Wonder 7 [Nikila] 2418

Views : 55629

പിന്നീടുള്ള തന്റെ ശ്രമങ്ങളെല്ലാം മറ്റുള്ളവരെ എങ്ങനെയൊക്കെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു. അതിനും താൻ നല്ലൊരു മാർഗം കണ്ടെത്തി. പ്രണയം എങ്ങനെയാണോ തന്നെ വേദനിപ്പിച്ചത് അതുപോലെ തന്നെ മറ്റുള്ളവരെയും പ്രണയം കൊണ്ടുള്ള വേദന അനുഭവിപ്പിച്ചു ഇല്ലാതാക്കുക. സാധാരണ ഗതിയിൽ മറ്റുള്ളവർക്ക് കൊടുക്കേണ്ട പ്രണയത്തിൽ അടിസ്ഥാനമായി വരേണ്ടത് സ്നേഹം, വിശ്വാസം, ബഹുമാനം, പരിഗണന, സത്യസന്ധത ഇതൊക്കെയാണ്. എന്നാൽ താൻ ഇതേ പ്രണയത്തിൽ അസൂയ, ഓവർ പോസസ്സീവ്നെസ്സ്, അധികാരം, അഹങ്കാരം, അപമാനം, അവഗണന തുടങ്ങീ മനുഷ്യരുടെ മനസ്സ് തകർക്കാൻ പാകത്തിലുള്ള വിഷങ്ങളൊക്കെ ചേർത്താണ് അവരുടെ നെഞ്ചത്തേക്ക് അമ്പ് വിട്ടുക്കൊണ്ടിരുന്നത്. അതിനു കാരണം ഒന്നേയുള്ളൂ, എനിക്കു കിട്ടാത്തത് ഇനി ആർക്കും കിട്ടരുതെന്ന തന്റെ ഒടുക്കത്തെ വാശി. പല കമിതാക്കളും പറയാറുണ്ട് ഞങ്ങളെ പിരിക്കാൻ മരണത്തിനു പോലുമാവില്ലാന്ന്. എന്നാൽ അവരെ പിരിക്കാൻ നീ മരണത്തെ തന്നെ കളത്തിലേക്കിറക്കി.

 

എന്നാൽ മനുഷ്യരുടെ മേലേ കൈ വച്ചപ്പോൾ പലപ്പോഴും തനിക്കു പിഴവ് പറ്റി. പല ചിന്തകളിലും അഭിരുചികളിലും വിവിധ വിശ്വാസങ്ങളുമായി ജീവിക്കുന്ന മനുഷ്യരുടെയെല്ലാം മനോബലം ഒരുപോലെയല്ല എന്ന് താൻ ആദ്യമേ മനസിലാക്കണമായിരുന്നു. എല്ലാവരും പ്രണയത്തെ ഉൾക്കൊള്ളുന്നതും ഒരേ രീതിയിലല്ല. ഒരുപാട് പേരുടെ കാര്യത്തിൽ താനാഗ്രഹിച്ചതു പോലെ അവർക്കെല്ലാം പ്രണയനൈരാശ്യം വരുത്തി ജീവിതം ഇല്ലാതാക്കി. അങ്ങനെയുള്ള പലരെയും അവസരം മുതലെടുത്തു മരണദേവൻ വന്ന് കൊണ്ടുപോയി. അതുപോലെ തന്നെ ആത്മാർത്ഥ പ്രണയത്തിൽ ജീവിക്കുന്ന കമിതാക്കളുടെ ജീവതം താറുമാറാക്കാനും താൻ തന്നെ മുൻകൈയ്യെടുത്തു. എന്നാൽ ഇതിനെയെല്ലാം മറിക്കടന്ന് പ്രണയം ഒരിക്കലും തൊട്ടുതീണ്ടാത്ത മനുഷ്യരും ഈ ലോകത്തുണ്ടായിരുന്നു, എന്നെപ്പോലുള്ള ചിലർ. ഞങ്ങളെയൊക്കെ പ്രണയത്തിൽ പെടുത്തി ചതിക്കാനായിരുന്നു തന്റെ പ്ലാൻ. അതിൽ തന്നെ തനിക്കു വഴങ്ങാത്തവരെയൊക്കെ താൻ തന്നെ മരണദേവന്റെ കൂട്ടും പിടിച്ചു തന്ത്രത്തിലങ്ങ്‌ കൊല്ലും. അല്ലാത്തവരെ മെന്റലി ടോർച്ചർ ചെയ്യും. അത്തരക്കാർക്കൊക്കെ ആണത്തമില്ലാത്തവൻ / സ്ത്രീത്തമില്ലാത്തവൾ, സിംഗിൾസ്, രാക്ഷസൻ അങ്ങനെ ഒരുപാട് ചെല്ലപ്പേരുകൾ ഇട്ടുകൊടുക്കും. ഒരു ആണിനെയോ അല്ലെങ്കിൽ പെണ്ണിനെയോ പ്രേമിക്കാൻ താല്പര്യമില്ലാത്തവരെ വിഡ്ഢിയായും കഴിവില്ലാത്തവനായും ചിത്രീകരിക്കും.

