അപൂർവരാഗം 6( രാഗേന്ദു) 807

Views : 82783

എല്ലാരോടും കഥ വൈകിച്ചതിന് ഒരു വലിയ ക്ഷമ. നിങ്ങൾ എത്ര ഫ്രസ്ട്രേറ്റഡ് ആണെന്ന് കഴിഞ്ഞ കമെന്റ് ബോക്സ് കണ്ടപ്പോൾ മനസിലായി. അതിന് എനിക്ക് പറയാണ് ഒന്നും ഇല്ല ക്ഷമ അല്ലാതെ. ഈ ഭാഗം എത്രത്തോളം നിങ്ങൾക്ക് ഇഷ്ടമാവുമെന് എനിക്ക് അറിയില്ല.കഥ മിക്കവരും മറന്നു കാണുമല്ലേ.. ഫ്ലാഷ് ബാക്ക് ആണ് പറയുന്നത്. സോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയുക. സ്നേഹത്തോടെ🙂

അപൂർവരാഗം 6

രാഗേന്ദു

Previous part


“വേദിത..!!”

വിശ്വസിക്കാൻ ആയില്ല..അവൾ തന്നെ അല്ലെ എന്ന് ഉറപ്പിക്കാൻ ഞാൻ ഒന്നൂടെ നോക്കി.. അതെ അവൾ തന്നെ.. ഇത് എന്താ ഇവിടെ എന്നും ചിന്തിച്ച് അവളുടെ അടുത്തേക്ക് പാഞ്ഞു..

“വേ..വേദിത.. ഹേയ് നീ എന്ത ഇവിടെ.??.”

എനിക്ക് എന്താ പറ്റിയത് എന്ന് അറിയില്ല..അവളെ കണ്ട എക്സൈറ്റ്മെന്റിൽ ഞാൻ അവളെ എന്നിലേക്ക് ചേർത്തു കെട്ടിപ്പിടിച്ചു ഗാഢമായി..

പക്ഷെ അവൾ ഒന്ന് കുതറി.. എന്നെ തള്ളി മാറ്റി..പടക്കം പൊട്ടും പോലെ ഒരണം എന്റെ കവിളിൽ പതിച്ചു..

“ഹേയ്.. ഹു ദി ഫക്ക് ആർ യു.. യു ഫിൽറ്റി മൊറോണ്.. ഹൗ ഡെർ യു ടച്‌ മി..

സെക്യൂരിറ്റി..!!!!! ”

ഒരു അലർച്ചയായിരുന്നു അത്..
അവളുടെ ഭാവം കണ്ട് ഞാൻ പിന്നിലേക്ക് മാറി.. ആകെ കലി പൂണ്ട് നിക്കുവാണ്.. എന്നെ ഇവൾക്ക് മനസിലായില്ലേ..എന്നു ഞാൻ ഓർത്തു..

“നിവേദിത.. ഞാൻ..എന്നെ അറിയില്ലേ നിനക്ക്.. നമ്മൾ..”

ഞാൻ അവളുടെ അടുത്തേക്ക് വന്ന് രണ്ട് കൈ കൊണ്ട് തോളിൽ പിടിച്ചു..

അവൾ കൈ ശക്തമായി തട്ടി മാറ്റി

“ജസ്റ്റ് ഷട്ട് ദി ഫക്ക് അപ്പ്..വാട്ട് ദി ഹെൽ ആർ യു സെയിങ്.. യു അഗ്ലി പിഗ്.. ഹൗ ഡെർ യു..ഐ വിൽ ഷോ യു ഹു ഐ ആം..”

അപ്പോഴേക്കും ഒരു രണ്ട് മൂന്ന് സെക്യൂരിറ്റിസ് വന്ന് ഞങ്ങളുടെ അടുത്ത് നിന്നു..

“വാട്ട് ആർ യു സ്റ്റേറിങ് അറ്റ്..
ത്രോ ഹിം എവേയ്..നൗ..!!!”

വീണ്ടും അലർച്ച..
അവൾ പറയുന്നത് കേട്ട് ഞാൻ സ്തംഭിച്ചു നിന്നു.. ചുറ്റും നോക്കി ആളുകൾ നോക്കി നികുന്നു.. സെന്തിൽ ജാനെറ്റ് ഒന്നും മനസ്സിലാവാതെ നോക്കുന്നുണ്ട്.. കൂട്ടത്തിൽ നീതയും സൂര്യയും..

ആകെ നാണംകെട്ടു എല്ലാവരുടെ മുൻപിൽ.. അപ്പോഴാണ് സുകന്യ ഓടി വരുന്നത് ഞാൻ കണ്ടത്..

“മാം..വാട്സ് ദി പ്രോബ്ലെം..??”

“ഗേറ്റ് ഹിം ഔട്ട് നൗ.. എൽസ് ഐ വിൽ ഫയർ ഈച് ആൻഡ് എവേരി വണ്..”

അവൾ എന്റെ അടുത്തു വന്ന് ഒറ്റ തള്ള്.. ഞാൻ വെച്ചു കസേരയുടെ ഇടയിൽ വീണു.. എന്താ നടക്കുന്നത് എന്ന് ഒരു ഊഹവും ഇല്ല.. അവൾ ആണ് ഇവിടെത്തെ പുതിയ എംഡി എന്ന് എനിക്ക് മനസിലായി..

