അപരാജിതൻ -47 5341

 ജോ രാഖ്മോ ജോ രാഖ്മോ ജോ ജോ രാഖ്മോ -തുൻ

ജോ ഖലാരാഖ്ചെൻമോ രാഖ്മോ-ആദ്യ താദ്യ ജോ

രുലു രുലു ഹും ജോ ഹും

ജോ രാമോ ജോ രാമോ രാമോ രാമോ -തുൻ ജോ

ഖലാരാഖ്ചെൻമോ അജ ദാജ തുൻ ജോ

രുലു രുലു ഹുങ്  ജോ ഹുങ്

ജോ രാഖ്മോ ജോ രാഖ്മോ ജോ ജോ രാഖ്മോ

വിശുദ്ധ ധർമ്മപാലികേ

ജ്ഞാനസംരക്ഷിണി

ഉത്തമബോധവതീ

കരുണാകരീ

സൂര്യൻ , തന്റെ രശ്മികളാൽ ഈ ഭൂമിയെ വിഴുങ്ങും മുൻപ് നിന്റെ മായയാൽ , നിനക്ക് മുന്നിൽ ആദരവോടെ നിന്നപേക്ഷിക്കുന്ന , വിശിഷ്ടബോധത്തിൽ നിന്നും ഒരുപാട് കാതമകലെ നിൽക്കുന്ന ഈ പ്രാണനുകൾക്ക് , ഉള്ളിലെ ശങ്കകൾക്കും സംശയങ്ങൾക്കും  നിന്റെ വിദൂരദർശനത്താൽ ജ്ഞാനം പകരുക കരുണാസാഗരമേ,,,”

“ചിന്താമണിയിലേക്ക് ഞങ്ങളുടെ ജ്ഞാനത്തെ നയിച്ചാലും,,”

എട്ടു ദിക്കുകളിലേക്കും നോക്കി വട്ടം ചുറ്റി നാബോ ഉറക്കെ പ്രാർത്ഥിച്ചു.

യോറി , നാബോയെ സ്പർശിച്ചു മണി നിർത്താതെ മുഴക്കി.

നാബോ ഉറക്കെ മന്ത്രം ജപിച്ചു.

ജോ രാഖ്മോ ജോ രാഖ്മോ ജോ ജോ രാഖ്മോ -തുൻ

ജോ ഖലാരാഖ്ചെൻമോ രാഖ്മോ-ആദ്യ താദ്യ ജോ

അന്നേരം

ലാമോ ലാത്‌സോയിൽ എങ്ങും കുളിർകാറ്റ് വീശി.

സ്ഫടികതുല്യമായ ജലാശയത്തിലെ ജലം അലകളാൽ ഉലഞ്ഞു.

“യോറി മണിനാദം മുഴക്കി എന്നെ സ്പർശിച്ചു ലാമോ ദേവി മാത്രം ജപിച്ചു നീ എന്നോടൊപ്പം ഈ ജലാശയത്തിലേക്ക് സൂക്ഷിച്ചു നോക്കൂ” വിറച്ചു കൊണ്ട് നാബോ പറഞ്ഞു.

യോറി അപ്രകാരം തന്നെ അനുസരിച്ചു.

ജലാശയമാകെ പ്രകാശരശ്മികളാൽ നിറഞ്ഞു.

അതിനുള്ളിൽ അവർ ഇരുവരും ഒരുമിച്ചു കണ്ടു.

ബഹുവിധവർണ്ണങ്ങളിൽ പ്രകാശിക്കുന്ന ഒരു അത്ഭുത രത്നത്തെ.

അൽപ്പം കഴിഞ്ഞപ്പോൾ ആ ദൃശ്യം അപ്രത്യക്ഷമായി.

എങ്ങും കുളമ്പടി നാദം കേൾക്കുന്നു.

നാബോ, ചുറ്റും നോക്കി , യോറിയെ മുറുകെപിടിച്ചു കൊണ്ട് വീണ്ടും ജലാശയത്തിലേക്ക് നോക്കി.

ഉലയുന്ന സ്ഫടികജലത്തിൽ തീക്ഷ്‌ണമായ ഒരു പ്രകാശം അവരിരുവരും കണ്ടു.

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.