അപരാജിതൻ -47 5513

മാരശിലയുമായി അംഗഭൈരവൻ കൊടും തണുപ്പിലൂടെ പാട് കാതങ്ങൾ നടന്നു.

ഗുരുനാഥ൯ തന്നെ ഏൽപ്പിച്ചിരിക്കുന്നത് നിസ്സാരമായ ഉത്തരവാദിത്വമല്ല എന്ന പൂർണ്ണബോധ്യം അംഗഭൈരവന്റെ ഉള്ളിലുണ്ടായിരുന്നു.

എഴു നാൾ വിശ്രമമില്ലാതെ നടന്ന അംഗഭൈരവൻ ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിചേർന്നു.

ഹിമാലയോന്നതങ്ങളിലുള്ള  സുമേരു പർവ്വതത്തിനു താഴെ.

മഹാജ്ഞാനത്തിന്റെ ദിവ്യപ്രകാശം ആ പർവ്വതത്തിനു ചുറ്റുമായി സ്ഫുരണം ചെയ്തുകൊണ്ടിരുന്നു.

“മുന്നോട്ട് നടക്ക് അംഗഭൈരവാ’ ഉള്ളിലിരുന്നു ഗുരുവിന്റെ ഉപദേശം അവന്റെ കാതിൽ മുഴങ്ങി.

അംഗഭൈരവൻ മുന്നോട്ടേക്ക് നടന്നു.

അൽപ്പം നടന്നപ്പോൾ അതിശക്തമായ പ്രകാശം കണ്ണിൽ പതിച്ചപ്പോൾ അംഗഭൈരവൻ കണ്ണുകൾ ഇറുക്കിയടച്ചു.

അവന്റെ കൂടെയുണ്ടായ ചെന്നായ ഭയന്നവന്റെ പിന്നിലായി മറഞ്ഞു.

@@@@

കുറെ നേരം കഴിഞ്ഞപ്പോൾ ആ പ്രകാശം മങ്ങിത്തുടങ്ങി.

അൽപ്പമകലെയുള്ള ദൃശ്യം കണ്ടു അംഗഭൈരവൻ അത്ഭുതം കൂറി.

പത്താൾ ഉയരത്തിൽ അനന്തമായ ഇതളുകളോട് കൂടിയ മഹാവിസ്തൃതിയുള്ള ഒരു കമലപുഷ്‌പം.

അത് നിലകൊള്ളുന്നത് ഒരു വിരൽ വലുപ്പത്തിൽ വണ്ണമുള്ള ഉയരമുള്ള തണ്ടിലും.

അതിനു കീഴെയായി

കൗമാരപ്രായത്തിൽ പത്തുവയസ്സ് തോന്നിപ്പിക്കുന്ന  അതിസുന്ദരിയായ പെൺകുട്ടി പദ്മാസനത്തിൽ ഉപവിഷ്ടയായിരുന്നു,

വിശ്വസൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവം.

അവൾ മിഴികൾ പൂട്ടി ധ്യാനാവസ്ഥയിലായിരുന്നു.

അവളുടെ ഇരുകരങ്ങളും ഹൃദയത്തോട് ചേർത്ത് പിടിച്ചു പദ്മ മുദ്ര പിടിച്ചിരിക്കുന്നു.

ആ പ്രദേശമാകെ സ്വർഗീയമായ പദ്മ പുഷ്പത്തിന്റെ സൗരഭ്യം നിറഞ്ഞു നിന്നിരുന്നു.

അവൾക്കു ചുറ്റുമായി തീക്ഷ്ണമായ ഊർജ്ജചൈതന്യം പ്രഭചൊരിഞ്ഞു നിൽക്കുകയായിരുന്നു.

അവളുടെ അഴകിലും തേജസിലും വിസ്‌മയിച്ചു പോയ അംഗഭൈരവൻ സ്വയമറിയാതെ ഉരുവിട്ടു.

“ആര്യതാരാ”

ബോധിസത്വനിലയിൽ നിന്നും ഒരു കൗമാരപെൺകൊടിയുടെ രൂപം സ്വീകരിച്ച്, അത്യുദാത്തമായേ ശൂന്യതയെ അനുഭവിച്ചറിഞ്ഞു കൊണ്ട് ഉന്നതമായ ധ്യാനാവസ്ഥയിൽ നിലകൊള്ളുന്ന ആര്യതാരാ.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.