അപരാജിതൻ -47 5341

അന്നേ ദിവസം പുലർച്ചയ്ക്ക് മുൻപ് തന്നെ:

പാർവ്വതിയെ ആഭിചാരക്രിയകളിലൂടെ ആകർഷിച്ചു കൊണ്ട് വരാൻ തന്റെ കിങ്കരൻമാരായ കഴുകന്മാരെ വിട്ടപ്പോൾ, കൃഷ്ണപരുന്തും മറ്റു പരുന്തിൻകൂട്ടങ്ങളും ആ കഴുകന്മാരെ മുച്ചൂടും കൊത്തിവലിച്ചു കൊലപ്പെടുത്തിയതിനാൽ, തന്റെ പ്രധാന ശക്തിസ്രോതസ്സുകൾ ഇല്ലാതെയായ വികടാംഗഭൈരവൻ, തന്റെ ആവാസ ഗുഹാസ്ഥാനത്ത് പ്രേതശരീരങ്ങളൾക്കൊപ്പം മണ്ണിൽ കിടന്നു സ്വയം ജീർണ്ണത  വരുത്തി തന്റെ  ആരാധനാമൂർത്തിയെ പ്രീതിപ്പെടുത്തി, ലക്ഷ്യപ്രാപ്തിക്കായി പതിന്മടങ്ങ് ശക്തി കൈവരിക്കുവാനുള്ള ദീർഘകാലത്തെ  പ്രേതകായ വിദഹത്യോപാസന അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന സമയം.

ഗുഹയിലാകെ പാമ്പുകളും   കരിന്തേളുകളും മുഷ്ടി വലുപ്പമുള്ള പെരുന്താനാട്ടകളും കൈപ്പത്തി വലുപ്പമുള്ള പഴുതാരകളൂം അടക്കമുള്ള അറപ്പുളവാക്കുന്ന ജീവികൾ പെരുകിയിരുന്നു.

ഗുഹയ്ക്കുള്ളിൽ ചെന്നായ്ക്കൾ കൂട്ടം കൂടി ഉച്ചത്തിൽ ഓരിയിട്ടുകൊണ്ടിരുന്നു.

പുറത്ത് കോരിച്ചൊരിയുന്ന മഴയും ഇടിമിന്നലും.

അത്യുഗ്രശക്തിയിൽ മണ്ണിലേക്ക് വെട്ടിയിറങ്ങുന്ന മിന്നൽ ആ ഗുഹയെ വിറപ്പിച്ചുകൊണ്ടിരുന്നു.

ഗുഹാന്തർഭാഗത്ത് ഒഴുകുന്ന ലാവയുടെ അരുവിക്ക്  താപം കൂടുതലായിരുന്നു , ആ താപം ഗുഹയ്ക്കുള്ളിലെ സകല വസ്തുവകളെയും ജീവജാലങ്ങളേയും ചൂട്പിടിപ്പിച്ചു.

വികടാംഗഭൈരവൻ വെച്ചാരാധിച്ചുപോരുന്ന  ഭീതിയുണർത്തുന്ന രൂപമുള്ള ഉപാസനമൂർത്തിയുടെ കൽവിഗ്രഹത്തിനുള്ളിൽ നിന്നും കറുത്ത കനത്ത പുക ഉയരാനാരംഭിച്ചു.

അതോടെ ഗുഹയുടെ ഉള്ളിലെ കരിങ്കൽപ്പാളികൾ കുലുങ്ങി.

അംഗഭൈരവാ,,,,”

കർണ്ണഠോരശബ്ദത്തിൽ അശരീരി മുഴങ്ങി.

ആ ശബ്ദത്തിന്റെ ഉഗ്രഗാംഭീര്യത്തിൽ ഗുഹയിലെ പാറകൾ പിളർന്നു.

അത് കേട്ട് ചെന്നായ്ക്കൾ ഭയത്തോടെ ഓരിയിട്ടു.

ഗുഹാമുഖം പുറത്തുള്ള  മരം കടപുഴകിവീണടഞ്ഞു.

ഗുഹയ്ക്കുള്ളിൽ നരിച്ചീറുകൾ അങ്ങിങ്ങായി പറന്നു.

പ്രേതകായവിദഹത്യോപാസന അനുഷ്ഠിക്കുവാനായി നിർമിച്ച ശവശരീരങ്ങൾ ഇട്ടു മൂടിയ കുഴിയുടെ പുറത്തേക്ക് ഒരു ഭയങ്കരമായ കൈപത്തി ഉയർന്നു.

മാംസം വിഘടിച്ച് പുഴുക്കളരിക്കുന്ന കൂർത്ത ആകൃതിയിലുള്ള ഒരു മനുഷ്യകൈ.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.