Wonder 7 [Nikila] 2417

നീ നേരത്തെ പറഞ്ഞില്ലേ പെണ്ണുങ്ങളുടെ കണ്ണീര് വീഴ്ത്തിയാൽ ശാപം കിട്ടുമെന്ന്. നമുക്കതിനെപ്പറ്റി സംസാരിക്കാം. അങ്ങനെ പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. കാരണം എല്ലാ മനുഷ്യരുടെ ജീവിതത്തിലും ഒരു നല്ല സമയവും മോശം സമയവും ഉണ്ടാവും. അതിപ്പോ പെണ്ണിനായാലും പൈതലിനായാലും പുള്ളയ്ക്കായാലും ഒരേപ്പോലൊക്കെ തന്നെയാ. നമുക്ക് ജീവിതത്തിൽ മോശമായി എന്തെങ്കിലും നടക്കാനുണ്ടെങ്കിൽ അത് നടന്നിരിക്കും. അതിനിനി പ്രത്യേകിച്ച് പെണ്ണുങ്ങളുടെ ശാപം വേണമെന്നൊന്നുമില്ല. പിന്നെ ദൈവം നമ്മളെ ശപിക്കുമെന്ന് പേടിയുണ്ടെങ്കിൽ നീയൊരു കാര്യം ശ്രദ്ധിച്ചു കേട്ടോ, അങ്ങനെ ശപിക്കാനായിട്ട് കണ്മുന്നിൽ കാണുന്നത് മാത്രം വിശ്വസിച്ചു വിധി പറയുന്ന ശീലമൊന്നും ദൈവത്തിനില്ല. ദൈവം എല്ലാം അറിയുന്നവനാണ് എന്നു തന്നെയല്ലേ നമ്മളും പഠിച്ചിരിക്കുന്നത്. നമ്മളെന്തെങ്കിലും ദൈവത്തെപ്പറ്റി മോശമായി പറഞ്ഞാൽ അതിനും ദൈവം നമ്മളെ ശപിക്കാനൊന്നും പോവുന്നില്ല. കാരണം ഈ ദൈവങ്ങൾക്ക് നമ്മള് മനുഷ്യരേപ്പോലെ ഈഗോയൊന്നും ഇല്ല. ഇനി അഥവാ ഈഗോ ഉള്ള ദൈവങ്ങളുണ്ടെങ്കിൽ അവരെ ആരാധിക്കേണ്ട കാര്യവും നമ്മള് മനുഷ്യർക്കില്ല. That’s the point ?”

 

“Well said jo ?” മിഖി

 

അതോടെ റോയ്ക്ക് ഇനി ഒന്നും പറയാൻ പറ്റാതെയായി. എന്നാലും അവൻ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല എന്നതിനു തെളിവായിരുന്നു. അടുത്തതായി വന്ന അവന്റെ കൊണയടി.

 

“പക്ഷെ മോനേ, നീയാ ജൂവലിനെ വില കുറച്ചു കാണണ്ട. അവൾക്ക് ആദ്യമായിട്ട് ഇഷ്ടം തോന്നിയത് നിന്നോടാ”

 

“സംശയമുണ്ട്  ?” മിഖി.

 

റോയ് മിഖിയെ നോക്കി മുരണ്ടു. പിന്നെ വീണ്ടും എന്നെ നോക്കി ;

 

“അവളിനിയും നിന്റെ പിന്നാലെ വരും. എന്നിട്ട് നിന്നെ ഓടിച്ചിട്ട് പിടിക്കും”

 

“ജൂവലിന്റെ ഓട്ടത്തിന്റെ കാര്യം പറയാതിരിക്കണതാ നല്ലത്. ബോട്ടാണിക്കൽ ഗാർഡണിൽ വച്ചു ഒരു പടക്കം പൊട്ടിയതിന് അവള് എന്നാ ഓട്ടമാ ഓടിയേ. ഹോ! ഉസൈൻ ബോൾട്ട് വരെ തോറ്റു പോവും?”

 

ആ സംഭവം പിന്നേം ഓർത്തപ്പോൾ എനിക്കു ചിരി വന്നു. ഞാൻ മാത്രമല്ല മിഖിയും ചിരിച്ചു.

