അപരാജിതൻ -47 5341

തന്റെ ഓർമ്മകളിൽ നിന്നും മനസിനെ തിരിച്ചെടുത്ത വികടാംഗഭൈരവൻ കണ്ണുകൾ തുറന്നു.

കൈകൾ രണ്ടും തന്റെ മുഖത്തു പിടിച്ചു അലറിക്കരഞ്ഞു.

“മഹാമാരാ,,, ഗുരൂപദേശത്താൽ  അങ്ങേക്കായി ആര്യതാരയുടെ തേജോഗുണം സമാഹരിക്കാൻ പോയ ഞാൻ ഇക്കാലമത്രയും അനുഭവിക്കുന്നതങ്ങു കാണുന്നില്ലേ,,,ഈ ജീവിതമെനിക്ക് മടുത്തു,,ഒന്നുകിലെന്നെ ഇനിയൊരു പിറവി ഇല്ലാത്ത വിധം സംഹരിക്കൂ ,,അല്ലെങ്കിൽ എനിക്ക് ശാപമോക്ഷമരുളൂ,,,” ഗുഹാഭിത്തിയിൽ തലപിന്നിലേക്ക് അടിച്ചു കൊണ്ട് വികടാംഗഭൈരവൻ കരഞ്ഞപേക്ഷിച്ചു.

“അംഗഭൈരവാ,,,” വീണ്ടും അശരീരി മുഴങ്ങി.

വികടാംഗഭൈരവൻ അതിനായി കാതോർത്തു.

“ആര്യതാരയുടെ ശാപം ഇല്ലാതെയാക്കാൻ ഇപ്പോൾ എനിക്ക് സാധിക്കില്ല,, അതിനുള്ള ശക്തി നമുക്കില്ല , പക്ഷെ അതെങ്ങനെ സാധിക്കുമെന്ന് നാം

രണ്ടായിരമാണ്ടുകൾക്ക് മുന്നേ തന്നെ നിനക്കരുളിയിട്ടില്ലേ ,,ഓർത്തു നോക്ക് “അശരീരി കേട്ടപ്പോൾ വികടാംഗഭൈരവൻ കണ്ണുകളടച്ചു രണ്ടു സഹസ്രാബ്‌ദങ്ങൾക്ക് പിന്നിലേക്ക് തന്റെ സ്‌മരണകളെ കൊണ്ട് പോയി.

@@@@@

ശാപഗ്രസ്തനായ  വികടാംഗഭൈരവൻ തിരികെ താനും ഗുരുവും താമസിച്ചിരുന്ന ഗുഹയിലേക്ക് വന്നു.

തന്റെ യാതനകളിൽ മനസ്സ് വേദനിച്ച് മാരോപാസനകൾ നടത്തി.

തന്റെ ഉപാസനകളിൽ ഫലമൊന്നും കാണാതെ വന്നപ്പോൾ  വികടാംഗഭൈരവൻ മാരയുടെ വിഗ്രഹത്തിനു മുന്നിൽ കിടന്നു കരഞ്ഞു കൊണ്ട് തന്റെ തല അറുത്ത് സമർപ്പിക്കാൻ തയ്യാറായി.

ആ നിമിഷം

ഗുഹയ്ക്കുള്ളിൽ ഒരു അശരീരി മുഴങ്ങി.

അംഗഭൈരവാ”

ആ വിളികേട്ടു സന്തോഷത്തോടെ എഴുന്നേറ്റിരുന്നു  വികടാംഗഭൈരവൻ നമസ്കരിച്ചു.

തന്റെ ഈ ദുരന്തസ്ഥിതി ഇല്ലാതെയാക്കുവാൻ അപേക്ഷിച്ചു.

അതിനു മറുപടിയായി അശരീരി അരുൾ ചെയ്തു.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.