“ക്ഷമിക്കണം മോളെ ,,കുഞ്ഞല്ലേ ,,,ഇത്തിരി കുസൃതി കൂടുതലാ ”
“അതിനെന്താ ചേച്ചി ,, എനിക്കിഷ്ടായി ,,ഒത്തിരി ഇഷ്ടായി ഗൗരി മോളെ ”
“മോളെ ,, ഞങ്ങള്‍ പറഞ്ഞിരുന്നില്ലേ ,, അറിവഴകനേ കുറിച്ച് ,,അവനെയാ ഗൌരി മാമനെന്നു വിളിക്കുന്നത് ,, എനിക്ക് ആങ്ങളയെ പോലെയാ ,, ഈ ഗ്രാമ൦ ഇന്ന് കാണുന്ന പോലെയായതിൽ ഏറിയ പങ്കും അവന്‍റെ തന്നെയാണ് ,,, അവനു ഗൗരിമോളെ ഒത്തിരി ഇഷ്ടമാ ,, അവനാണ് ഇവിടെ ഈ വിദ്യാലയം പണിതതും ഞങ്ങളെയൊക്കെ ആദ്യാക്ഷരം കുറിപ്പിച്ചു പഠിപ്പിക്കുന്നതും,,മോളെ പോലെ തന്നെയാ ,,, നല്ല മനസ്സാ അവന്‍റെ ,,ആരുടെ സങ്കടം കണ്ടാലും അവനും സങ്കടം വരും ,,”
പാർവതി ചിരിച്ചു കൊണ്ട് എല്ലാം കേട്ടു നിന്നു
“അപ്പൊ അദ്ദേഹത്തെ കാണാൻ സാധിച്ചില്ല ഈ വരവിൽ “പാർവതി കസ്തൂരിയോട് പറഞ്ഞു
“അനിയൻ ,, അത്യാവശ്യകാര്യത്തിന് പുറപ്പെട്ടതാ ,, രണ്ടു ദിവസം കഴിഞ്ഞു വരും മോളെ ,,”
എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് പാർവ്വതിയും ശ്യാമും അവിടെ നിന്നും തിരിച്ചു
പോകും വഴി പാർവതി വെറുതെയൊന്നു ആദിയുടെ വീട്ടിലേക്ക് നോക്കി
ആ വീടിന്‍റെ രൂപം കണ്ണില്‍ തെളിഞ്ഞപ്പോള്‍ തന്നെ ഉള്ളിലൊരു ഡമരുനാദവും ചിലമ്പൊലിയും അലയടിക്കുന്ന പ്രതീതി പോലെ.
അവരിരുവരും കാറിൽ കയറി
ശിവശൈലത്തു നിന്നും ദേവർമഠത്തിലേക്ക് പുറപ്പെട്ടു .
“ശങ്കരനെന്നാൽ ശാന്തമാണ് , മംഗളമായ അവസ്ഥയിൽ നിൽക്കുന്നവനാണ് ശങ്കരൻ , അവന്‍റെ തേജസ് രൗദ്രതയിലേക്ക് പരിവർത്തനം ചെയ്‌താൽ അവൻ രുദ്രനായി ,, അവനിൽ മഹാരൗദ്രത നിറഞ്ഞാൽ അവൻ മഹാരുദ്രനായി ,, അവൻ പ്രപഞ്ചത്തിന്‍റെ ആദിയിൽ ( ആരംഭത്തിൽ ) മംഗളമായി അവസ്ഥയിൽ നിൽക്കുന്ന നേരം അവൻ ആദിശങ്കരനായി ”
വൈദ്യർ മുത്തശ്ശൻ പറഞ്ഞ ആ വാക്കുകൾ അവൾ ഓർമ്മിച്ചു കൊണ്ടിരുന്നു
അവളുടെ നാവു അവളോട് പോലും അനുവാദം ചോദിക്കാതെ സ്വയമുരുവിട്ടുകൊണ്ടിരുന്നു
“എന്‍റെ പ്രാണനാ മുത്തശ്ശാ …ആദിശങ്കരൻ… ഈ പാർവ്വതിയുടെ പ്രാണനാ ,,അവനില്ലെങ്കിൽ പിന്നെ ഈ പാർവ്വതിയില്ല ,,, അവനില്ലാതെയൊരു ജീവിതവും വേണ്ട ,,,അവനാണെന്‍റെ പൂര്‍ണ്ണത ”
<<<!!!!!!!!>>>>
?️?️?️?️?️?️?️?️?️?️
ഈ ഭാഗവും പതിവ് പോലെ തന്നെ..?
ലക്ഷ്മിയമ്മ വീണ വായികുന്നത് ഒരു സീൻ അത് മനസ്സിൽ നിക്കുന്നു ഇപ്പോഴും.അതുപോലെ അപ്പുവിന് വീണ വായിക്കാൻ അറിയും എന്നതും.. പിന്നെ പറയാൻ ഉള്ളത് പാറു തന്നെ.. അവളുടെ സ്വപ്നവും മറ്റും ഇപ്പോഴും എല്ലാത്തിലും കണക്റ്റ് ആവുന്നത്.. ഉത്തരം കിട്ടാതെ മനസ്സിൽ നികുന്നത്ത് ആ 3 പേരുടെയും മരണവും അതുപോലെ അതിൻ്റെ ഇൻവെസ്റ്റിഗേഷൻ എല്ലാമാണ് അതൊക്കെ വരും ഭാഗത്ത് ഉണ്ടാവും എന്നു അറിയാം..
പിന്നെ അമ്രാപാലി.. എന്തിനാ ഇങ്ങനെ കൊതിപിക്കൻ ഒരു കഥാപാത്രം?. ഇത് കഥകൾ സൈറ്റിൽ ആയത് കൊണ്ട് തന്നെ പിടിച്ച് നിക്കുന്നു ഞാൻ.. ആദിയും അമ്രാപാലിയും തമ്മിൽ കാണുന്ന സീൻ ഒരുപാട് കാത്തിരിക്കുന്ന സീനുകളിൽ മറ്റൊന്ന് മാത്രം.
പിന്നെ പറയാൻ ഉള്ളത് ആധിയുടെ മുത്തശ്ശൻ.ഒരു കടൽ കൊള്ളകാരൻ ആണോ?ആണെങ്കിൽ എങ്ങനെ ആ യുദ്ധത്തിൽ വന്നു.. ആ സംശയം മനസ്സിൽ ഉണ്ട്.എന്തായാലും അതും വരുന്ന വഴി അല്ലേ അറിയാൻ പറ്റൂ.
പിന്നെ പാറു. അമ്രാപാലി ആയുള്ള ആ സംഭവം മറന്നു വന്നപ്പോൾ ആണ് പാരുവിൻെറ ആ സ്വപ്നം വന്നത്.. കഴിഞ്ഞ ഭാഗത്ത് ആണോ ഈ ഭാഗത്ത് ആണോ എന്ന് ഓർക്കുന്നില്ല.. എന്തായാലും പാരുവും അപ്പുവും തമ്മിൽ ഉള്ള ഇങ്ങനെ ഉള്ള സീൻ അത് പാറുവിൻെറ സ്വപ്നത്തില് ആണെങ്കിൽ കൂടെ വായിക്കാൻ വല്ലാത്ത ഫീൽ ആണ്??
അപ്പോ അടുത്തതിൽ കാണാം.. ഒരുപാട് സ്നേഹം
???
Eth post ayal enganry vayikathey irrikum
Ath eppo ethra slow ayalun vayikkumm
ഈ ഭാഗവും തകർത്തു മച്ചാ…വരാൻ പോകുന്ന അതിഗംഭീര സീനുകളുടെ ഒരു സാമ്പിൾ വെടിക്കെട്ട്.
Harsha… Ee modil poya madi… Kure kalamayit aadhiyum Harshanum lifile oru part aanu… Adu ozhivakanam ennu aarkm illa.. nee kozhuppichu rasipichu ezhudu… Njangalivde kaathirikum oro bagathilum njangal kaathirikunna oru sankarathaandavathinu…
Oru kaalath aarum illade ottak Ninna appoonu orupaduper kudeyundavunna kalavum njangalk ishtamanu.. Avan armadikatte… Melle poya madi
എനിക്ക് ഈ പാർട്ടികൾ കൂടുതൽ ഇഷ്ടമാവുകയാണ് ചെയ്തത്… താങ്കൾ ചിന്തിക്കുന്ന അതേ രീതിയിൽ തന്നെ കഥ എഴുതുക.. എല്ലാ അഭിവാദ്യങ്ളും
Sorry.. പാർട്ടുകൾ (ഭാഗങ്ങൾ) എന്നാണ് ഉദ്ദേശിച്ചത്. പാർട്ടികൾ എന്നായിപ്പോയി
കഥ വന്നത് അറിഞ്ഞില്ലേ ഇവിടെ ആരും
എനിക്ക് എന്തായാലും പകുതിയെ വായിക്കാൻ പറ്റൂ ഫോണി ചാർജ് കുറവാ..,20%
Thenga odakk saamii
First അടിച്ചില്ലെങ്കിലെന്താ second കിട്ടോ ??
ഇന്ന് ഫസ്റ്റ് റിസേർവ് ആണ് ?
സൈക്കിളോടിക്കൽ മൂവ്
Thiruvananthapurathott onnum vilich chodhichalo…???
ആ ബെസ്റ്റ്
Office ile number thayo njagal vilichu parayam vegam vidan..refresh cheythondirika ellarum
വന്നോ
Eppo thanne ethum arum tension avendaa???
സ്വയം അശ്വസിച്ചതല്ലേ ?
എല്ലാരും പോയിട്ട് അര മണിക്കൂർ കഴിഞ്ഞു വാ… ?
ഞാന്‍ ഒരുമണിക്കൂര്‍ കഴിഞ്ഞു വരാം
Wtpadil vann
?