 

“എന്റെ പടക്കത്തിന്റെ പവർ അമ്മാതിരി ലെവലല്ലേ?” മിഖി.

 

“പറഞ്ഞതു പോലെ നിന്റേല് ഒരു പടക്കം കൂടിയില്ലേ. അതെവിടെയാ ?” റോയ്.

 

“അതു ഞാൻ മുറിക്കകത്ത് സേഫായി വച്ചിട്ടുണ്ട് റോയ് ചേട്ടാ. എപ്പോഴാ ആവശ്യം വരാന്ന് പറയാൻ പറ്റില്ലല്ലോ ?” മിഖി.

 

“എന്റെ സെബസ്ത്യാനോസ് പുണ്യാളാ ?”

 

ഇനി ഒന്നും മിണ്ടണ്ട. ഞാൻ കോഫി കപ്പിനുള്ളിലേക്ക് മുഖം കമിഴ്ത്തി. പെട്ടെന്നിവിടെ നിന്നോ ;

 

“സാർ, ഓർഡർ”

 

“തല്ക്കാലം ഓടാൻ ടൈമായിട്ടില്ല. കുറച്ചു നേരം കൂടി കഴിഞ്ഞാലേ തീരുമാനമാവൂ?” ഞാൻ.

 

“ജോ….?”

 

കപ്പിനുള്ളിലോട്ട് മുഖം പൂഴ്ത്തിയിരുന്ന ഞാൻ മിഖിയുടെ വിളി കേട്ടാണ് നേരെ നോക്കിയത്. അവനെ നോക്കിയപ്പോൾ അവൻ വലത്തോട്ട് നോക്കാൻ കണ്ണുക്കൊണ്ട് ആംഗ്യം കാണിച്ചു. വലത്തോട്ട് നോക്കിയപ്പോൾ കണ്ടത് എന്നെ സംശയത്തോടെ നോക്കുന്ന സപ്ലൈയറെ.

 

“സാർ, പിസ”

 

ആഹാ, ബെസ്റ്റ്. നേരത്തെ ഓർഡർ ചെയ്ത പിസ ഡെലിവറി ചെയ്യാൻ വന്നയാളോടാ ഞാനിപ്പോ പിച്ചും പേയും പറഞ്ഞേ. ച്ഛെ! പിന്നെയും ചമ്മി നാറി ?. സപ്ലൈയർ മാന്യമായി പിസ ടേബിളില് വച്ചിട്ട് പോയി. എന്നാലും മിഖിയുടെയും റോയിയുടെയും ആക്കിച്ചിരി നിന്നിട്ടില്ല.

 

“ഒരബദ്ധമൊക്കെ ആർക്കും പറ്റിക്കൂടായ്കയില്ലല്ലോ ?” ഞാൻ.

 

“ജോ, നീ പറഞ്ഞതിന്റെ മീനിംഗ് മനസിലായി. ഇവിടെയും കൂടി എനിക്കോടാൻ വയ്യ. ദൈവത്തെയോർത്ത് ഇവിടെയെങ്കിലും നിങ്ങളൊന്ന് അടങ്ങിയിരിക്കണം പ്ലീസ് ?. രാവിലെ മുതൽ രണ്ടാളും കൂടി പോയ എല്ലാ സ്ഥലത്തും എന്തെങ്കിലുമൊക്കെ പുകിലുണ്ടാക്കിയിട്ടുണ്ട്. അതുക്കൊണ്ട് പറയണതാ ?” റോയ്.

 

ഏയ്, ഞങ്ങളങ്ങനെ എല്ലാ സ്ഥലത്തും കുഴപ്പമുണ്ടാക്കിയിട്ടില്ല.

 

“ജോ….” റോയ്

 

“എന്താടാ കുട്ടാ?”

 

അവനെന്നെ തുറിച്ചു നോക്കി. നേരത്തെ റൂമിൽ വച്ചു ഒരെണ്ണം ഇങ്ങോട്ടു തന്നില്ലേ. അതു തന്നെ തിരിച്ചങ്ങോട്ട് കൊടുത്തെന്നേയുള്ളൂ?.

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.