Wonder 7 [Nikila] 2418

Views : 55629

“വേണ്ട…. മതി….. ഇതോടെ നിർത്തിക്കോ എല്ലാം”

 

സംസാരിക്കുമ്പോൾ പതറുന്നുണ്ടായിരുന്നു ക്യൂപ്പിട്.

 

“ഇതെല്ലാം തുടങ്ങി വച്ചത് ഞാനല്ല. അതുക്കൊണ്ട് ഇതൊന്നും അവസാനിപ്പിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. നിന്റെ അമ്മയേക്കാൾ സുന്ദരിയായ പെണ്ണിനെ നീ കണ്ടിട്ടുണ്ടെന്ന് മാത്രമല്ല അവളെയാണ് പ്രണയത്തിന്റെ ഇടനിലക്കാരൻ കൂടിയായ നീ പ്രേമിച്ചതും. അവളൊരു മനുഷ്യ സ്ത്രീയായിരുന്നു. പേര് സൈക്കി”

 

“വേണ്ട, നിർത്താൻ……” ക്യൂപ്പിട് ചെവി പൊത്തിക്കൊണ്ട് അലറി.

 

“ആ കഥ ഡീറ്റെയിൽഡായി എനിക്കറിയില്ല. എന്നാലും എന്റെ ഓർമ്മയിലുള്ള കാര്യങ്ങള് ഞാൻ പറയാം. തന്റെ അമ്മ വീനസിനേക്കാൾ അതി സുന്ദരിയായിരുന്നു അവൾ. അതുക്കൊണ്ടായിരിക്കാം മറ്റുള്ളവർ അവളുടെ സൗന്ദര്യത്തെ പുകഴ്ത്താൻ തുടങ്ങി. എന്നാൽ തന്റെ അമ്മയ്ക്ക് അതു സഹിച്ചില്ല. അതുക്കൊണ്ട് അവരൊരു തീരുമാനമെടുത്തു. സൈക്കി എന്ന സുന്ദരിയെ ഏതെങ്കിലും വൃത്തികെട്ടവന്റെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു അവര് പ്ലാനിട്ടത്. എന്നാൽ ആ വൃത്തികെട്ടവൻ താനായിരിക്കുമെന്ന് അവര് പോലും പ്രതീക്ഷിച്ചു കാണില്ല”

 

ക്യൂപ്പിടിന് പറയാൻ മറുപടിയൊന്നും ഉണ്ടായില്ല. പോരാത്തതിന് ഇതെല്ലാം പറയുമ്പോൾ ചില മാറ്റങ്ങൾ പുള്ളിക്കാരനിൽ ഞാൻ കണ്ടു.

 

“അങ്ങനെ ഏതെങ്കിലും ഒരുത്തനെ അവളുടെ തലയിൽ അടിച്ചേൽപ്പിക്കുന്ന ജോലി തന്നെയാണ് വീനസ് ഏല്പിച്ചത്. എന്നാൽ അവര് ആവശ്യപ്പെട്ടത് വേറെ താൻ ചെയ്തതും വേറെ. അവളുടെ സൗന്ദര്യം കണ്ട് മോഹം തോന്നി താൻ തന്നെ സൈക്കിയെ കേറി പ്രേമിച്ചു. എന്നാൽ ആ ബന്ധം അധികനാൾ ഉണ്ടായില്ല. ഒരു ഘട്ടത്തിൽ അവൾക്ക് തന്നെ സംശയമുണ്ടെന്നു മനസ്സിലായപ്പോൾ താൻ അവളെ വിട്ട് എങ്ങോട്ടാ പറന്നു പോയി. എന്നിട്ടിപ്പോ എന്റെ മുന്നില് വന്നു നിൽക്കാണ്, കൊച്ചു ഗള്ളൻ😘”

 

ക്യൂപ്പിടിന്റെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു.

 

“പക്ഷെ തന്റെ കാമുകി സൈക്കി വെറുതെയിരിക്കോ, അവള് വേഗം പരാതിയുമായി തന്റെ അമ്മയുടെ അടുത്തേക്ക് ചെന്നു. ആവശ്യം ഇതായിരുന്നു, തന്നെയും അവളെയും വീണ്ടും ഒന്നിപ്പിക്കണമെന്ന്. അല്ലെങ്കിൽ തന്നെ തന്റെ അമ്മ സ്വന്തം മകൻ അവർക്കിട്ട് കുതികാല് വെട്ടിയതിന്റെ കലിപ്പിലിരിക്കാണ്. അതിന്റെ കൂടെ അവരുടെയടുത്തേക്ക് തന്നെ പരാതിയാമായി ചെന്നാൽ അവര് വെറുതെയിരിക്കോ, ഇല്ല. അതുക്കൊണ്ട്, വീനസ് അവൾക്കിട്ട് നല്ലൊരു യമണ്ടൻ പണികൊടുക്കാൻ തന്നെ പ്ലാനിട്ടു”

 

“ജോസഫ്, ഇതോടെ മതിയാക്കിക്കോ. ഇവിടെ വച്ച് എല്ലാം നിർത്താം”

 

