അപൂർവരാഗം 6( രാഗേന്ദു) 857

എല്ലാരോടും കഥ വൈകിച്ചതിന് ഒരു വലിയ ക്ഷമ. നിങ്ങൾ എത്ര ഫ്രസ്ട്രേറ്റഡ് ആണെന്ന് കഴിഞ്ഞ കമെന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി. അതിന് എനിക്ക് പറയാണ് ഒന്നും ഇല്ല ക്ഷമ അല്ലാതെ. ഈ ഭാഗം എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമാവുമെന് എനിക്ക് അറിയില്ല.കഥ മിക്കവരും മറന്നു കാണുമല്ലേ.. ഫ്ലാഷ് ബാക്ക് ആണ് പറയുന്നത്. സോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയുക. സ്നേഹത്തോടെ?

അപൂർവരാഗം 6

രാഗേന്ദു

Previous part


“വേദിത..!!”

വിശ്വസിക്കാൻ ആയില്ല..അവൾ തന്നെ അല്ലെ എന്ന് ഉറപ്പിക്കാൻ ഞാൻ ഒന്നൂടെ നോക്കി.. അതെ അവൾ തന്നെ.. ഇത് എന്താ ഇവിടെ എന്നും ചിന്തിച്ച് അവളുടെ അടുത്തേക്ക് പാഞ്ഞു..

“വേ..വേദിത.. ഹേയ് നീ എന്ത ഇവിടെ.??.”

എനിക്ക് എന്താ പറ്റിയത് എന്ന് അറിയില്ല..അവളെ കണ്ട എക്സൈറ്റ്മെന്റിൽ ഞാൻ അവളെ എന്നിലേക്ക് ചേർത്തു കെട്ടിപ്പിടിച്ചു ഗാഢമായി..

പക്ഷെ അവൾ ഒന്ന് കുതറി.. എന്നെ തള്ളി മാറ്റി..പടക്കം പൊട്ടും പോലെ ഒരണം എന്റെ കവിളിൽ പതിച്ചു..

“ഹേയ്.. ഹു ദി ഫക്ക് ആർ യു.. യു ഫിൽറ്റി മൊറോണ്.. ഹൗ ഡെർ യു ടച്‌ മി..

സെക്യൂരിറ്റി..!!!!! ”

ഒരു അലർച്ചയായിരുന്നു അത്..
അവളുടെ ഭാവം കണ്ട് ഞാൻ പിന്നിലേക്ക് മാറി.. ആകെ കലി പൂണ്ട് നിക്കുവാണ്.. എന്നെ ഇവൾക്ക് മനസിലായില്ലേ..എന്നു ഞാൻ ഓർത്തു..

“നിവേദിത.. ഞാൻ..എന്നെ അറിയില്ലേ നിനക്ക്.. നമ്മൾ..”

ഞാൻ അവളുടെ അടുത്തേക്ക് വന്ന് രണ്ട് കൈ കൊണ്ട് തോളിൽ പിടിച്ചു..

അവൾ കൈ ശക്തമായി തട്ടി മാറ്റി

“ജസ്റ്റ് ഷട്ട് ദി ഫക്ക് അപ്പ്..വാട്ട് ദി ഹെൽ ആർ യു സെയിങ്.. യു അഗ്ലി പിഗ്.. ഹൗ ഡെർ യു..ഐ വിൽ ഷോ യു ഹു ഐ ആം..”

അപ്പോഴേക്കും ഒരു രണ്ട് മൂന്ന് സെക്യൂരിറ്റിസ് വന്ന് ഞങ്ങളുടെ അടുത്ത് നിന്നു..

“വാട്ട് ആർ യു സ്റ്റേറിങ് അറ്റ്..
ത്രോ ഹിം എവേയ്..നൗ..!!!”

വീണ്ടും അലർച്ച..
അവൾ പറയുന്നത് കേട്ട് ഞാൻ സ്തംഭിച്ചു നിന്നു.. ചുറ്റും നോക്കി ആളുകൾ നോക്കി നികുന്നു.. സെന്തിൽ ജാനെറ്റ് ഒന്നും മനസ്സിലാവാതെ നോക്കുന്നുണ്ട്.. കൂട്ടത്തിൽ നീതയും സൂര്യയും..

