അപരാജിതൻ -47 5341

“ഇനിയുമൊരു മാർഗ്ഗമുണ്ട് യോറി,,അതീവശ്രദ്ധയോടെ ചെയ്യേണ്ടുന്ന ഒരു കർമ്മവിധി, അങ്ങനെ സംഭവിച്ചാല് നീയും ഒരു ബോധിസത്വനായി മാറും , അതിലൂടെ ഈ ആഗ്രഹിക്കുന്ന അപരാജിതത്വവും അമരത്വവും നേടി  ലോകത്തെ നിന്റെ കാൽചുവട്ടിൽ നിയന്ത്രണവിധേയമാക്കി നിർത്താനും സാധിക്കും”

അതുകേട്ടു അങ്ങേയറ്റം ആകാംക്ഷയോടെ യോറി കൈകൾ കൂപ്പി നാബോയുടെ പാദങ്ങളിൽ സ്പർശിച്ചു.

“പിതാമഹാ,,എനിക്ക് താങ്കൾ മാർഗ്ഗദർശിയാകണം,,എന്നെ നേരായ പാതയിലേക്ക് നയിക്കണം,,പറയു എന്താണ് ആ മൂന്നാമത്തെ മാർഗ്ഗം”

“നീ മഹാജ്ഞാനമണ്ഡലമായ ശംഗ്രിലയിൽ പ്രവേശിക്കണം,,

മഹാപ്രളയം  വന്നോ  മഹാവിസ്ഫോടനം സംഭവിച്ചോ ഈ പ്രപഞ്ചമാകെ ശൂന്യമായാൽ പോലും നിലനിൽക്കുന്നത് ഒന്ന് മാത്രമേയുള്ളൂ ,,

അതാണ് വിശിഷ്ട മഹാവിജ്ഞാന മണ്ഡലമായ സിദ്ധഭൂമിയായ ശംഗ്രില,,

സിദ്ധികളില്ലാത്ത മനുഷ്യർക്ക് ആർക്കും അതിൽ പ്രവേശിക്കാൻ സാധിക്കില്ല, പക്ഷെ അപരാജിതസൂത്രത്തിലുള്ള കർമ്മമാർഗ്ഗങ്ങളിലൂടെ അത് സാധിക്കും,, അതെന്തെന്ന് അറിയാൻ എനിക്കീ ഗൂഢഗ്രന്ഥം വായിക്കണം , അതിനായി നീ എനിക്കല്പം സമയം തരിക”

യോറി ശിരസ്സ് കുലുക്കി സമ്മതിച്ചു.

നാബോ ഒരു മണിക്കൂർ എടുത്ത് ഗാഢവും ഗഹനവുമായ വായനയിലൂടെ ആ ഗ്രന്ഥത്തിനുള്ളിൽ പ്രതിപാദിച്ചിരിക്കുന്ന ക്രിയാമാർഗ്ഗങ്ങൾ വായിച്ചു മനസ്സിലാക്കി.

ആ ഗ്രന്ഥം വായിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് അത്ഭുതം വിരിയുന്നത് നിരവധിപ്രാവശ്യം  യോറി കാണുകയുണ്ടായി.

വായനയ്ക്ക് ഒടുവിൽ ഗ്രന്ഥം മടക്കിവെച്ച് കണ്ണുകളടച്ചു നാബോ ഏറെ നേരം ഇരുന്നു.

ശേഷം കണ്ണുകൾ തുറന്നു യോറിയെ നോക്കി പുഞ്ചിരിച്ചു.

“ഈ മഹാജ്ഞാനം മനസ്സിലാക്കാൻ ഈ വൃദ്ധന് നിന്നിലൂടെ സാധിച്ചല്ലോ , മകനെ ,,എന്നുമീ വൃദ്ധന്റെ പ്രാർത്ഥനയും അനുഗ്രഹവും നിനക്കൊപ്പമുണ്ടാകും”

നാബോ ആ ഗ്രന്ഥത്തെ നമസ്കരിച്ചു.

“യോറി,,ഈ ഗ്രന്ഥവും  മൂന്നു വജ്രകളും കൈയിലേന്തി എന്നെയും ചുമലിലേറ്റി നീ വരിക , സൂര്യോദയത്തിനു മുൻപായി നമുക്ക് മുകളിലേക്ക് പോകണം,,മൂന്നു പർവ്വതനിരകൾക്ക് മേലെയാണ് അറിവിലേക്ക് നമ്മളെ നയിക്കുന്ന പുണ്യഭൂമി”

Updated: January 1, 2023 — 6:28 pm

19 Comments

  1. Bro next part eppoya varukka
    Katta waiting

  2. വാക്കുകൾ ഇല്ല.

  3. അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????

    ഹാപ്പി 2023 ടു ആൾ ❤️

  4. ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി

    Waiting
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത്‌ എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ്‌ കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.

  6. പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ്‌ ന് ഇനിയും എത്ര നാൾ കാത്തിരിക്കണം

  7. Completed

    Ore pwoli

  8. അറക്കളം പീലിച്ചായൻ

    വായിച്ചു കഴിഞ്ഞു
    ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം

  9. എന്താ പറയാ… ഇജ്ജാതി ഐറ്റം… ?

  10. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything

  11. ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???

  12. വായനക്കാരൻ

    Comments moderation anallo

  13. Chettaaa Story kure koode connect ayi… Adipowli

  14. സുനിൽ എഴിക്കോട്

    Thank you boss

  15. നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ്‌ എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം

Comments are closed.