Wonder 7 [Nikila] 2417

Views : 55637

“ആരാടാ ആള്, ഇനി നിന്റെ മാമാ പണി ചെയ്യുന്ന അമ്മാവൻ തെണ്ടിയാണോടാ 😏?” ഞാൻ

 

“അയ്യേ, അതല്ല. നീ ക്യൂപ്പിട് എന്ന് കേട്ടിട്ടുണ്ടോ ?” റോയ്.

 

“ഇല്ല, കുമ്പിടീന്ന് കേട്ടിട്ടുണ്ട് 🤣” മിഖി.

 

മക്കളേ, മിഖി ഉഷാറായി. ഇനി കളികൾ വേറെ ലെവൽ💥.

 

“ഡേയ്, നീ പുച്ഛിക്കല്ലേ. ക്യൂപ്പിട് ആളൊരു ഗ്രീക്ക് ദൈവമാ. പ്രേമം പരത്തുന്ന ഒരു ദൈവമാ അത്” റോയ്.

 

“ഇതിലും നല്ലത് നിന്റെ അമ്മാവൻ തന്നെയായിരുന്നു 😏” ഞാൻ.

 

ഇപ്പോ ഞാനും ഉഷാറായി💥.

 

“ജോ, ഈ ക്യൂപ്പിട് ആളൊരു ഗ്രീക്ക് ദൈവമാ. പക്ഷെ തമിഴ് നാട്ടിൽ പുള്ളിക്കിട്ടിരിക്കുന്ന പേര് മന്മദൻ എന്നാ” മിഖി.

 

“അതങ്ങനെയല്ലേ വരൂ മിഖി. സ്‌പൈഡർമാനെ ചിലന്തിമാപ്പിളൈ എന്നു വിളിച്ച ടീംസാ അവര്” ഞാൻ.

 

“അതു മാത്രമാണോ. റോബോട്ടിന് എന്തിരൻ, മൊബൈൽ ഫോണിന് കൈപേശി അങ്ങനെ എന്തൊക്കെ വറൈറ്റി പേരുകളാ അവിടെയുള്ളേ🤣” മിഖി

 

“ഡേയ്, ഡേയ്. മിഖി ആൻഡ് ജോ, നിങ്ങള് വിഷയത്തീന്ന് തെന്നി മാറുന്നു. ഞാനിതൊന്ന് മുഴുവനാക്കിക്കോട്ടെ 😪.” റോയ്.

 

“ശരി, ശരി. യു കണ്ടിന്യൂ”

 

“ഈ ക്യൂപ്പിഡ് ദേവന്റെ അടുത്ത് പ്രത്യകതരം അമ്പുകളുണ്ട്. ആ അമ്പ് ആരുടെയെങ്കിലും നെഞ്ചത്ത് കൊണ്ടാൽ പിന്നീടവർക്ക് ഉറപ്പായും പ്രേമം തോന്നും. നിന്നെയൊക്കെ പ്രേമിപ്പിക്കാൻ ചിലപ്പോ ആ ക്യൂപ്പിഡ് തന്നെ നേരിട്ടു വരും”

 

റോയുടെ ഈ പറിച്ചില് കേട്ട് എനിക്ക് ചിരി വന്നു.

 

“ഈ ക്യൂപ്പിടൊക്കെ നേരിട്ട് വന്ന് മുഖം കാണിക്കാനായിട്ട് ഞാനെന്താടാ വല്ല വി ഐ പ്പി വല്ലതുമാണോടാ😏”

 

“ഉവ്വേയ്….. പുള്ളി ഇനി ചിലപ്പോ ജോയെ കാണാൻ വരുന്നത് R I P പെട്ടീല് ആക്കാൻ വേണ്ടിയായിരിക്കും🤣” മിഖി

 

റോയ് മിഖിയെ കലിപ്പിട്ട് നോക്കി.

 

“റോയ് ചേട്ടൻ എന്നെ നോക്കി പേടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. ഈ ക്യൂപ്പിഡ് ആളൊരു ഒന്നൊന്നര സൈക്കോയാ. ഒരു കാതൽ സൈക്കോ. ആദ്യം മനുഷ്യർക്ക് റൊമാൻസ് എന്ന ഫീലിംഗ് കൊടുക്കും. എന്നിട്ട് അവര് ഈ റൊമാൻസ് എന്ന ഫീലിംഗ്സുമായി വല്ലാണ്ട് അറ്റാച്ച്ട് ആവുന്ന അവസ്ഥയിലോട്ട് വരുമ്പോ അവർക്ക് ലവ് ഫെയിലിയറും കൂടി കേറ്റി വിട്ടിട്ട് അവരുടെ ജീവിതം തന്നെ കുട്ടിച്ചോറാക്കും. അതാണ് പുള്ളിയുടെ മെയിൻ ഹോബ്ബി😜” മിഖി.

 

മിഖി പറയണത് കേട്ട് എനിക്കല്പം ക്യൂരിയോസിറ്റി കൂടി. കാര്യം ഇവന്റെ വയസ്സ് പന്ത്രണ്ടാണെന്ന് പറയുമെങ്കിലും ഇവന്റെ നാവ് എം എ ക്കാണ് പഠിക്കുന്നത്. എന്തു കാര്യങ്ങളെയും വളച്ചൊടിക്കാൻ ഇവനെക്കഴിഞ്ഞേ വേറാരുമുള്ളൂ.

 

“ഡേയ് നീയാവശ്യമില്ലാത്തത് പറയല്ലേ 😐” റോയ്.

 

“ഞാൻ ഉള്ള കാര്യമാ പറഞ്ഞേ റോയ് ചേട്ടാ. ഈ ലോകത്ത് വിജയിച്ച പ്രേമങ്ങളേക്കാൾ കൂടുതലുള്ളത് പരാജയപ്പെട്ട പ്രേമങ്ങളാണ്. അങ്ങനെ വച്ചു നോക്കിയാൽ ഈ പ്രേമമുണ്ടാക്കിയ ആള് തന്നെ ഒരു സൈക്കോയാണ്” മിഖി.

 

“ആഹാ, അപ്പോഴും വിജയിച്ച പ്രേമങ്ങളുമുണ്ടല്ലോ. അപ്പൊ ഈ ക്യൂപ്പിട് കുഴപ്പക്കാരനാവോ ?” റോയ്.

 

“അതിന് ഈ ലോകത്തു ദൈവമായിട്ട് പുള്ളിക്കാരൻ മാത്രമല്ലല്ലോ ഉള്ളത്. വേറെയും ഒരുപാടെണ്ണമില്ലേ. ആ കൂട്ടത്തിലാരെങ്കിലും ഇടപെടുന്നതുക്കൊണ്ടാകും ഈ കേസൊക്കെ കുഴപ്പമില്ലാതെ പോകുന്നത്” ഞാൻ.

 

റോയിയുടെ മുഖഭാവം ചെറുതായിട്ടൊന്ന് മാറി. തുടക്കത്തിലേ റൺ ഔട്ട്‌ ആയി പോയവന്റെ ഒരു നിരാശയായിരുന്നു അപ്പോഴവന്.

Recent Stories

The Author

62 Comments

  1. Bro innu varille🤩

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല😪. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു🙏.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ 😍
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു 🙁
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം 👍

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  10. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️💐💐💐💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com