Wonder 7 [Nikila] 2417

എന്റെയും മിഖിയുടെയും ഒച്ചയെ കടത്തിവെട്ടിക്കൊണ്ട് റോയിയുടെ ശബ്ദം അലർച്ചയായി മുഴങ്ങി. കൂട്ടത്തിൽ അവൻ കൈ ശക്തിയായി ടേബിളിലിടിക്കുകയും ചെയ്തു. ഇത്രേം ശബ്ദം ഞങ്ങളിരിക്കുന്ന ടേബിളിൽ നിന്ന് കേട്ടപ്പോൾ അവിടെയുണ്ടായവരൊക്കെ കണ്ണും മിഴിച്ചു ഞങ്ങളെ നോക്കി. അഞ്ചു മിനിറ്റ് മുൻപ് കളിയും ചിരിയുമായി ഇരുന്നവര് പെട്ടന്ന് ഒച്ചപ്പാടും ബഹളവുമുണ്ടാക്കിയാൽ ആരായാലും സംശയിച്ചു പോകും. ആളുകളൊക്കെ ഞങ്ങളെ തന്നെ നോക്കിയപ്പോൾ ഇനി വെറുതെയൊരു സീൻ ക്രീയേറ്റ് ചെയ്യേണ്ടാന്ന് കരുതി ഞങ്ങൾ മൂന്നു പേരും ഒന്നും ഉരിയാടാതെ അതാത് കസേരകളിൽ അടങ്ങിയിരുന്നു?. അപ്പോഴേക്കും നേരത്തെയുണ്ടായ ബഹളമൊക്കെ കേട്ട് ഒരു ലേഡി സ്റ്റാഫ്‌ ഞങ്ങളുടെ അടുത്തേക്ക് വന്നു

 

“Sir, Anything is a problem ?”

 

“Everything is a problem. Please leave us alone” റോയ്.

 

അങ്ങനെ ആ പെണ്ണ് വന്നതുപോലെ തിരിച്ചു പോയി.

 

“എടാ നിനക്കൊന്നും ഈ നാട്ടില് തർക്കിക്കാൻ വേറൊരു വിഷയവും കിട്ടിയില്ലേ?. അത്രക്ക് ആശയദാരിദ്രം പിടിച്ചവരണോടാ നീയൊക്കെ” റോയ് 

 

ഞങ്ങള് രണ്ടു പേരും ഒന്നും മിണ്ടിയില്ല. അവൻ പറഞ്ഞതിലും ന്യായമുണ്ട്.

 

“ജോ, നീയിങ്ങോട്ട് വന്നത് നിനക്കെന്തോ ടെൻഷൻ വന്നിട്ട് ഒന്ന് റീലാക്സാവാൻ വേണ്ടിയാ. എന്നിട്ട് നീയിവിടെ വന്നിട്ട് എനിക്കു ടെൻഷൻ ഉണ്ടാക്കണല്ലോ. ഒരു മര്യാദയൊക്കെ വേണ്ടഡേയ്?”

 

പിന്നെ എനിക്കു കൂടുതൽ മിണ്ടാനൊന്നും തോന്നിയില്ല. നമ്മുടെ നൻപന് ഫീലായാ പിന്നെ കൂടുതൽ പ്രശനങ്ങള് ഉണ്ടാക്കാതിരിക്കുന്നതാ നല്ലത്?. റോയ് അതേ കലിപ്പോടെ തന്നെ അവന്റെ അടുത്തുണ്ടായ കോഫി കപ്പെടുത്തു വായിലോട്ടു കമിഴ്ത്തി. പക്ഷെ അതിലുണ്ടായ കോഫി ഞാൻ ആദ്യമേ കുടിച്ചതുക്കൊണ്ട് ആ പരിപാടിയും പാളി.

 

“ആരാടാ എന്റെ കോഫി കുടിച്ചേ ?”