“ആഹാ, അപ്പൊ തനിക്കെന്റെ പേര് ഓർമ്മയുണ്ടല്ലേ😃. തുടങ്ങി വച്ച സ്ഥിതിക്ക് ഞാനീ കഥ തീർത്തിട്ടെ അടങ്ങൂ. ഒരിക്കലും വിജയിക്കില്ല എന്നു കരുതുന്ന മൂന്നു ടാസ്‌ക്കുകൾ നിന്റമ്മ സൈക്കിക്ക് മുന്നിൽ വച്ചു കൊടുത്തു. തിയറി എക്സാം വല്ലതുമായിരുന്നെങ്കിൽ ആ പാവം തുണ്ട് വച്ചിട്ടാണെങ്കിലും പാസായേനെ. അങ്ങനെ ആ മൂന്നു എക്സാമുകളിൽ….ഛെ…. ടാസ്‌ക്കുകളിൽ രണ്ടെണ്ണത്തിൽ സൈക്കി പാസായി. മൂന്നാമത്തെ ടാസ്ക് ഇത്തിരി ഡിഫിക്കൽട്ടായിരുന്നു. അണ്ടർവേൾഡിൽ പോയി അതായത് പാതാളലോകം, അല്ലാതെ ബോംബെ തെരിവ്‌ അല്ല. അവിടെ പോയി മരണദേവതയുടെ സൗന്ദര്യത്തിന്റെ ഒരംശം എടുത്തോണ്ട് വരണം അതായിരുന്നു അവസാന ടാസ്ക്ക്. സൈക്കി അതേപോലെ തന്നെ മരണദേവതയുടെ സൗന്ദര്യത്തിന്റെ അംശം പെട്ടിക്കുള്ളിലാക്കിയതുമാണ്. എന്നാൽ വരുന്ന വഴിക്ക് ആവേശം കൂടി അവളാ പെട്ടി തുറന്നു നോക്കി. അതിനകത്തുണ്ടായ മാജിക്ക് പുറത്തു വന്നപ്പോൾ അവള് കോമാ സ്റ്റേജിലായി. അതിനു ശേഷമാണ് തന്റെ വക മാരക എൻട്രി. ആപത്തിലായ പ്രിയതമയേയും തൂക്കിയെടുത്ത് നേരെ സഹായത്തിനായി ദൈവങ്ങളുടെ ദൈവമായ സ്യൂസിനടുത്തേക്ക് ചെന്നു. അവിടെ വച്ചു അമർത്യരായിക്കാൻ വേണ്ടി ദൈവങ്ങൾ കുടിക്കുന്ന വിശിഷ്ടമായ പാനീയം സൈക്കിക്ക് കൊടുക്കുന്നു. പിന്നെ….”

 

“മതി, നിർത്തിക്കോ. ഇനിയും നീയിത് അവസാനിപ്പിച്ചില്ലെങ്കിൽ നിന്നെ ഞാൻ കൊന്നു കളയുമെടാ”

 

ക്യൂപ്പിട് എന്നെ നോക്കി ഉച്ചത്തിൽ അലറി. ആ കണ്ണുകളിലെ തീഷ്ണത കണ്ടാലറിയാം പുള്ളിക്കാരൻ പറഞ്ഞ കാര്യം അതുപോലെ ചെയ്യുമെന്ന്. പക്ഷെ എനിക്കു പേടി തോന്നിയില്ല. ഞാനിവിടെ വച്ചു മരിച്ചാൽ ഒന്നും സംഭവിക്കില്ല. ഉറക്കം വിട്ട് എഴുന്നേൽക്കേണ്ടി വരും, അത്ര മാത്രം. എനിക്കു ചിരിയാണ് വന്നത്. 

 

“ഈ കഥ പെട്ടന്ന് തീരില്ല. കാരണം ഇനിയാണ് മെയിൻ ട്വിസ്റ്റ്‌. ആ ഡ്രിങ്ക് കുടിച്ച സൈക്കിക്ക് പിന്നീടെന്ത് സംഭവിച്ചെന്ന് ഞാൻ പറയെട്ടെ 🤨. ആളുകള് വിചാരിച്ചിരിക്കുന്നത് അതോടെ അവൾക്ക് ജീവൻ കിട്ടി ഇമ്മോർട്ടലായി നീയുമായി ഒന്നിച്ചു ഹാപ്പി എൻഡിങ് ആയെന്നാണ്. എന്നാൽ ശരിക്കും നടന്നത് അതല്ല”

 

“ജോസഫ്, വേണ്ടാ 😡”

 

“തന്നെക്കാൾ സുന്ദരിയായി വേറാരും അറിയപ്പെടരുത് എന്നാഗ്രഹിച്ച വീനസ് അവിടെയൊരു കുബുദ്ധി കാണിച്ചു. മയങ്ങി കിടക്കുന്ന അവളെയും കൊണ്ട് നീ വേഗം എങ്ങോട്ടാണ് പോവുക എന്ന് മനസിലാക്കിയ നിന്റെ അമ്മ ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്ന മാതിരി ഒരു ചതി പ്രയോഗിച്ചു. സൈക്കിക്ക് കുടിക്കാൻ കൊടുത്ത പാനീയം മാറ്റി അവിടെ ആദ്യമേ തന്നെ അവര് വിഷം കൊണ്ടുവച്ചു. അതോടെ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് കരുതിയ അവളെയും കൊണ്ട് മരണം അതിന്റെ വഴിക്ക് പോയി. ജീവനു തുല്യം സ്നേഹിച്ചവളുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ തനിക്കത് സഹിച്ചില്ല. പിന്നീട് തന്റെ കണ്മുന്നിൽ പ്രണയിച്ചു നടക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ മാത്രം പാകത്തിലുള്ള കോപം തനിക്കുണ്ടായി. പ്രതികാരം ചെയ്യണമെന്ന് വാശി കേറിയപ്പോൾ താൻ നേരെ പാതാളലോകത്തു പോയി മരണത്തിന്റെ ദേവനുമായി ഒരു കയ്യൊപ്പുണ്ടാക്കി.

Recent Stories

The Author

62 Comments

  1. Bro innu varille🤩

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല😪. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു🙏.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ 😍
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു 🙁
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം 👍

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  10. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️💐💐💐💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com