യോറി പുഞ്ചിരിയോടെ കൈകൾ കൂപ്പി കണ്ണുകളച്ചു തന്റെ പിതാമഹനായ നാവോ പങ്കുവെക്കുന്ന അറിവുകൾക്കായി ശ്രദ്ധാലുവായി.
നാവോ, പൂർവ്വികമായ, തോൽച്ചുരുളിൽ പുരാതനലിപികൾ ആലേഖനം ചെയ്ത ഗ്രൻഥം കൈകളിലെടുത്തു കൊണ്ട് അത് തന്റെ നെറ്റിയിലും കണ്ണുകളിലും ആദരപ്പൂർവ്വം മുട്ടിച്ചു വന്ദിച്ചു അത് തുറന്നു.
അതിന്റെ തോൽചുരുളുകളിൽ പൗരാണിക മന്യോഗന ലിപിയിലും സംസ്കൃതത്തിലും നിരവധി എഴുത്തുകളുണ്ടായിരുന്നു.
“യോറി,,”
തന്റെ പിതാമഹന്റെ വിളി കേട്ട് യോറി കണ്ണുകൾ തുറന്നു.
അദ്ദേഹം തന്റെയുള്ളിലെ വിശേഷമായ ഗൂഢജ്ഞാനം യോറിയ്ക്ക് മുന്നിൽ വെളിപ്പെടുത്തി.
“ഇന്നേക്ക് ആയിരത്തിമുന്നൂറ് വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലെ തമിഴകദേശത്തെ മധുരവാസിയായ ബോധിസേനനെന്ന ബ്രാഹ്മണയുവാവ് മഹാബുദ്ധനിൽ ആകൃഷ്ടനായി ബുദ്ധധർമ്മം സ്വീകരിച്ചു.
ഒരു നാൾ ബോധിസേനന് ഒരു സ്വപ്നദർശനം ലഭിക്കുകയുണ്ടായി. മഹായാന ബൗദ്ധത്തിൽ വിജ്ഞാനത്തിന്റെ ബോധിസത്വനായ മഞ്ജുശ്രീയെ ദർശിക്കണമെന്ന്. തന്റെ സ്വപ്നത്തെ പിന്തുടർന്ന് അദ്ദേഹം ദീർഘകാലം യാത്ര ചെയ്തു സോങ്ഹ്വയിലെത്തി (ചൈനയുടെ മറ്റൊരു നാമം)
മഞ്ജുശ്രീ ബോധിസത്വൻ അവതാരം ചെയ്തു വസിച്ചിരുന്ന വാതു പർവ്വതത്തിൽ അദ്ദേഹം എത്തിയപ്പോൾ എങ്ങുമെവിടെ കാണാൻ സാധിച്ചില്ല.തന്റെ അന്വേഷണത്തിന് ഒടുവിൽ ബോധിസേനൻ എത്തിചേർന്നത് യമാതോയിലാണ് (ജപ്പാന്റെ പൂർവികമായ പേര്). യമാതോയിൽ അദ്ദേഹത്തിനെ രാജകുടുംബം സ്വീകരിച്ചു, ബോറോമോൻ സോജോ (ബ്രാഹ്മണ ഭിക്ഷു ) എന്ന വിശേഷപ്പെട്ട സ്ഥാനം നൽകി, സംസ്കൃതത്തിലും താന്ത്രികജ്ഞാനത്തിലും വിശിഷ്ടജ്ഞാനിയായിരുന്ന അദ്ദേഹം താന്ത്രികബുദ്ധവിശ്വാസം പ്രചരിപ്പിക്കുവാ൯ മേൽനോട്ടം വഹിച്ചു, കാലം മുന്നോട്ടു പോയപ്പോൾ അദ്ദേഹം , യമതൊയിൽ നാരയിലെ പൗരാണികമായ തൊദായ്ജി ക്ഷേത്രത്തിലെ ബുദ്ധഭിക്ഷുവായ ഗ്യോക്കിയെ കണ്ടുമുട്ടി.ദൂരെനിന്നും ഗ്യോക്കിയെ കണ്ടമാത്രയിൽ ബോധിസേനന് മനസ്സിൽ തെളിഞ്ഞു, താൻ അന്വേഷിച്ചു നടന്ന മഞ്ജുശ്രീ ബോധിസത്വന്റെ അവതാരജന്മമാണ് ഗ്യോക്കി എന്നത്. അവരുടെ കണ്ടുമുട്ടലിലൂടെ അവർ പരസ്പരം അതിനിഗൂഢങ്ങളായ അറിവുകൾ പങ്കുവെയ്ക്കുകയുണ്ടായി.