തുടർന്ന് വായിക്കുക

Recent Stories

The Author

143 Comments

Add a Comment
 1. എപ്പോളും വന്ന് നോക്കും കഥ വന്നോ കഥ വന്നൊന്ന് but ഒന്നും കാണില്ല ഇന്നാൾ വല്ല update ഉണ്ടൊന്ന് നോക്കാൻ കേറിയപ്പോ ഈ week തന്നെ കഥ തരും എന്ന് പറഞ്ഞ് ഒരു കമൻ്റ് കണ്ടാർന്ന് അപ്പൊ നല്ല സന്തോഷായി ഇന്നിപ്പോ നോക്കുമ്പോ ആ കമൻ്റും കാണാൻ ഇല്ല അതെവിടെ പോയി

 2. ഇനി ഇതിന്റെ അടുത്ത ഭാഗം വരുമോ? വളരെ ആവേശകരമായ കഥയായിരുന്നു. അടുത്ത ഭാഗത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു.

 3. Hllooo ebdeyyaa ennaaa next part varaa

  1. ഇപ്പൊ കിട്ടും നോക്കിയിരുന്നോ 😂

 4. കഥ മറന്നുപോയി…. ഒരു സംഗ്രഹം തരാമോ? പഴയതൊക്കെ ആദ്യം മുതൽ വായിക്കാൻ പാടാ

  1. ഇവർ നേരത്തെ വേഗം വേഗം പാർട്ട്‌ തരുന്നതായിരുന്നു ഇപ്പോഴാ ഇങ്ങനെ ആണ്ടിലൊരിക്കൽ വന്ന് ഒരു പാർട്ട്‌ തരുന്നത് അത് കാരണം ഒട്ടുമിക്കവർക്കും കഥയുടെ ടച് വിട്ടുപോകുന്നുണ്ട്… എനിക്കും 😑

 5. പുതിയ പാർട്ട്‌ എഴുതാൻ തുടങ്ങിയോ

 6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

  ചേച്ചീസ്😍

  കഥ പൊളിച്ചു ട്ടോ..ഒത്തിരി ഇഷ്ടായി♥️.
  അടുത്ത ഭാഗം വേഗം ഇടണേ 😁

 7. Nxt part eppam varum…. Waiting aaa

 8. ഈ ഭാഗവും എന്നത്തേയും പോലെ നന്നായിട്ടുണ്ട് എന്നാലും നിവേദിതയ്ക്ക് ഇത് എന്ത് പാട്ടി 🤔🤔🤔🤔

  ആഹ് നോക്കാം അടുത്ത ഭാഗത്തിൽ എന്തൊക്കെ സംഭവിക്കുമെന്ന്

  Waiting for the next part ❤️❤️❤️❤️

  1. ആരാ ഈ നിവേദിത?

 9. മായാവി ✔️

  ഇനി അവര് ട്വിൻസ് ആണോ

 10. 🦋 നിതീഷേട്ടൻ 🦋

  ബാംഗ്ലൂർ ബീച്ച്!!!!!!!!!
  ചേച്ചി എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖം തന്നെ അല്ലേ 💕🥀. ഇതെന്തൂന്ന് ഇവന് ഈഗോ യും അടിച്ച് ഇരിക്കാണോ, പ്രസ്നം എങ്ങനേലും പറഞ്ഞ് തീർക്കുന്നതിന് പിന്നേം അവളെ കേറി ചൊറിയുന്നു…….. ഇനി അവള്ക്ക് എങ്ങാനും അൽഷിമേഴ്സ് വന്നതാ വോ, ആയിരിക്കാം. ഒന്ന് കഴിയുമ്പോ ഒന്ന് എന്ന നിലയ്ക്ക് പ്രസ്നങ്ങൾ ഒഴിയുന്നില്ലളോ. 💗💗💗💗

 11. Chechi kadha super.. adutha part പറ്റുന്ന പോലെ വേഗം തരണേ plzzz 💖💗

 12. Nte chechi….. Evdaarnnu

  Sugaayille ippo.
  Engane ind

  1. സുഖം.ഇപ്പൊ കൊഴപ്പമൊന്നുമില്ല. അവിടെ സുഖമല്ലേ?

   1. Aaaaa 🥰🥰🥰

 13. Good 😍😍😍😍

  1. ഒത്തിരി സ്നേഹം❤️

 14. ഒരു nb വെക്കുന്നുണ്ട് കേട്ടോ.ഒന്ന് രണ്ട് പേര് കോമെന്റിൽ ഒരു തെറ്റ് ചൂണ്ടി കാട്ടിയിരുന്നു. ബാംഗ്ലൂരിൽ ബീച്ച് ഉണ്ടോ എന്ന് ചോദിച്ച്. അവിടെ ബീച്ച് ഇല്ല എന്ന് ഞാൻ നിങ്ങൾ ചോദിച്ചപ്പോഴാ മനസിലാക്കിയത്. അറിയാതെ എഴുതിപോയതാണ്. ആരോടും ചോദിച്ചും ഇല്ല ഗൂഗിളും തപ്പിയുമില്ല. സോ നിങ്ങൾ എല്ലാവരും അത് ആ ഒരു സെൻസിൽ എടുക്കണം. അത് ഇനി മാറ്റാൻ പറ്റില്ല അത് കൊണ്ടാണ്. ആ ബീച്ച് കഥയെ ബാധിക്കുന്നില്ല എന്ന ഞാൻ വിശ്വസിക്കുന്നത്. അടുത്ത ഭാഗങ്ങളിൽ ഞാൻ ശ്രദ്ധിക്കാം . സ്നേഹത്തോടെ❤️

  ഇത് ഞാൻ കഥയിലും വെക്കുന്നുണ്ട്.

  1. Ini eppola chechiiii

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com