Wonder 7 [Nikila] 2418

Views : 55630

“ഡാ, റോയ് നീയെന്താടാ ഒന്നും മിണ്ടാത്തേ ?”

 

“ഞാനെന്തിനാ മിണ്ടുന്നേ, നിങ്ങള് തന്നെ ഒരുപാട് കാര്യങ്ങള് പറഞ്ഞോണ്ടിരിക്കല്ലേ. ഞാൻ ചുമ്മാ എല്ലാം കേട്ടിരിക്കുന്നെന്നേയുള്ളൂ. നീ കഴിക്കാൻ വല്ലതും ഓർഡർ ചെയ്തേ എനിക്കു വിശക്കുന്നു😔” റോയ്.

 

ഇവൻ പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നി. അപ്പോൾ തന്നെ സപ്ലൈയറെ വിളിച്ച് മൂന്നു പിസയും ഓർഡർ ചെയ്തു. പക്ഷെ റോയ്ക്ക് എന്നോടെന്തോ ഇനിയും സംസാരിക്കാനുള്ളതു പോലെ.

 

“റോയ്, നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ ?”

 

“ടാ, ജോ. നീയിതൊന്ന് സീരിയസ്സായി എടുക്ക്. അവൾക്ക് നിന്നെ ശരിക്കും ഇഷ്ടാണെന്ന് തോന്നുന്നു. അന്ന് നീയവളെ എന്റെ ഓഫീസ് ക്യാബിനില് വച്ചു എന്തോ വഴക്ക് പറഞ്ഞില്ലേ. അന്നത്തെ ദിവസം മുഴുവൻ അവള് മുഖം പൊത്തിയിരിക്കായിരുന്നു. പിന്നെയാ മനസിലായെ അവള് കരയുവായിരുന്നെന്ന്. അതു മാത്രമല്ല അവൾക്ക് എപ്പോഴും നിന്നെപ്പറ്റി സംസാരിക്കാനേ നേരമുള്ളൂ. എന്റെ ഓഫീസിലെ മറ്റു സ്റ്റാഫുകളുടെയടുത്ത് അവള് നിന്നെപ്പറ്റി കാര്യമായി തിരക്കുന്നുണ്ടായിരുന്നു”

 

“എന്നാപ്പിന്നെ സംശയിക്കണ്ട. ആ ചേച്ചിക്ക് ജോ യെ പറ്റി ഒരു മാങ്ങാത്തോലിയും കിട്ടാൻ പോണില്ല. ജോയുടെ ലൈഫ് ഹിസ്റ്ററി കണ്ടുപ്പിടിക്കാൻ തന്നെ ഇത്തിരി പാടാ😉” മിഖി.

 

“പറയണ കേട്ടാ തോന്നും നിന്റെ ചരിത്രമൊക്കെ നാട്ടില് പാട്ടാണെന്ന്. ജോയുടെ ഫാമിലി ഡീറ്റെയിൽസെങ്കിലും എനിക്കറിയാം. പക്ഷെ നിന്നെക്കുറിച്ചറിയാൻ മഷിയിട്ടു നോക്കിയാൽ പോലും നടപടിയാവുമെന്ന് എനിക്കു തോന്നണില്ല” റോയ്.

 

“😁” മിഖി.

 

“റോയ്, ഇവനെപ്പറ്റി ഇനി നിനക്ക് എന്തെങ്കിലും അറിയണമെങ്കിൽ എന്റെ കഥയിൽ എന്നെ മാറ്റി ഇവനെ സങ്കല്പിച്ചാൽ മതി. പിന്നെ ആകെയുള്ള വ്യത്യാസം, ഇവനെന്നെപ്പോലെ ഭീരുവല്ലായിരുന്നു. അതു തന്നെ”

 

അതോടെ മിഖിയുടെ ചരിത്രമറിയാനുള്ള ആ താല്പര്യവും ഞാൻ കെടുത്തിക്കളഞ്ഞു.

 

“ജോ, ഇതൊരു തമാശകളിയല്ല. നീ ജൂവലിന്റെ കാര്യം നിസാരമായി തള്ളിക്കളയരുത്”

 

“പിന്നല്ലാതെ. ഇതൊക്കെ സീരിയസ്സായി എടുത്താൽ ഇനി ഇതിലും വലുത് വല്ലതും വന്നാൽ എന്തായിരിക്കും സ്ഥിതി😏” മിഖി.

