അപരാജിതൻ -47 5341

അവളുടെ ദിവ്യമായ ചൈതന്യം ആ പ്രദേശമാകെ പ്രഭാപൂരിതമായി നിൽക്കുന്നു.

“അംഗഭൈരവാ,,,മാനവരൂപത്തിൽ ധ്യാനം ചെയ്യുന്ന ആര്യതാരയെ പ്രാപിച്ച് അവളുടെയുള്ളിലെ വിശിഷ്ടമായ തേജോഗുണത്തെ മാരയിലേക്ക് ആവാഹിക്കൂ”

തന്റെ കാതുകളിൽ ഗുരൂപദേശം മുഴങ്ങി കേട്ടപ്പോൾ

അംഗഭൈരവൻ അല്പംനേരം കണ്ണടച്ചു നിന്നു.

കണ്ണ് തുറന്നു മറ്റെല്ലാം മറന്നു ആര്യതാരയുടെ അഴകിനെ മാത്രം ശ്രദ്ദിച്ചു.

താൻ ഇതുവരെ  ഭോഗിച്ച ആയിരം കന്യകളേക്കാൾ കോടിമടങ്ങുകൾപ്പുറമുള്ള സൗന്ദര്യത്തിൽ അംഗഭൈരവൻ സകലതും മറന്നു.

അയാളുടെ ഉള്ളിൽ അടങ്ങാനാകാത്ത കാമവികാരം ഉടലെടുത്തു.

മാരവിഗ്രഹത്തെ മാറിൽ ചേർത്ത് പിടിച്ചു കൊണ്ട് അംഗഭൈരവൻ കാമാവേശത്തോടെ ആര്യതാരയുടെ സമീപത്തേക്ക് ഓടി.

അയാൾക്ക് പുറകെ ചെന്നായയുമോടി.

@@@

കമലപുഷ്പത്തിനു കീഴെ ധ്യാനം ചെയ്യുന്ന പ്രഭാമയിയായ ആ കൗമാരപ്പെൺകൊടിയുടെ മുന്നിൽ അംഗഭൈരവ൯ കിതച്ചു നിന്നു.

ആവേശത്തോടെ അംഗഭൈരവൻ, ആര്യതാരയുടെ പദ്മമുദ്ര പിടിച്ച കരങ്ങളിൽ മുറുകെ ചേർത്ത് പിടിച്ചു.

അതെ നിമിഷം

ശക്തിയായ ഒരു ഇടിമിന്നൽ മുകളിൽ ഉയർന്നു നിൽക്കുന്ന താമരയിൽ നിന്നുമുണ്ടായി.

അത് നേരെ അംഗഭൈരവന് മേലെ പതിച്ചതും അയാൾ അവിടെ നിന്നും ഒരുപാട് ദൂരം പിന്നിലേക്ക് തെറിച്ചു വീണു.

അന്നേരം

മാനമിരുട്ടി,  കാറും കോളും നിറഞ്ഞു ,  ശക്തമായ ഇടിവെട്ടും മിന്നലോടെയും പേമാരി പെയ്തു.

ഭയന്ന് അംഗഭൈരവൻ എഴുന്നേറ്റു, അയാൾക്കൊപ്പം ചെന്നായയും നിന്നു.

താമരയുടെ കീഴിലേക്ക് നോക്കിയപ്പോൾ കാണുന്നത്

ഉഗ്രകോപത്താൽ വിറയ്ക്കുന്ന ആര്യതാരയുടെ കൗമാരരൂപത്തെ.

അവൾക്കു ചുറ്റും തീക്ഷ്ണമായ പ്രകാശം നിറഞ്ഞു.

ഭയത്തോടെ അംഗഭൈരവൻ വിറച്ചു.

“അംഗഭൈരവാ,,,,” ആര്യതാര കോപിഷ്ഠയായി അലറി.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.