 

“വല്ല ഈച്ചയെങ്ങാനായിരിക്കും” മിഖി.

 

“ഇത്തിരി പോന്ന ഈച്ചോയൊക്കെ ഇത്രേം കോഫി കുടിക്കോ” എന്നും ചോദിച്ചു കാലിക്കപ്പ് ഞങ്ങളെയവൻ കാണിച്ചു.

 

“ചിലപ്പോൾ ഫാമിലിയായി വന്നതാവും”

 

റോയ് എന്നെ ചൂഴ്ന്നു നോക്കി. എന്റെ പരുങ്ങല് കണ്ടപ്പോഴേ കാര്യം മനസിലായിക്കാണും.

 

“ജോ….. ?” റോയ്.

 

“എന്നെയെന്തിനാ നോക്കണേ ? നേരത്തെ നീ വിട്ട ഒച്ച കാരണം വന്ന റെഡിയേഷനിൽ അത് നീരാവിയായതാവും?” ഞാൻ.

 

എന്റെ മറുപടി കേട്ട് മിഖി പൊട്ടിച്ചിരിച്ചു. കൂടെ ഞാനും ചിരിച്ചു. സിറ്റുവേഷൻ കോമഡിയായതുക്കൊണ്ട് അതു വരെ കലിപ്പ് ഭാവമിട്ട് നിന്ന റോയിയും ചിരിച്ചു. അപ്പോഴും മറ്റുള്ള ആളുകള് ഞങ്ങളെ കണ്ണും മിഴിച്ചു നോക്കി. നേരെത്തെ ഒച്ചയും ബഹളവുമുണ്ടാക്കിയ ഞങ്ങളാണല്ലോ ഇപ്പോ പൊട്ടിച്ചിരിക്കുന്നേ ?. ഇതെന്തു മലര് എന്ന് കാണുന്നവർക്കൊക്കെ തോന്നിയിട്ടുണ്ടാവും. എന്നാൽ ആ ചിരിക്ക് അധികം സമയമുണ്ടായില്ല.

 

“ജോ….”

 

“എന്താടാ റോയ് ?”

 

“ഈ സോസ് ബോട്ടിലൊന്ന് തുറന്നു തന്നേ”

 

എന്നും പറഞ്ഞു അവൻ ടൊമാറ്റോ സോസിന്റെ ബോട്ടിൽ എനിക്കു നേരെ നീട്ടി. ബുദ്ധിമാൻ, ഇപ്പോഴത്തെ ടോപ്പിക്ക് മാറ്റാനൊരു വലയെറിഞ്ഞു നോക്കാണ് ഇവൻ. ആയിക്കോട്ടെ ?.

 

ഞാൻ അവന്റെ കയ്യീന്ന് ആ സോസ് ബോട്ടിൽ വാങ്ങി ഇതൊക്കെ നിസാരം എന്ന മട്ടില് അവനെ നോക്കി അതിന്റെ മൂടി തുറക്കാൻ നോക്കി. തുറക്കാൻ പറ്റിയില്ല. പിന്നെയും നോക്കി, അപ്പോഴും വല്ലാത്തൊരു ടൈറ്റ്. അങ്ങനെ ആ സത്യം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ സോമനായി?. റോയിയെ നോക്കിയപ്പോൾ അവനെന്നെ നോക്കി ഇളിക്കുന്നു. ഒരു ജാഡയ്ക്ക് വാങ്ങിയതുക്കൊണ്ട് ഇനിയത് തിരിച്ചു കൊടുത്താൽ നാണം കെടും. ഞാൻ സകലമാന ബലവുമെടുത്ത് കുപ്പി തുറക്കാൻ നോക്കി പറ്റുന്നില്ല.

 

“എന്തു പറ്റി ജോ? ?” റോയ്

 

“ഒന്നൂല്ല. ഒന്നൂല്ല്യാന്നേ. ഇപ്പോ ശരിയാക്കിത്തരാം”

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.