 

“ജോ, നീയിത് കാര്യമായി എടുക്കണം. ഞാൻ ജൂവലിന്റെ കൂട്ടുക്കാരി റീനയുമായി മുൻപ് സംസാരിച്ചിരുന്നു. റീനക്ക് അവളെ കോളേജ് സമയം തൊട്ടേ നന്നായിട്ടറിയാം. റീന എന്നോട് പറഞ്ഞത് അവളുടെ ഓർമ്മയില് ജൂവൽ ഇതുവരെ ആരെയും പ്രേമിച്ചിട്ടില്ലാന്നാ. പിന്നെ കുറെയെണ്ണം ഇഷ്ടമാന്ന് പറഞ്ഞു അവളുടെ പിന്നാലെ നടന്നിട്ടുണ്ട്. അവരെയൊക്കെ അവള് തന്നെ ഓടിപ്പിച്ചിട്ടുമുണ്ട്. പക്ഷെ ആദ്യമായിട്ടാ അവള് ഒരാളാട് ഇഷ്ടാന്ന് പറയുന്നേ. അതും നിന്നോട്. അതുക്കൊണ്ട് നീ സൂക്ഷിച്ചോ”

 

റോയ് ഒരു മുന്നറിയിപ്പ് പോലെ എന്നോടത് പറഞ്ഞിട്ടും ഞാനപ്പോഴും കുലുങ്ങാതെ പച്ചവെള്ളത്തിന് തീ പിടിച്ച പോലെയായിരുന്നു. മിഖിയാണെങ്കിൽ കോട്ടുവായിടാനും തുടങ്ങി. ഞങ്ങള് റെസ്പോണ്ട് ചെയ്യാത്തതു കണ്ടിട്ട് റോയ്ക്ക് ദേഷ്യം വന്നു.

 

“എന്ത് കാരണായാലും നീയാ പെണ്ണിനെ കരയിച്ചില്ലേ. അതിന്റെ ശാപം നിനക്ക് കിട്ടാണ്ട് നോക്കിക്കോ” റോയ്.

 

ഇപ്പോഴാണ് ഞാൻ ഉഷാറായേ. ഇനി ഇവനെയെടുത്തിട്ട് അലക്കിയേക്കാം.

 

“അതു ശരി, പെണ്ണിനെ കരയിച്ചാൽ ശാപമോ ? അങ്ങനെയാണെങ്കിൽ ആരാ ശപിക്കുന്നേ. ദൈവമാണോ അതോ ചെകുത്താനാണോ 🤨?” ഞാൻ 

 

“അത്…. ദൈവം”

 

“അതെന്താ റോയ് ചേട്ടാ ദൈവത്തിന് പെണ്ണുങ്ങളോടൊരു പ്രത്യേക സ്നേഹം ?” മിഖി.

 

“അത്…. അത് പിന്നെ…. ഈ സ്ത്രീകൾക്കല്ലേ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ പറ്റൂ. അതാണ്😐” റോയ്

 

“അതു കൊള്ളാം, അതു ന്യായമായൊരു കാരണം തന്നെയാണ്. അപ്പോഴും ഒരു സംശയമുണ്ടല്ലോ 🤨. പെണ്ണുങ്ങളെ കരയിച്ചാ ശാപം കിട്ടുമെന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ ഈ പെണ്ണുങ്ങളെ കരയിക്കാതെ അവരെ എപ്പോഴും സന്തോഷിപ്പിച്ചോണ്ടിരുന്നാൽ നമുക്ക് ജീവിതത്തില് എപ്പോഴും സന്തോഷം മാത്രമായിരിക്കോ. പിന്നീട് ഒരു പ്രശ്നവും നമ്മുക്കുണ്ടാവില്ലെന്നാണോ ?”

 

ആ ചോദ്യം റോയ്ക്ക് കൊള്ളേണ്ട പോലെ കൊണ്ടു. അവന് ഉത്തരം മുട്ടി. അടുത്ത ഡയലോഗടിക്കുള്ള ഊഴം ഞാൻ മിഖിക്ക് കൈമാറി.

 

“അങ്ങനെയാണെങ്കിൽ ജോ ക്ക് പെണ്ണുങ്ങളുടെ ശാപത്തിനിടയില് പെട്ട് നടക്കാൻ പോലും സ്ഥലം കിട്ടില്ലല്ലോ🤣” മിഖി.

 

ചെറ്റ, ആ ഗ്യാപ്പിലും അവൻ എന്നെ തന്നെ കൊട്ടി. എനിക്കു വയ്യ😪

Recent Stories

The Author

62 Comments

  1. Bro innu varille🤩

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല😪. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു🙏.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ 😍
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു 🙁
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം 👍

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  10. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️💐💐💐💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com