അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 344

അത്രയും സമയം അവളുടെ നോട്ടം എന്റെ മുഖത്തായിരുന്നു ഞാൻ അത് ചോദിച്ചതും അത് നിലത്തേക്കായി, സ്വതവേ ചുവന്ന കവിളുകൾ നാണം കൊണ്ട് വീണ്ടും ചുവന്നു തുടുത്തു

“പറയടോ … എന്താ തന്റെ അഭിപ്രായം…”

“ഹ്മ്മ് …”

“എന്ത് …ഹ്മ്മ് … സമ്മതിച്ചു ആണോ…”

“ഹ്മ്മ് …”

വീണ്ടും മൂളൽ മാത്രമാണ് മറുപടി…

“അതേ… എനിക്കങ്ങോട്ട് വരാമോ …”

എന്റെ കാന്താരിയുടെ ശബ്ദം, കൊഞ്ചിയുള്ള ആ ശബ്ദം കേൾക്കുമ്പോൾ മനസ്സിനൊരു കുളിരാണ്

“ഇങ്ങോട്ട് വാ പെണ്ണെ..”

“അപ്പോഴേ … നിങ്ങളുടെ കാര്യം ഒരു തീരുമാനം ആയി കേട്ടോ… അച്ഛൻ ഓക്കേ ആയി പുറത്തിറങ്ങിയാൽ നിങ്ങളുടെ കല്യാണം”

പണ്ടേ ദുർബല ഇപ്പൊ ഗർഭിണി എന്ന് പറഞ്ഞത് പോലെയായി അച്ചുവിന്റെ അവസ്ഥ, ഒന്നാമത് നാണിച്ചു ഇരിക്കുകയായിയുന്നു അനു അത് കൂടി പറഞ്ഞപ്പോൾ അവൾ നിലം കുഴിച്ചു താഴേക്ക് പോകും എന്ന് തോന്നിപ്പോയി

അന്ന് അവരുടെ ഒപ്പം ചിലവഴിക്കുമ്പോളും എന്റെ കണ്ണുകൾ ഇടയ്ക്കിടെ വാച്ചിൽ ആയിരുന്നു, വേറെ ആരും കണ്ടില്ല എങ്കിലും അത് അച്ചു മാത്രം കണ്ടു

“എന്താ ഏട്ടാ സമയം നോക്കുന്നത്… എങ്ങോട്ടെങ്കിലും പോകാൻ ഉണ്ടോ…”

“ഉണ്ടെടോ… ഒരു അത്യാവശ്യ കാര്യം ഉണ്ട്… ഞാൻ പോയിട്ട് പെട്ടന്ന് വരാം…”

“ഞങ്ങളും ഇപ്പൊ തന്നെ ഇറങ്ങും…”

“ശരി… അപ്പൊ ഞാൻ പോയിട്ട് വരാം”

ഗൗതം പുറത്തു പോയിട്ട് തിരികെ വന്നപ്പോൾ അനാമികയും ലക്ഷ്മിയും ഒഴികെ എല്ലാവരും തിരികെ പോയിരുന്നു ,

രാഘവനെ പരിചരിച്ചുകൊണ്ട് അയാളുടെ അടുത്ത് തന്നെയായിരുന്നു അനാമിക മുഴുവൻ സമയവും .

“മോളെ… നീ ഇങ്ങനെ ഇരുന്നാലോ… വാ ഒന്ന് പുറത്തൊക്കെ പോയിട്ട് വരാം..”

ഗൗതം മുറിക്ക് ഉള്ളിൽ വന്നത് അപ്പോൾ മാത്രമാണ് അനാമിക അറിഞ്ഞത്

“പിന്നെ പോകാം ഏട്ടാ… ഇപ്പൊ വയ്യ”

“നീ വന്നേ അനൂ..”

ഗൗതം അനാമികയുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. മടിച്ചു മടിച്ചാണെങ്കിലും അനാമിക അവന്റൊപ്പം വെളിയിലേക്ക് നടന്നു

ഗൗതം അനാമികയെയും ചേർത്തു പിടിച്ചുകൊണ്ട് ആആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നു. രണ്ടാഴ്ച അടുപ്പിച്ചുള്ള ആശുപത്രി വാസം അനാമികയെ നന്നേ ക്ഷീണിപ്പിച്ചിരുന്നു

“ഡോക്ടർ… ക്യാഷ്‌വാലിറ്റിയിൽ ഒരു ആക്‌സിഡന്റ് കേസ് വന്നിട്ടൂണ്ട് ഒന്ന് വന്നു നോക്കുമോ… കുറച്ചു സീരിയസ് ആണെന്ന് തോന്നുന്നു…”

അനാമികയുടെ ഒപ്പം നടക്കുന്ന ഗൗതമിന്റെ അരികിലേക്ക് ഒരു നേഴ്സ് ഓടിയെത്തി.

