ഒരു സുപ്രഭാതത്തിൽ അവനെ നടുക്കിക്കൊണ്ടു അവന്റെ ജീവിതത്തിൽ ഇളം പ്രായത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചു.
അവനു ജരാനരകൾ ബാധിച്ചു മുടി നരച്ചു ദേഹം ചുക്കിചുളിഞ്ഞു, ആരോഗ്യത്തിനു ക്ഷയം സംഭവിച്ചു, തന്റെ ലൈംഗികശേഷി പൂർണ്ണമായും നഷ്ടമായി.
ആളുകൾ അവനെ പരിഹസിക്കാൻ തുടങ്ങി, എല്ലാവരും അവനെ അകറ്റിനിർത്തി.
അവന്റെ ആരാധികമാരായി ദേഹം നൽകിയ യുവതികൾ പോലും അവനു മുന്നിൽ വാതിൽ കൊട്ടിയടിച്ചു.
തന്റെ സൗന്ദര്യത്തിൽ ഏറെ അഭിരമിച്ചിരുന്ന അംഗഭൈരവന് തനിക്ക് വേഗം വാർദ്ധക്യം ബാധിച്ചത് സഹിക്കാനാകുമായിരുന്നില്ല.
വാർദ്ധക്യം ഒഴിവാക്കി തന്റെ സൗന്ദര്യത്തെ ദീർഘകാലം സംരക്ഷിക്കാ൯ അംഗഭൈരവൻ പോംവഴി തേടി നാടൊട്ടുക്ക് അലഞ്ഞു.
വൈദ്യൻമാരെയും സിദ്ധൻമാരെയും മാന്ത്രിക൯മാരെയും സമീപിച്ചു.
പക്ഷെ ആർക്കും അവനെ സഹായിക്കാൻ സാധിച്ചില്ല.
തന്റെ ആരോഗ്യവും സൗന്ദര്യവും ഇല്ലാതെയാകുന്നത് അവനു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
അംഗഭൈരവൻ അത് താങ്ങാനാകാതെ മരിക്കുവാൻ തീരുമാനിച്ചു.
കാടുകയറി ഹിംസ്രമൃഗങ്ങൾക്ക് ഭക്ഷണമായി മരണം വരിക്കുവാനായിരുന്നു അയാൾ തീരുമാനിച്ചത്.
ഒരു അമാവാസി നാൾ , അംഗഭൈരവൻ കപിലവസ്തുവിനകലെയുള്ള ഘോരവനം കയറി.
ഏറെ ദൂരം നടന്നപ്പോൾ
അയാൾക്ക് മുന്നിൽ വിശന്നു വലഞ്ഞ ഭീകരനായ ചെന്നായ വന്നു നിന്നു.
മരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും, മുന്നിൽ മരണത്തെ കണ്ടു പേടിച്ചു അംഗഭൈരവൻ കാട്ടിലൂടെ പ്രാണരക്ഷാർത്ഥം ഓടി.
തനിക്ക് മേലേക്ക് ചെന്നായ ചാടിവീണത് മാത്രം ഓർമ്മനിർത്തിക്കൊണ്ട് അംഗഭൈരവൻ കുഴഞ്ഞു ബോധമറ്റു വീണു.
കണ്ണ് തുറക്കുമ്പോൾ ഒരു ഗുഹയുടെ ഉള്ളിൽ കാട്ടു വേഷം ധരിച്ചു മുടിയും താടിയും ജട വളർന്ന ഒരു വൃദ്ധനെയാണ് കാണുന്നത് അയാൾ മാരോപാസന ചെയുന്ന ദുർമാന്ത്രികനായിരുന്നു.നൂറു വയസ്സ് പിന്നിട്ട പടുവൃദ്ധനായ വൃകമാരതിലകൻ.
അയാളുടെ അരികിൽ അനുസരണയോടെ അയാളുടെ കാൽപാദം നക്കി തുടച്ചു താൻ നേരത്തെ കണ്ട ചെന്നായയും ഇരിക്കുന്നു,
അവന്റെ വിഷമതകൾ അയാൾ ചോദിച്ചറിഞ്ഞു.
ജീവിതകാലം മുഴുവനും മാരയ്ക്ക് തന്റെ ആത്മാവിനെ അടിമയായി സമർപ്പിച്ചു തന്റെ ശിഷ്യനായി തനിക്ക് ശേഷവും മാരപൂജകൾ ചെയ്തു ജീവിച്ചാൽ അവന്റെ ദുഖങ്ങൾക്ക് അറുതി വരുത്താമെന്നയാൾ അവനുറപ്പ് നൽകി..
അതിനവ൯ തയ്യാറായാൽ അവനു ആയിരം സംവത്സരം സൗന്ദര്യവും യൗവ്വനവും ലൈംഗികശേഷിയും അമരത്വവും നേടാമെന്ന് അവനുറപ്പ് നൽകി.
Bro next part eppoya varukka
Katta waiting
വാക്കുകൾ ഇല്ല.
അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????
ഹാപ്പി 2023 ടു ആൾ ❤️
ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി
Waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത് എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ് കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.
പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ് ന് ഇനിയും എത്ര നാൾ കാത്തിരിക്കണം
Completed
Ore pwoli
വായിച്ചു കഴിഞ്ഞു
ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം
എന്താ പറയാ… ഇജ്ജാതി ഐറ്റം… ?
?
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything
ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???
Comments moderation anallo
First
Chettaaa Story kure koode connect ayi… Adipowli
Thank you boss
❤️
Waiting
നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ് എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം