അപൂർവരാഗം 6( രാഗേന്ദു) 857

” അഡ്വക്കേറ്റ് ഏർപ്പാട് പണ്ണത് സുകന്യ മാഡം..വേറെ ഒന്നുമേ എനക് തെറിയാത്..”

“മ്മ്മ് ആരെങ്കിലും ആവട്ടെ..വാ പോകാം..”

അവൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ആരോ എന്നെ നോക്കി നികുന്ന പോലെ തോന്നി എനിക്ക്…ചുറ്റും നോക്കി.. ആരെയും കണ്ടില്ല..

അവൻ വണ്ടി മുൻപോട്ട് എടുത്തും പെട്ടെന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവിടെ സൈഡിൽ ഒരു വലിയ മരത്തിൽ ചാരി നിൽക്കുന്ന സൂര്യയെ..അവൻ എന്നെ നോക്കിയതും ഞാൻ മുഖം വെട്ടിച്ചു.. വണ്ടി വേഗത്തിൽ അവിടെ നിന്നും മുന്നോട്ടേക്കു പാഞ്ഞു..

ഇവൻ എന്താ അവിടെ.. ഇനി ഇവനാണോ എന്നെ സഹായിച്ചത്..!!

എന്തൊക്കെയോ ചിന്തിച്ച് ഇരുന്നത് കൊണ്ട്
ഞങ്ങൾ ഫ്ലാറ്റിൽ എത്തിയത് അറിഞ്ഞില്ല.. സെന്തിൽ എന്നെ ഇറങ്ങാൻ പറഞ്ഞ് തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ചുറ്റും നോക്കിയത്.. പെട്ടെന്ന് ഇറങ്ങി അകത്തേക്ക് നടന്നു..

ഡോർ തുറന്നത് ജാനെറ്റ് ആണ്.. അവൾ എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ചു..

“ശിവ നിന്നെ അവർ ഉപദ്രവിച്ചോടാ..?”

അവൾ എൻറെ മുഖത്തും ദേഹത്തും തലോടി കൊണ്ട് ചോദിച്ചു..

“അഹ് ഒന്ന് രണ്ട് തലോടൽ ഓകെ കിട്ടി മോളെ..പക്ഷെ ഇറ്സ്സ് ഒക്കെ… പിന്നെ ഏതോ മിനിസ്റ്റർ ഒക്കെ വിളിച്ചു പറഞ്ഞപ്പോൾ എന്നെ അങ് വിട്ടു..”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ വാ പൊളിച്ച് നില്കുന്നുണ്ട്.. ഞാൻ ആ വാ അടച്ചു..അകത്തു കയറി സോഫയിൽ പോയി ഇരുന്നു..

“എന്തോന്ന്.. മിനിസ്റ്ററ..!?”

അവൾ സെന്തിലിനെ സൈഡിലേക്ക് തട്ടി മാറ്റി എന്റെ അടുത്തേക്ക് ഓടി വന്നു..

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.