68 Comments

  1. Super!!!! Super!!!! Superb!!!!

    Idakku kamukiyeyum koode kondu vannu alle…

    Nannayirunnu…

    Thanks

  2. ❤️ Good story
    ❤️❤️?❤️

  3. ഇന്നാണ് ഇത് വായിക്കാൻ പറ്റിയത് പ്രൊഫസറെ കഥ ഒരു രക്ഷേം ഇല്ല കിടിലോസ്‌കി സാദനം

  4. Ettanum aniyathiyum orupad aazham niranha bandhamaanu…. ath ezhuthi falippikka ennath oru cheriya kaaryamala…. its cool✌

  5. Bro next story eppozha?

  6. ആദിത്യാ

    ന്താ……ഇപ്പൊ പറയാന്ന് ഒന്നും അറിയില്ല..എല്ലാരുടേം കഥ വന്ന് വായിക്കും എങ്കിലും..Comment ചിലതിനിന്നൊന്നും ഇടാറില്ല പക്ഷെ ഇതിന് ഇടാതെ പോകാൻ തോന്നുന്നില്ല… കഥ ഒത്തിരി ഇഷ്ട്ടം ആയി ❣️?ന്റെ കൈയിൽ ഇങ്ങൾക്ക് ല്ലാം തരാൻ ഒന്നുല്ലേലും ഒര് load സ്നേഹം എന്നും ഇണ്ടാവും ????അടുത്ത കഥയും ആയിട്ട് വേഗം വാ

    ആദി ❣️?______?‍♀️

  7. Professor bro.
    Ellam partum ഒന്നിന് ഒന്ന് മെച്ചം. ക്ലൈമാക്സ് അടിപൊളി ആയിരുന്നു. കമൻറ് ഇടാൻ വൈകി അതിനു ക്ഷമ ചോദിക്കുന്നു. ഇനി അടുത്തത് തുടർക്കഥ ആണോ അതോ സിംഗിൾ സ്റ്റോറി ആണോ. എന്തായാലും ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    സ്നേഹത്തോടെ❤️

    1. വളരെ സന്തോഷം ഉണ്ട് ഇന്ദു…

      നിങ്ങൾ ഇത് വായിക്കും എന്ന് ഞാൻ കരുതിയതല്ല, വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം… അടുത്ത കഥ അതൊരു സംശയമാണ്…

      സ്നേഹത്തോടെ അഖിൽ ♥️

  8. പ്രൊഫസറെ….

    കഥ വന്ന ദിവസം തന്നെ വായിച്ചിരുന്നു… കമൻ്റ് ഇടാൻ സാധിച്ചില്ല..

    ക്ലൈമാക്സ് പൊളിച്ചു, പ്രതീക്ഷിച്ചതിലും നന്നായി തന്നെ അവസാനിച്ചു…

    കിടിലൻ.. അപ്പൊ അടുത്ത കഥ ഇനി എന്നത്തെക്ക് പ്രതീക്ഷിക്കാം..??

    പിന്നെ ഒരു ചെറിയ കഥ ഞാനും എഴുതി ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു അഭപ്രായം പറയണേ..?☺️

    ♥️♥️♥️♥️♥️♥️♥️

    1. Thanks പാപ്പാ…

      ഉറപ്പായും വായിച്ചു പറയാം.., ♥️♥️♥️

  9. ക്ലൈമാക്സ് പൊളിച്ചു….

    അരുണിന് ദൈവം തന്നെ ശിക്ഷിച്ചു… ?

    അവന് അങ്ങനെ തന്നെ വേണം അനുഭവിക്കട്ടെ

    ഗൗതം രാഘവനെ അവസാനം അച്ഛാ എന്ന് വിളിച്ചാല്ലോ……

    കല്യാണം ഒക്കെ കഴിഞ്ഞു full set ayyi…….

    അച്ചുവും ഗൗതമും….. Anamikayude ചെക്കൻ ആരാണ്…അത് പറഞ്ഞില്ല…

    നല്ലൊരു story ആയിരുന്നു….. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇനിയും ഒരു അടിപൊളി സ്റ്റോറി പ്രതീക്ഷിക്കുന്നു….,❣️❣️❣️❣️❣️❣️❣️❣️❣️

    1. Thanks ബ്രോ…

      ഇപ്പൊ ആലോചിക്കുമ്പോൾ എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ തോന്നുന്നു.. പക്ഷെ ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ…

Comments are closed.