ആകെ നാണംകെട്ടു എല്ലാവരുടെ മുൻപിൽ.. അപ്പോഴാണ് സുകന്യ ഓടി വരുന്നത് ഞാൻ കണ്ടത്..

“മാം..വാട്സ് ദി പ്രോബ്ലെം..??”

“ഗേറ്റ് ഹിം ഔട്ട് നൗ.. എൽസ് ഐ വിൽ ഫയർ ഈച് ആൻഡ് എവേരി വണ്..”

അവൾ എന്റെ അടുത്തു വന്ന് ഒറ്റ തള്ള്.. ഞാൻ വെച്ചു കസേരയുടെ ഇടയിൽ വീണു.. എന്താ നടക്കുന്നത് എന്ന് ഒരു ഊഹവും ഇല്ല.. അവൾ ആണ് ഇവിടെത്തെ പുതിയ എംഡി എന്ന് എനിക്ക് മനസിലായി..

തുടർന്ന് വായിക്കുക

165 Comments

  1. അവസാനം എത്തി..സന്തോഷം.. നന്നായിട്ടുണ്ട്. ശിവ കുറെ കഷ്ടപ്പെടുമല്ലോ..
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      പാവം ശിവ
      സ്നേഹം❤️

  2. അടിപൊളി ❤️?

    ചേച്ചി ഇനി ഇത്രേം wait ചെയ്യിപ്പിക്കല്ലേ ??

    1. ഒത്തിരി സന്തോഷം. സ്നേഹം❤️

  3. Kadha kollula… Very bad….

  4. ഒത്തിരി കാത്തു ഇരുപ്പിന് ശേഷം വീണ്ടും ഒരു പാർട്ട്‌ വന്നു….. പെട്ടന്ന് തീർന്ന പോലെ.. അടുത്ത പാർട്ടിന് വേണ്ടി ഒത്തിരി കാത്തു ഇരിക്കാനോ

    1. വൈകാതെ തരാൻ ശ്രമിക്കാട്ടോ

  5. pettennu adutha part kittumenn pretheekshikkunnu ❤️

    1. വൈകാതെ തരാം

  6. നന്നായിട്ടുണ്ട്

    With love

    1. ഒത്തിരി സന്തോഷം.സ്നേഹത്തോടെ❤️

  7. ചേച്ചി

    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    നായകന്റെ അവസ്ഥ കാണുമ്പോൾ ചിരിക്കണോ കരയാണോന്ന് ഒര് പിടിയും കിട്ടുന്നില്ല

    (അവൻ എവിടെ തിരിഞ്ഞാലും പ്രശ്നം ആണല്ലോ) ?

    നിവേദിത ഒര് സൈക്കോ ആണെന്ന് itroduction-ൽ തന്നെ തോന്നിയിരുന്നു

    അവസാനം വീണ്ടും അവൾ കാരണം ശിവ ക്ക്‌ പണി കിട്ടുമെന്ന് തോന്നുന്നല്ലോ ?

    ഇനിയും അവൻ എന്തൊക്ക അനുഭവിക്കാൻ ഉണ്ട് എന്ന് അറിയാൻ.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

    1. പ്രശ്നങ്ങളില്ലാത്ത ജീവിതം വിരസതയാണ്?.അപ്പൊ കുറച്ചു എന്റർടൈന്മെന്റ് ആവട്ടെ ന്ന്. നിവേദിത അത് ഇനി എന്താണാവോ ചെയ്യാൻ പോകുന്നത്.. നോക്കാം..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ❤️

  8. At last ❤❤❤

  9. അപ്പൂട്ടൻ

    അടിപൊളി ❤️❤️??????

  10. ❤❤❤❤❤

  11. Finally ? Chechi is back ?

    1. ഒത്തിരി സ്നേഹം❤️

  12. ഒന്നാം പ്രതി എന്ന് പറയുന്ന പോലെ നിത ആണല്ലേ പ്രധാന തെറ്റുകാരി, സൂര്യയെ തെറ്റിലേക്ക് വലിച്ചുകൊണ്ട് പോയതും അവൾ
    ഇത്രമാത്രം മോശപ്പെട്ട സ്വാഭാവമുള്ള വ്യക്തി ആയിരുന്നു എന്ന് തുടക്കത്തിലെ അവളുടെ പെരുമാറ്റം കണ്ടപ്പോ ഞാൻ തീരെ പ്രതീക്ഷിച്ചില്ല

