഉറപ്പ് ഇല്ല എന്നായിരുന്നു മാമിന്റെ മറുപടി..

എനിക്ക് കണ്ടാൽ മാത്രം മതി.. വേറെ ഒരു ശല്യമായി ഞാൻ വരില്ല എന്ന് പറഞ്ഞപ്പോൾ മാം സമ്മതിച്ചു..

അങ്ങനെ ലീവിന് ആഷ്‌ലി സർനെ കാണാൻ ഞാൻ ന്യൂയോർക്കിലേക്ക് ചെന്നു.. മിഷേൽ മാം ആയിരുന്നു എന്നെ സഹായിച്ചത്… മുറി എടുക്കാനും…അദ്ദേഹത്തെ എനിക്ക് കാണാൻ വേണ്ടി ഓരോ സ്ഥലങ്ങളിൽ മാം കൊണ്ടുവരുമായിരുന്നു.. ഞാൻ സർന് വേണ്ടി വാങ്ങിക്കുന്ന ഷർട്ടുകൾ, പെർഫ്യൂം, ഷൂസ്, വാച്ച്.. ഒക്കെ മിഷേൽ മാമിന്റെ കയ്യിൽ കൊടുത്തു വിടുമായിരുന്നു..

നാട്ടിൽ പോലും ഞാൻ പോവതെ ആയി.. ലീവ് കിട്ടിയാൽ ഞാൻ പോകുന്നത് എന്റെ സർനെ കാണാൻ ആയിരുന്നു..

ലിനുവിനെ പോലും ഞാൻ വിളിക്കാതെ ആയി..അവൻ കല്യാണം പറയാൻ വിളിച്ചപ്പോൾ ഞാൻ ന്യൂയോർക്കിൽ ആയിരുന്നു..

ലിനുവിനെ തിരിച്ചു വിളിച്ചപോൾ ആണ് കാര്യം അറിഞ്ഞത്.. ഒരുപാട് സന്തോഷം തോന്നി അവന്റെ കാര്യത്തിൽ.. രേവതിയെ പോലെ ഒരു കുട്ടി എന്നും അവന്റെ ഭാഗ്യം ആണ്..

അപ്പോഴാണ് മിഷേൽ മാം എന്നെ വിളിച്ചത് ഒരു പ്ലാൻ ഉണ്ടാക്കിയത്.. എന്നോട് എങ്ങനെങ്കിലും ആഷ്‌ലി സർനെ കണ്ട് കാര്യങ്ങൾ സംസാരിക്കണം എന്ന് മിഷേൽ മാം പറഞ്ഞിരുന്നു..

ഇവിടെ വന്നപ്പോൾ പരമാവധി ഞാൻ സംസാരിക്കാൻ ശ്രമിച്ചു.. പക്ഷെ ഒന്നും പ്രയോജനം ഉണ്ടായില്ല.. ഇനി ഉണ്ടാവില്ല.. കഴിഞ്ഞു എല്ലാം.. സർ തിരിച്ചു പോയി..

492 Comments

  1. Eth pole love after marriage stories suggest cheyamo

  2. എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇനിയും ചിലപ്പോൾ വായിക്കാൻ സാധ്യതയുണ്ട്.

  3. ഭീഷമർ

    ഇന്ന് രാവിലെ അപൂർവരാഗം വായിച്ചിട്ട് ഇത് ആദ്യംമുതൽ വായിച്ചു തുടങ്ങിയതാ ❤️❤️❤️❤️❤️

    താങ്കൾ ആസാധ്യ എഴുത്തുകാരൻ/ എഴുത്തുകാരി ആണ് കേട്ടോ ❤️❤️❤️❤️❤️

    നല്ല ഫീൽ ഉണ്ടാരുന്നു

    1. Satyam njnm adhe 10 vayich thodangiyatha thernapa 11th aayi.
      Apoorvaragam vayich theerthat idhum ang vayichu otta stretch vykit thodangya vayanaya . Kollam broo good story

  4. കാർത്തിക

    Pdf ആക്കിത്തരമോ….

    1. മെയിൽ അയച്ചിട്ടുണ്ട് എന്നെങ്കിലും ഇടുമായിരിക്കും

  5. ഇപ്പളാ വായിച്ചേ… ഇത്രയും ലേറ്റ് ആയതോർത്ത് എന്നോട് തന്നെ പുച്ഛം തോന്നി… ലാസ്റ്റ് ആയപ്പോ ശെരിക്കും കണ്ണ് നെറഞ്ഞു… അമ്മാതിരി ട്വിസ്റ്റ്‌ അല്ലേ എടുത്തിട്ടേ… But പിന്നെ എന്തോ ഉള്ളിൽ ഐസ് ഇട്ടമാതിരി ഫീൽ ആരുന്നു… ഒരുപാട് നാളുകൾക്കു ശേഷം ആണ് ഞാൻ വായിക്കുന്നത്… ഒറ്റയിരുപ്പിന് വായിച്ചതാ… എന്തായാലും ഇഷ്ടായി. ❤️
    God bless you?
    മനോരോഗി?

  6. Mole ragendu eth പോലത്തെ സ്റ്റോറി ……പോളി ആണ് പക്ഷേ എഴുതല്ലെ tension അടിച്ച് ഒരു പരുവ മായി your pen style is too strong and …..feels really good….. പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് പാരയണമെന്നുണ്ട് but I hav no word to express that.

  7. കിരൺ കുമാർ

    ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു അടിപൊളി കഥ ❣️❣️❣️

  8. ധ്രുവരാജ്

    കുറെ നാൾ ആയി കാണുന്നു എങ്കിലും ഇന്നാണ് വായിക്കാൻ കഴിഞ്ഞത് ഒറ്റയിരിപ്പിന് വായിച്ചു തീർത്തു. നല്ല കഥ…
    ഒരു കഥ വായിക്കുമ്പോൾ നമ്മളും ആ കഥയിൽ ഉള്ളതായിട്ടാണ് ഫീൽ ചെയ്യ… സോ കഥ കഴിയുമ്പോൾ നമ്മൾ ഒറ്റയ്ക്ക് ആയ ഫീൽ കിട്ടുന്നുണ്ടെങ്കിൽ ആ കഥ അത്രയ്ക്കും സൂപ്പർ ആയിട്ടാണ് എഴുതിയിരിക്കുന്നത്… അങ്ങനെ ഒരു കഥയായിരുന്നു ഇത് പാർട്ട് 9 വരെ. പിന്നെ ക്ലൈമാക്സിൽ അവൻ usലേക്ക് പോകുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ട്ടായില്ല… എന്നാലും അവസാനം നല്ല രീതിയിൽ തന്നെ അവസാനിച്ചു…
    .നല്ല എഴുത്ത്
    ഇനിയും ഒരുപാട് നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ…❤️

  9. I got the chills?? so many times toward the end of this story. It completely blew my mind.? It managed to surpass my high expectations AND be nothing at all like I expected??. Really wonderful story. ??

  10. ഒറ്റയടിക്ക് വായിച്ചു തീർത്തു കഥ അടിപൊളി ചേച്ചി ❤️❤️

Comments are closed.