 

ശരിക്കും വിഷമം തോന്നുന്ന ഇതൊന്നുമറിയാതെ പലരും ഇപ്പോഴും തന്നെയും തന്റെ അമ്മയെയും പ്രണയത്തിന്റെ പ്രതിബിംമ്പങ്ങളായി കാണുന്നു എന്നതാണ്. അവരുടെ ജീവിതത്തിൽ താൻ മൂലം സന്തോഷകരമായ ജീവിതം ഉണ്ടാകുമെന്ന് അവര് വിശ്വസിക്കുന്നുണ്ട്. എന്നാലും ചില ആളുകളുണ്ട്. തന്റെയും തന്റെ കുടുംബത്തിന്റെയും പേരും പറഞ്ഞുക്കൊണ്ട് പ്രണയത്തെ കച്ചവടമാക്കുന്നവർ. അതുക്കൊണ്ട് താനൊന്നും…… “

 

WHOOOOSSHH

 

സംസാരിച്ചു തീരും മുന്നേ മിന്നൽ വേഗത്തിൽ ഒരു അമ്പും കൂടി എന്റെ നേരെ പാഞ്ഞു വന്നു. എന്നാൽ ഞാനത് നിസാരമായി കൈക്കൊണ്ട് പിടിച്ചെടുത്തു. ഇത്താവണ വന്ന അസ്ത്രത്തിന് സ്വർണത്തിന്റെ തിളക്കത്തിന് പകരം അതു തീ കൊണ്ട് കത്തി ജ്വലിക്കുകയായിരുന്നു. സംശയം തോന്നി ക്യൂപ്പിടിനെ സൂക്ഷിച്ചു നോക്കിയ ഞാൻ ആ മാറ്റം കണ്ട് ഞെട്ടി. ഒരാളുടെ തലവര തന്നെ മാറ്റിയപ്പോൾ സംഭവിക്കാൻ സാധ്യതയുള്ള പ്രത്യാഘാതമായിരുന്നു ഞാൻ നേരിട്ട് കണ്ടത്.

 