    സൂര്യ മദ്യത്തിന്റെ ലഹരിയിൽ നിൽക്കുമ്പോ അവനെ സെഡ്യൂസ് ചെയ്‌തു ശാരീരിക ബന്ധത്തിലേക് നയിക്കുക
    ഒരു ക്ലാസ്സിക്കൽ ചീറ്റർ തന്നെ അവൾ

    റിലേഷൻഷിപ്പിൽ ആയിട്ടും ശിവ അവളുമായി ശാരീരിക ബന്ധത്തിന് മുതിർന്നിട്ടുണ്ടാകില്ല
    അപ്പൊ അവൾ അവൾക്ക് പറ്റിയ അടുത്തയാളെ വലയിട്ട് പിടിച്ചു
    ശരിക്കും അത്‌ നിത പ്ലാൻ ചെയ്തു നടത്തിയ കാര്യമല്ലേ?
    ശിവയെക്കാൾ പണമുണ്ട് സൂര്യയുടെ കയ്യിൽ അത്‌ ലക്ഷ്യമിട്ട് തന്നെയാകും അവൾ സൂര്യക്ക് വല ഒരുക്കിയത്
    സൂര്യ ആണേൽ കൂട്ടുകാരനെ മറന്നു അവളുമായി ബന്ധപ്പെടുകയും ചെയ്തു

    നിവേദിത എന്താ ഇങ്ങനെ പെരുമാറുന്നെ?
    അവളുടെ ഓർമ്മ നഷ്ടപ്പെട്ടോ
    അതോ അവൾ ശിവയുമായി അന്ന് പെരുമാറിയത് എല്ലാം അഭിനയം ആയിരുന്നോ.
    പോകാൻ പറ എല്ലാത്തിനോടും
    ഒരുത്തിയും വേണ്ട ജീവിതത്തിൽ
    പ്രേമിച്ചില്ല എന്ന് വെച്ചു ആകാശമൊന്നും ഇടിഞ്ഞു വീഴില്ല.

    നിതയുടെയും നിവേദിതയുടെയും മുന്നിൽ അവരെക്കാൾ നല്ല രീതിയിൽ ജീവിച്ചു കാണിച്ചു കൊടുക്കണം.
    അതാണ് അവരോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പ്രതികാരം.
    ഇനിയും മറ്റൊരു പെണ്ണിന്റെ മുന്നിൽ അവൻ തല കുനിക്കേണ്ട അവസ്ഥ അവൻ ഉണ്ടാക്കരുത്.
    അവന്റെ ജീവിതത്തിലേക്ക് വന്ന സ്ത്രീകൾ എല്ലാം ചതിക്കുന്നവരാണ്

    1. എല്ലാരും പോട്ടെ. അവൻ മാത്രം മതി?. പണി കൊടുക്കാത്ത വല്ല പെണ്പിള്ളേരും ഇനി വന്നാലോ..നോകാം എന്താ ഇനി എന്ന്.
      എന്തായാലും ഇത്രേം വലിയ അഭിപ്രായം പറഞ്ഞതിന് ഒത്തിരി സന്തോഷം കേട്ടോ. ഒത്തിരി സ്നേഹത്തോടെ❤️

  13. രാഗൂ ജീ തുടർച്ചയായി എഴുതാൻ കഴിയില്ലെങ്കിൽ കുറച്ചധികം സമയം എടുത്തു അടുത്ത ഒരൊറ്റ ഭാഗത്തിൽ തീർക്കാൻ ശ്രമിക്കുക. നല്ലൊരു കഥ ആയതിനാൽ ക്ലൈമാക്സ് അറിയാൻ ആഗ്രഹിക്കുന്നു. ഇവിടെ ചിലർ ചെയ്യുന്നത് പോലെ പകുതിയിൽ നിർത്തിയിട്ട് പോകരുത് ഒരപേക്ഷയാണ് …. ?❣️

    1. ഒറ്റ അടിക്ക് എഴുതാൻ പറ്റുന്നില്ല. ഇങ്ങനെ തന്നെ പോയാൽ പോരെ❤️

  14. Kure aayalo kandit nth pati..pne kadha vanadhil sandhosham bakii vaychit…

    1. വൈകിയതിന് ക്ഷമ.❤️

  15. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    ഹാവൂ കിട്ടി പോയി ?
    എന്തായാലും പിന്നേം എഴുതി തുടങ്ങിയല്ലോ സന്തോഷം ?
    ബാക്കി കൂടി പൊലിപ്പിച്ചു കളർ ആക്കണേ ‼️

    1. കളർ ആവുമോ എന്ന് അറിയില്ല. ഒത്തിരി സന്തോഷം❤️

  16. °~?അശ്വിൻ?~°

    Atlast ethi alle?

