Wonder 7 [Nikila] 2417

ഇനിയെന്നെ തന്നെ ഞാൻ വീണ്ടും പരിചയപ്പെടുത്താം. ഞാൻ ജോസഫ് സി ജെ. എല്ലാവരെയും പോലെ ഒരു സാധാരണ മനുഷ്യനാണ് ഞാൻ. എല്ലാ മനുഷ്യർക്കും ഉണ്ടാകാറുള്ള ഗുണങ്ങളും ദോഷങ്ങളും എനിക്കും ഉണ്ട്. ഞാനും വികാരങ്ങൾക്ക് കീഴ്പ്പെട്ടു ജീവിക്കുന്നവനാണ്. സങ്കടം വന്നാൽ കണ്ണു നിറയും സന്തോഷം വന്നാൽ ചിരിക്കും ദേഷ്യം വന്നാൽ മുഖം ചുവക്കും. അങ്ങനെ എല്ലവർക്കും പൊതുവായിട്ടുണ്ടെന്ന് പറയപ്പെടുന്ന വികാരങ്ങളെല്ലാം എനിക്കുമുണ്ട്. എന്നാലും ഞാനിത്തിരി സ്പെഷ്യൽ തന്നെയാ. കാരണം ഞാനെത്രത്തോളം ദേഷ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞാലും സങ്കടം തോന്നിയാലും നിരാശ വന്നാലും ആ വികാരങ്ങളൊന്നും അധികം നേരം എന്റെ കൂടെയുണ്ടാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ എനിക്കു വികാരങ്ങളുണ്ടെങ്കിലും ആ വികാരങ്ങളെ ഒരിക്കലും ഞാൻ എന്നെ ഭരിക്കാൻ അനുവദിക്കില്ല. എനിക്കെപ്പോൾ കരയണമെന്നും എപ്പോൾ ചിരിക്കണമെന്നും എപ്പോൾ ദേഷ്യപ്പെടണമെന്നുമെല്ലാം നന്നായിട്ടറിയാം. ഇപ്പോൾ ഞാൻ എന്റെയുള്ളിലെ പ്രണയത്തേയും കാമത്തേയും നിലയ്ക്ക് നിർത്താൻ മാത്രം പ്രാപ്തി നേടിയിരിക്കുന്നു. അതൊക്കൊണ്ടാണ് ഞാനല്പം സ്പെഷ്യലാണെന്ന് നേരത്തേ പറഞ്ഞത്.

 

എന്നാൽ നമ്മൾ മനുഷ്യർക്ക് എന്തൊക്കെ വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റും എന്ന് പറഞ്ഞാലും മുള്ളാനോ തൂറാനോ മുട്ടിയാൽ വേഗം ടോയ്‌ലെറ്റിൽ പൊയ്ക്കോളണം. അതൊന്നും നമ്മൾ മനുഷ്യർക്ക് നിയന്ത്രിക്കാൻ പറ്റുന്ന കാര്യങ്ങളല്ല?. ദൈവങ്ങളുടെ കാര്യമെങ്ങനെയാണെന്ന് നമ്മുക്കറിയില്ല?.

 

“ജോ….”

 

മിഖിയുടെ വിളിയാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. അവനും റോയിയും അത്യാവശ്യം വലിയ പെട്ടിയുമായി റൂമിൽ നിന്നും ചിരിച്ചുക്കൊണ്ട് ഇറങ്ങി വരുന്നുണ്ട്. ഞങ്ങളുടെ ബാഗിന്റെ കനവും അൽപ്പം കൂടിയിയിട്ടുണ്ട്. ഇങ്ങോട്ടു വന്നപ്പോൾ ബാഗിന്റെ കനം കുറവായിരുന്നു. ഇന്നലെ നടന്ന ഷോപ്പിംഗിന്റെ ഗുണം തന്നെയാ ഇത്.

 

“ജോ, നമ്മളീ റൂം ചെക്ക് ഔട്ട് ചെയ്യാണ്. ബാഗില് എല്ലാ ഐറ്റവും ഉണ്ടോന്ന് നോക്കിയേ” മിഖി.

