അപൂർവരാഗം 6( രാഗേന്ദു) 857

ആകെ ഒരു ശൂന്യത..ഇനി മുന്നോട്ട് എന്ത് എന്ന ചിന്ത എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു..
പക്ഷെ എനിക്ക് തോറ്റ് കൊടുക്കാൻ ആവില്ല.. ഈ ബാംഗ്ലൂരിൽ അവളുടെ കമ്പനി മാത്രം അല്ലാലോ ഉള്ളത്.. വേറെ എവിടെങ്കിലും കിട്ടാതെ ഇരിക്കില്ല..

ഒരു സ്വസ്ഥത ഇല്ലല്ലോ ദൈവമേ..!!

ഞാൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു..വീട് ഓർമ വരുന്നു..വിളിച്ചിട്ട് കുറച് ആയി..ഞാൻ ഫോണ് എടുത്ത് നമ്പർ ഡയൽ ചെയ്തു.

കുറച്ചു നേരം അവരോട് സംസാരിച്ചതും മനസോന്ന് ശാന്തമായത് പോലെ.. ജോലി നഷ്ടപ്പെട്ട കാര്യം ഒന്നും പറഞ്ഞില്ല.. വേറുതെ എന്തിനാ അവരെ വിഷമിപ്പിക്കുന്നെ.. പിന്നെ കാരണം പറയേണ്ടി വരും.. ഇവിടെ നടന്നത് ഒക്കെ അറിഞ്ഞ..എന്നെ പോലീസ് പിടിച്ചു എന്നറിഞ്ഞ..കരച്ചിലും നിലവിളിയും തുടങ്ങും..ഹോ ആലോചിക്കാൻ വയ്യ..

ഓരോന്ന് ആലോചിച്ച് മനസ് വീണ്ടും അസ്വസ്ഥമായ പോലെ.. അവളുടെ വാക്കുകൾ വീണ്ടും വീണ്ടും തികട്ടി വരുന്നു.. ആലോചനകൾ അധികരിച്ചപ്പോൾ ഞാൻ ഒന്ന് തല കുടഞ്ഞു..ഒരു ടവൽ എടുത്ത് ബാത്റൂമിലേക്ക് നടന്നു..

ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ആണ് ജാനെറ്റ് ഡോർ തുറന്ന് അകത്തേക്ക് വന്നത്..

“ഡാ റെഡി ആവ് നമ്മുക്ക് ഒന്ന് പുറത്തു പോകാം..”

“ഞാൻ ഇല്ല ജാൻ.. വയ്യ..”

ഞാൻ ഒരു താല്പര്യം ഇല്ലാതെ പറഞ്ഞു..

“ടാ ചുമ്മ ഇവിടെ ഇരുന്ന് ഓരോന്ന് ആലോചിച്ചു മനസ് വിഷമിപ്പിക്കേണ്ട.. എല്ലാം വരുന്നടത്ത് വച്ചു കാണടാ.. ഞങ്ങൾ ഇല്ലേ.!!”

അവൾ എന്റെ തോളിൽ തട്ടി പറഞ്ഞു..ശേഷം കപോർഡിൽ നിന്നും ഒരു ടീ ഷർട്ടും ട്രാക് പാന്റും എടുത്ത് എന്റെ നേരെ വലിച്ചെറിഞ്ഞു..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.