    1. മ്മ്മ്‌ എത്തി?

  17. കുന്തംവിറ്റ ലുട്ടാപ്പി

    അപരാജിതന്റെ വല്ലോ upadte ഉം ഉണ്ടോ

    1. ഉണ്ടല്ലോ, ക്ലൈമാക്സ് നവംബറിൽ പ്രസിദ്ധീകരിച്ചു തുടങ്ങുമെന്ന് പറഞ്ഞു ഹർഷേട്ടൻ …..!!!!

      1. അത് ഫെക് ആണട്ടോ

        1. കുന്തംവിറ്റ ലുട്ടാപ്പി

          അപ്പൊ അടുത്ത മാസവും ഇല്ലേ

        2. കുന്തംവിറ്റ ലുട്ടാപ്പി

          By the way കഥ കിടു ആരുന്നു

    2. അറിയില്ല.

  18. ?………….

    1. എന്ത് പറ്റി

  19. വായനക്കാരൻ

    പറ്റിപ്പോയി പോലും
    കൂട്ടുകാരനെ പോലെ കൂടെ നടന്നു അവൻ സ്നേഹിക്കുന്ന പെണ്ണിന്റെ കൂടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് വെറും പറ്റിപ്പോയി എന്ന് പറഞ്ഞാൽ തീരുന്ന ചതി ആണോ
    സൂര്യയുടെ സ്ഥാനത്തു വേറെ അറിയാത്ത ആരേലും ആണേൽ കുഴപ്പം ഇല്ലായിരുന്നു
    എന്നാ കൂട്ടുകാരൻ ആയ സൂര്യ തന്നെ ചതിച്ചത് ഒരിക്കലും പൊറുക്കാൻ കഴിയുന്ന തെറ്റല്ല

    എനിക്ക് മനസ്സിലാവാത്തത് നിത എന്തിനാണ് പിന്നെ ശിവയോട് തിരിച്ചും ഇഷ്ടമാണ് പറഞ്ഞെ എന്നാണ്?
    സൂര്യയെ ഇഷ്ടം ആയിരുന്നേൽ സൂര്യയോടും ശിവയോടും അവൾ എന്തിനീ ചതി ചെയ്തു?
    ആദ്യമേ അവൾക്ക് സൂര്യയോട് ആണ് ഇഷ്ടം എന്ന് പറയാമായിരുന്നില്ലേ?
    ശിവയോട് പ്രേമം ഉള്ളതായി അഭിനയിച്ചതുകൊണ്ട് അവൾ എന്തു നേടി?
    ശാരീരിക സുഖം ആഗ്രഹിച്ചാണോ അവൾ ശിവയോട് ഇഷ്ടം ആണെന്ന് പറഞ്ഞതും സൂര്യയെ ഒറ്റക്ക് കിട്ടിയപ്പോ അവനെ ഫോഴ്‌സ് ചെയ്തു അവന്റെ കൂടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതും?

    നിത ചെയ്ത തെറ്റുകൾക്ക് അവൾ അനുഭവിക്കണം.

    കൂട്ടുകാരനെ ചതിച്ചു നിതയെ പോലെ ഒരു പെണ്ണിനെ ഒപ്പം കൂട്ടിയത് ഓർത്തു സൂര്യ വേദനിക്കണം

    ശിവയെ നിത ചതിച്ച പോലെ നാളെ സൂര്യയെ വേറെ ഒരുത്തന്റെ കൂടെ നിത ചതിക്കില്ല എന്ന് എന്താണ് സൂര്യക്ക് ഉറപ്പ്?