 

അവൻ ബാഗ് എന്റെ നേരെ നീട്ടി.

 

“നീയെല്ലാം എടുത്തു വച്ചിട്ടുണ്ടാവുമെന്ന് എനിക്കുറപ്പാടാ മുത്തേ”

 

ഞാനവന്റെ തലമുടിയിലൂടെ വിരലോടിച്ചു വിട്ടു. അവനും സന്തോഷം. അപ്പോഴാണ് ഞാൻ മറ്റേത് ഓർത്തത്.

 

“ടാ നിന്റേലിപ്പോഴും ഏറുപ്പടക്കമുണ്ടോ ??”

 

അവനെന്നെ സംശയത്തോടെ നോക്കി. എന്നിട്ട് പോക്കറ്റിൽ നിന്ന് ആ സാധനം എടുത്തു എന്റെ നേരെ നീട്ടി. ഞാനത് അപ്പോൾ തന്നെ വാങ്ങി വച്ചു.

 

“തൽക്കാലം ഇതെന്റെ കയ്യിലിരിക്കട്ടെ. ഇനി ഓടാൻ എനിക്കു വയ്യ?”

 

“അതു നോ പ്രോബ്ലം, ജോ തന്നെയിത് ജൂവൽ ചേച്ചിക്കിട്ട് പൊട്ടിച്ചോ. അതാ ശരിക്കും നല്ലത് ?”

 

“ആ, പഷ്ട് ?” റോയ്.

 

“അതിന്റെ ആവശ്യമില്ല മിഖി. അവളിനി എന്നെ ശല്യം ചെയ്താലും എനിക്കൊന്നും പറ്റാൻ പോണില്ല”

 

“ജോ, എന്താ നിന്റെ ഉദ്ദേശം ? നിനക്കെന്തോ ചേഞ്ച്‌ വന്ന പോലെ തോന്നുന്നു” റോയ്.

 

“റോയ്, നീയെന്താ നേരത്തേ പറഞ്ഞേ ? എന്നെ വീണ്ടും ജൂവൽ ശല്യം ചെയ്യാൻ വരുമെന്നോ. എന്നാ അവള് വരട്ടെടാ. മറ്റുള്ളവരെ ശല്യം ചെയ്യുന്ന കാര്യത്തില് മാസ്റ്റർ ഡിഗ്രിയെടുത്തിട്ടുള്ളവരാ ഞാനും ഈ മിഖിയും. ആ ഞങ്ങൾക്കിട്ട് വേലയിറക്കാൻ മാത്രം അവള് വളർന്നിട്ടില്ലെടാ ?”

 

ഞാൻ മിഖിയെ നോക്കി കണ്ണടച്ചു കാണിച്ചു. അവനും ഹാപ്പി?.

 

“ജോ, നിനക്കെന്താ പറ്റിയേ ? ആകെക്കൂടി ഒരു മാറ്റം വന്ന പോലെ. രാവിലെ തൊട്ട് ഞാനത് ശ്രദ്ധിക്കുന്നു?” റോയ്.

 

“ടാ, പറഞ്ഞാൽ നീ വിശ്വസിക്കില്ല. ഇന്നലെ രാത്രിയില് ഒരു അത്ഭുതം നടന്നു. I mean a wonder”

 

“വീണ്ടും ? അതെന്താ ജോ” മിഖി.

 

“അതു സർപ്രൈസാ. ആദ്യം ആ അത്ഭുതം വർക്ക് ഔട്ടായോന്ന് ചെക്ക് ചെയ്തു നോക്കട്ടെ. എന്നിട്ട് പറയാം?”

 

“ഒക്കെ, ഡീൽ ?” മിഖി.

 

“ജോ, ഇനി എന്താ നിന്റെ അടുത്ത പ്ലാൻ ?” റോയ്.

 

ഞാനൊന്ന് പുഞ്ചിരിച്ചുക്കൊണ്ട് അവന്റെ തോളിൽ കൈ വച്ചു.

 

“മോനേ റോയ്, ഇനി കളികൾ വേറെ ലെവൽ ?”

 

തുടരും………

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.