അതുവരെ എന്റെ മുന്നിൽ നിന്ന ക്യൂപ്പിടിനെയല്ല പിന്നെ ഞാൻ കണ്ടത്. സുന്ദരമായ ആ മുഖത്തിന്റെ പകുതിയോളം പൊള്ളിയ പോലെ കാണപ്പെട്ടു. ആരെയും ആകർഷിക്കുന്ന ആ കണ്ണുകൾക്ക് പകരം ഇപ്പോഴുള്ളത് കത്തി ജ്വലിച്ചു ചുവന്നിരിക്കുന്ന ചോര കണ്ണുകൾ. സിക്സ്പാക്കുള്ള ആ ദേഹത്തു ഇപ്പോൾ കട്ടിരോമങ്ങൾ മുളച്ചിരിക്കുന്നു. ശരീരത്തിന്റെ വലിപ്പം മുൻപത്തേതിനേക്കാൾ കൂടിയിട്ടുണ്ട്. തൂവെള്ള ചിറകുകൾക്ക് പകരം ഇപ്പോൾ ചാരനിറത്തിലുള്ള ചിറകുകൾ. ഈ രൂപത്തിലുള്ള ക്യൂപ്പിടിനെ ആരെങ്കിലും നേരിൽ കണ്ടാൽ അവര് പേടിച്ചു ബോധം കെടും. ഇപ്പോൾ എന്റെ മുന്നിലുള്ളത് ദൈവമല്ല, ഒരു രാക്ഷസനാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഞാൻ കാരണം ഒരു ദൈവം രാക്ഷസനായി.

 

“ഞാൻ നിന്നോട് പറഞ്ഞതല്ലേ എല്ലാം അവസാനിപ്പിക്കാമെന്ന്. ഇനി നിന്റെ അവസാനമാടാ 😠”

 

ക്യൂപ്പിട് ചാരനിറത്തിലുള്ള ചിറകുകൾ വിടർത്തി ഒരു അങ്കത്തിനു തയ്യാറെടുത്തു.

 

“എന്റെ ശക്തി നീ വിചാരിക്കുന്നതിലും അപ്പുറമാണ്” ക്യൂപ്പിട്

 

എന്നും പറഞ്ഞുക്കൊണ്ട് എന്റെ നേർക്ക് വെടിയുണ്ടക്കണക്കിന് ചീറിപ്പാഞ്ഞു വന്ന് വലതുകൈക്കൊണ്ട് എന്റെ മുഖത്തിനു നേരെ ആഞ്ഞു വീശി. എന്നാൽ പുള്ളിക്കാരന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി ഞാൻ ആ അടി എന്റെ ഇടതു കൈക്കൊണ്ട് തടഞ്ഞു പിടിച്ചു. എന്റേയും ക്യൂപ്പിടിന്റെയും കൈകൾ കൂട്ടിമുട്ടിയപ്പോൾ വായുവിൽ പ്രകമ്പനമുണ്ടായി. എന്താണ് സംഭവിച്ചതെന്ന് വിശ്വാസമാവാതെ ക്യൂപ്പിട് എന്നെ പതർച്ചയോടെ നോക്കി. ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ചു. 

 

“സർപ്രൈസ്….”

 

പിന്നെ ഞാൻ വലതുകൈക്കൊണ്ട് പുള്ളിയുടെ നെഞ്ചുംകൂട് നോക്കി ഒന്നര ടൺ ബലത്തിൽ ഒരു ഇടി ഇടിച്ചു. ആ ഇടി കൊണ്ട് പുള്ളിക്കാരൻ ഇങ്ങോട്ട് പാഞ്ഞു വന്ന അതേ സ്പീഡിൽ തന്നെ പിന്നിലേക്ക് തെറിച്ചു പോയി, അതും ദൂരെയുള്ള ഇരുട്ടിലോട്ട്. പക്ഷെ ഇത്തിരി കഴിഞ്ഞപ്പോൾ പുള്ളിക്കാരൻ എങ്ങനെയോ എന്റെടുത്തേക്ക് തപ്പിപിടിച്ചു വന്നു. നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു ക്യൂപ്പിട്. ആ കണ്ണുകളിൽ ചെറുതായി ഭയം കാണമായിരുന്നു. എന്നാൽ ക്യൂപ്പിടിനെ ഭയത്തെക്കാളധികം ഭരിക്കുന്നത് കോപമായിരുന്നു.

Recent Stories

The Author

62 Comments

  1. Bro innu varille🤩

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല😪. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു🙏.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ 😍
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു 🙁
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം 👍

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  10. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️💐💐💐💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com