    അന്ന് താൻ ശിവയോട് ചെയ്തത് എത്രമാത്രം വലിയ തെറ്റായിരുന്നു എന്ന് നിത ഒരിക്കൽ സൂര്യയെ മറ്റൊരുത്തന്റെ കൂടെ ചതിക്കുമ്പോ അവൻ മനസ്സിലായിക്കോളും

    അവളുടെ സ്വാഭാവം വെച്ചിട്ട് അതിനുള്ള എല്ലാവിധ സാധ്യതകളും കാണുന്നുണ്ട്

    ഇതുകൊണ്ടാണ് ഒരാളുടെ വസ്ത്രധാരണം കണ്ട് അവരുടെ ക്യാരക്ടർ ജഡ്ജ് ചെയ്യരുത് എന്ന് പറയുന്നത്

    സൂര്യയെ പോലെ തെറ്റ് ചെയ്തു എന്ന തോന്നൽ നിതക്ക് ഉണ്ടായില്ല എന്നോർക്കുമ്പോ വല്ലാത്തൊരു വിമ്മിഷ്ടം

    അവൾ ആഗ്രഹിച്ചത് എല്ലാം നേടി
    എന്നാ ചെയ്ത തെറ്റുകൾ ഓർത്തു അവൾ വേദനിക്കുന്ന വിഷമിക്കുന്ന ഒന്നും തന്നെ ഉണ്ടായില്ല ??

    1. നിത ശരീരിക സുഖത്തിനു വേണ്ടി ആണോ ശിവയെ ചതിച്ചേൻകിൽ നാളെ അവൾ സൂര്യ ചതിക്കില്ല എന്താ ഇത്ര ഉറപ്പ് കൂടപ്പിറപ്പിനെ പോലെ കണ്ടതല്ലേ സൂര്യ ആണ് അവൻ തന്നെ എങ്ങനെ തോന്നി പിന്നെ എന്തായലും സൂര്യക്ക് മനസാക്ഷി ഉണ്ട് അത് കൊണ്ട് അവനെ ജയിലിൽ കിടത്തില്ല പിന്നെ ആരാ ശെരിക്കും നീവേദിത അവൾ എന്താ ആണ് ഉദ്ദേശിക്കുനെ ഐ

    2. Adutha part vegam tharu

        1. ❤️❤️❤️❤️❤️
          Next part eppo….?

      1. ❤️❤️❤️❤️❤️
        Next part eppo….?

    3. ഒത്തിരി സന്തോഷം അഭിപ്രായം പറഞ്ഞതിന്❤️.നിതക് അവളുടെ ന്യായം ഉണ്ടാവും. ചെലപ്പോ സൂര്യയോട് ആത്മാർത്ഥ ഇഷ്ടമാവും.. അല്ലെങ്കിൽ പണം കണ്ടിട്ട് ആവാം.എന്തൊക്കെ ന്യായങ്ങൾ അവൾ പറഞ്ഞാലും ഇനി അത് ഒനിന്നും പരിഹാരം അല്ലാലോ.

      1. ചേച്ചീ പറഞ്ഞത് ശരിയാണ് പണം കണ്ടിട്ട് തന്നെ ആണ് അവള്‍ അവന്റെ ഒപ്പം koodiyitullath

  20. അതെ അവസാനം വന്നു അല്ലേ ഇങ്ങന കാത്തിരുന്നു വരുമ്പോൾ കിട്ടുന്ന സുഖം വേറെ ആണേ എന്തായാലും നിർത്തില്ലല്ലോ അത് മതി ❣️?❣️?

    1. മുൻഭാഗങ്ങൾ മനസ്സിൽ ഉള്ളതുകൊണ്ട് വായിക്കാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നു പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ ജനട്ട് ചോദിക്കുന്ന പോലെ ഇവനോട് പെണ്ണുങ്ങൾക്ക് എന്താ ഇത്ര വൈരാഗ്യം തോന്നൻ എനിക്ക് ആണ് വായിച്ചിട്ട് വിറഞ്ഞു കയറി എഴുത് സൂപ്പർ ആണ് അടുത്ത പാർട്ട്‌ താമസിയാതെ തരണം സ്നേഹം പൂർവം SK ❣️❣️❣️❣️

    2. അങ്ങനെ നിർത്തില്ല..അതെ അവനു എവിടെ തിരിഞ്ഞാലും പണി ആണ്?.
      എഴുത്ത് ഇഷ്ടപെട്ടത്തിന് ഒത്തിരി സ്നേഹം.❤️

  21. ഇനി ഇത്രേ വയ്കിപ്പിക്കല്ലേ ❣️

  22. First

Comments are closed.