അപരാജിതൻ -47 5341

“ഓർമ്മ വന്നില്ലേ നിനക്ക്,,നാമരുളിയ വാക്കുകൾ”

“ഉവ്വ് ,,പ്രഭോ എല്ലാം എനിക്കോർമ്മയുണ്ട്”

“ആയിരം സംവത്സരങ്ങൾക്ക് മുൻപ് ഞാൻ നിന്നെ അങ്ങനെയൊരു സവിശേഷ ജന്മം പിറവി എടുത്തത് തോന്നിപ്പിച്ചതല്ലേ,,എന്നിട്ടോ ”

ഭൈരവൻ നിർന്നിമേഷനായി ശ്വാസമെടുത്തു.

“എന്നെ നശിപ്പിച്ചു കളഞ്ഞില്ലേ,, എന്റെ സകലസ്വപ്നങ്ങളും ഇല്ലാതെയാക്കി കളഞ്ഞില്ലേ ,എന്നെ ആ രാജകുമാരിയെ നേടാൻ സമ്മതിക്കാതെ നിഷ്ടൂരമായി എന്നെ കൊന്നു കളഞ്ഞില്ലേ ,,എന്റെ കൈ വേറെ, കാൽ വേറെ, ഉടൽ ,  ശിരസ് വേറെ ,,വയറു കീറി കുടൽ പൊട്ടിച്ചു ഹൃദയം വലിച്ചു കീറി,,മൃഗീമായി കൊന്നു കളഞ്ഞില്ലേ എന്നെ”

കോപത്തോടെ വികടാംഗ ഭൈരവൻ ഒന്ന് നിർത്തി..

“അവൻ ,,,

അലിവോ അനുകമ്പയോ ഇല്ലാത്ത കിരാതൻ,

അപരാജിതൻ”

അപരാജിതനെന്ന

കൊടുംകിരാതൻ”

ഉള്ളിലെ കോപം പല്ലുകൾ കൊണ്ട് കടിച്ചമർത്തി വികടാംഗ ഭൈരവൻ പറഞ്ഞു.

“ആ സവിശേഷജന്മം തന്നെയാണ് അംഗഭൈരവാ വീണ്ടും പുനർജനിച്ചിരിക്കുന്നത്,,അതും നിനക്കറിയാവുന്നതല്ലേ,,”

“അറിയാം പ്രഭോ,,, അവനുമുണ്ട് അവൾക്ക് തുണയായി,,അവനെ ഞാനൊരിക്കലൂം മറക്കില്ല,,അന്നത്തെ ആ പൈശാചികത ഇന്നുമുണ്ട് അവന്റെ മുഖത്ത്,” നിസ്സഹായതയോടെ വികടാംഗഭൈരവൻ പറഞ്ഞു.

“അംഗഭൈരവാ,,,നിനക്ക് ശാപമോക്ഷം വേണമെങ്കിൽ ഇത്തവണ നീ വിജയിച്ചേ മതിയാകൂ,,,പ്രേതകായ വിദഹത്യോപാസന ചെയ്ത നിനക്ക് നാമിതാ ആയിരം ചെന്നായ്ക്കളുടെ ശക്തി നൽകുന്നു,,

നിനക്ക് വികടാംഗഭൈരവനായും ചെന്നായ് ആയും രൂപം മാറുവാനുള്ള പരരൂപപ്രവേശ സിദ്ധിയും നാം അരുൾ നൽകുന്നു,,അതിലൂടെ ഏതു മൃഗീയതയുള്ളവനെയും നിനക്ക് പരാജയപ്പെടുത്താൻ സാധിക്കും ,,സമയമാകും വരെ കാത്തിരിക്കുക,,അവളിലൂടെ ആര്യതാരയുടെ തേജസ്സ് നമ്മിലേക്ക് സമർപ്പിക്കുക”

അശരീരി മറഞ്ഞു.

ആഹ്ലാദത്തോടെ ജീർണ്ണിച്ച അസ്ഥികൂടമായ  വികടാംഗഭൈരവ൯ എഴുന്നേറ്റു.

മാരയെ സ്തുതിച്ചു,

അയാൾ ഇരു വശത്തേക്കും കൈകൾ വിടർത്തിപിടിച്ചു ശ്വാസമെടുത്തു.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.