ബോധിസേനൻ ബുദ്ധധർമ്മപ്രചാരണത്തിൽ മുഴുകി.
തന്റെ മോക്ഷസമാധിയ്ക്ക് മുൻപ് ഒരുനാൾ ഒരു അർദ്ധരാത്രി ബൗദ്ധതാന്ത്രികധ്യാനം അനുഷ്ടിച്ചിരുന്ന ബോധിസേനനു ദിവ്യദർശനം ലഭിക്കുകയുണ്ടായി. ബോധിസേനൻ തന്റെ കൈപ്പടയാൽ അത്യപൂർവ്വമായ വിശേഷജ്ഞാനം എഴുതിവെക്കുകയുണ്ടായി.
ആ അറിവുകൾ എഴുതിയ തുകൽച്ചുരുളുകൾ ആരുമറിയാതെ രഹസ്യമായി സംരക്ഷിച്ച ഗ്രന്ഥമാണിത്, ആ വിശേഷജ്ഞാനമാണിത്
“അപരാജിതസൂത്ര”
Bro next part eppoya varukka
Katta waiting
വാക്കുകൾ ഇല്ല.
അപരാജിതൻ കുടുംബത്തിന് എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ…..?❣️????
ഹാപ്പി 2023 ടു ആൾ ❤️
ആദിശങ്കാരന്റെ തിരുവിളയടൽ നു വേണ്ടി
Waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാതിരിക്കാൻ പറ്റൂല ലാഗ് കൂടുതൽ ആയ പോലെ അത് മാത്രം അല്ല അപരാജിതൻ മുൻപ് വായിക്കുമ്പോൾ കിട്ടിയ ഫീൽ ഇന്ന് ഇട്ട എല്ലാ പാർട്ടും കുത്തി ഇരുന്നു വായിച്ചിട്ടും എനിക്ക് കിട്ടിയില്ല. ഇത് എന്റെ അഭിപ്രായം ആണ് ബാക്കി ഉള്ള വരുടെ ഫീൽ എന്താണ് എന്ന് എനിക്ക് അറിയില്ല ഏട്ടനും ആരും തെറ്റിദ്ധരിക്കരുത് ക്ലൈമാക്സ് കാത്തിരുന്നത് കൊണ്ടാണോ അതോ ഒരുവർഷത്തെ കാത്തിരിപ്പ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് തോന്നിയത് ഏട്ടനെ അറിയിക്കണം എന്ന് തോന്നി. ഏട്ടനോ അപ്പുവിന്റെയും പാറു വിന്റയും ഫാൻസിനോ എന്റെ കമെന്റ് തെറ്റായി തോന്നരുത്. നിങ്ങളെ പോലെ തന്നെ അപരാജിതനെ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകൻ കുടിയാണ് നാനും.
പൊളിച്ചു പക്ഷെ സങ്കടം ഉണ്ട് 1വർഷം കാത്തിരുന്നു ഇതിന്റ ക്ലൈമാക്സ് ന് ഇനിയും എത്ര നാൾ കാത്തിരിക്കണം
Completed
Ore pwoli
വായിച്ചു കഴിഞ്ഞു
ഇനിയും ക്ലൈമാക്സ് കിട്ടാൻ കാത്തിരിക്കണം
എന്താ പറയാ… ഇജ്ജാതി ഐറ്റം… ?
?
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു താങ്ക്സ് ഫോർ everything
ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്…. ???
Comments moderation anallo
First
Chettaaa Story kure koode connect ayi… Adipowli
Thank you boss
❤️
Waiting
നന്നായി തന്നെ കഥ മുന്നോട്ടു പോകുന്നു….. ക്ലൈമാക്സ് എത്തണമെങ്കിൽ ഇനിയും എത്ര മുന്നോട്ടു പോകേണ്ടി വരും…. ഇത്തവണ എങ്കിലും ചാരുവിനെയോ അല്ലെങ്കിൽ ഖനിയിലെ കുഞ്ഞുങ്ങളെയോ രക്ഷിക്കുമെന്ന് വിചാരിച്ചു….. കാത്തിരിക്കാം