Wonder 7 [Nikila] 2418

Views : 55630

ഞാനും അൽപ്പം കലിപ്പ് മോഡിലോട്ട് മാറി. മറ്റുള്ളവരുടെ മേൽ അധികാരം കാണിക്കുന്ന ദൈവങ്ങളോടുള്ള വെറുപ്പ് ഈ സാഹചര്യത്തിലാണ് എന്റെയുള്ളിൽ നിന്നും പുറത്തു വന്നത്. എന്റെ ചോദ്യത്തിന് മുന്നിൽ പുള്ളിക്കാരന് ഉത്തരം മുട്ടി.

 

“എങ്ങനെ ? എങ്ങനെ നിനക്ക് ഈ രീതിയിലൊക്കെ ചിന്തിക്കാൻ പറ്റുന്നു ? 💔” ക്യൂപ്പിട്.

 

“ബിക്കോസ് അയാം എ ഡെപ്ലോമാറ്റിക് പേഴ്സൺ. ഞാൻ എല്ലാ കാര്യത്തിലെയും ലോജിക്കൽ സൈഡും മാജിക്കൽ സൈഡും നോക്കും. അതിലെനിക്ക് ലോജിക്കാണ് ശരിയായി തോന്നുന്നതെങ്കിൽ അതു ഞാൻ തിരഞ്ഞെടുക്കും. ഇനി അതല്ല, മാജിക്കാണ് ചേരുന്നതായി തോന്നുന്നതെങ്കിൽ അതായിരിക്കും എന്റെ തീരുമാനം 😚”

 

സത്യത്തിൽ എനിക്കീ രീതിയിലൊക്കെ ചിന്തിക്കാൻ പറ്റുന്നത് ഞാനിപ്പോൾ നിൽക്കുന്നത് സ്വപ്നത്തിലായതുക്കൊണ്ടാണ്. സ്വപ്നത്തിൽ എപ്പോഴും മനുഷ്യർക്ക് സാധാരണയേക്കാൾ രണ്ടു മടങ്ങോളം തലച്ചോറ് പ്രവർത്തിക്കും.

 

“ഇല്ല, നിനക്കൊരിക്കലും മറ്റുള്ളവരുടെ മുന്നിൽ പ്രണയത്തെ തള്ളിപറയാനാവില്ല. അങ്ങനെ പറഞ്ഞാൽ ആ നിമിഷം പ്രണയമില്ലാത്ത നിന്നെ രാക്ഷസനെന്ന് സമൂഹം മുദ്ര കുത്തും” ക്യൂപ്പിട്.

 

പിന്നേയ്, കോപ്പാണ്. “ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്” സിനിമ കണ്ട ആളുകളാണ് ഇനി എന്നെ രാക്ഷനാക്കാൻ വരുന്നേ. എനിക്കിതൊരു തമാശയായിട്ടാണ് തോന്നിയത് 🤭.

 

“എന്താടാ ചിരിക്കുന്നേ 😡. എന്നെ വിശ്വസിക്കുന്ന ഒരുപാട് പേര് ഈ ഭൂമിയിലുണ്ട്. അവരുടെ കയ്യിൽ നിന്നെ കിട്ടിയാൽ നിന്റെ അവസാനമാടാ” ക്യൂപ്പിട്.

 

അപ്പോഴാണ് എന്റെ തലയിലൊരു സ്പാർക്ക് വന്നത്. “വിശ്വസിക്കുന്നവർ”. മിഖി കാറിലിരുന്ന നേരത്ത് എന്നോട് പറഞ്ഞത് ഞാൻ ഒന്നുക്കൂടി ഓർത്തു നോക്കി.

 

നമ്മളിന്ന് കാണുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവങ്ങളൊക്കെ പണ്ട് നമ്മുടെ പൂർവികന്മാരെല്ലാം ചേർന്നുണ്ടാക്കിയതാ. ആ ദൈവങ്ങളൊക്കെ ഇപ്പോഴും നിലനിൽക്കാൻ കാരണം നമ്മളവരെക്കുറിച്ച് ഓർക്കുന്നതുക്കൊണ്ടും ചിന്തിക്കുന്നതുക്കൊണ്ടും  മാത്രമാ. നമ്മുടെ വിശ്വാസമാണ് അവരുടെ ശക്തി. എന്നാണോ നമ്മളീ ദൈവങ്ങളെയൊക്കെ മറക്കുന്നത് അന്ന് ഇവരെല്ലാം ഇല്ലാണ്ടാവും

 

കാര്യം അവനത് ഒരു സിനിമയിലെ ത്രെഡ് എടുത്തു പറഞ്ഞതാണെങ്കിലും അതിലൊരു കാര്യമുണ്ട്. ഈ ദൈവങ്ങളുടെ നിലനിൽപ്പ് നമ്മുടെ ഓർമ്മയിലാണ്. നമ്മുടെ വിശ്വാസത്തില്ലാണ് ഇവരുടെ ശക്തി. വിശ്വാസത്തിന്റെ ബലം കൊണ്ടു മാത്രമാണ് വിശുദ്ധ സ്ഥലങ്ങളിലുള്ള വസ്തുക്കളിൽ തൊടുമ്പോൾ അത്ഭുതം നടക്കുന്നതായി തോന്നുന്നത്. ഞാനിപ്പോൾ കാണുന്ന സ്വപ്നത്തിൽ ഈ ക്യൂപ്പിട് കേറി വരാൻ കാരണം ഞാനുറങ്ങുന്നതിനു മുൻപ് ഇതിനെക്കുറിച്ച് ചിന്തിച്ചതുക്കൊണ്ടാണ്.

 

ഈ സ്വപ്നം എന്നു പറയുന്നത് ഈ സാഹചര്യത്തിൽ എനിക്കിപ്പോൾ ഒരു സിമുലേഷൻ പോലെയാണ് പ്രവർത്തിച്ചിരിക്കുന്നത്. ഏറെക്കുറെ ലൂസിഡ് ഡ്രീം തന്നെയാണ് ഞാനിപ്പോൾ എക്സ്പീരിയൻസ് ചെയ്യുന്നത്. ഇവിടെ എനിക്കിഷ്ടമുള്ളതെന്തും സൃഷ്ടിക്കാം. മുന്നോട്ടു നടക്കണമെന്ന് വിചാരിച്ചതുക്കൊണ്ടായിരുന്നു നേരത്തെ എന്റെ മുൻപിലൊരു റോഡ് തെളിഞ്ഞു വന്നത്. ഇപ്പോൾ ക്യൂപ്പിട് എന്റെ മുന്നിൽ വന്നു നിൽക്കുന്നത് ഞാൻ മനസ്സിൽ സങ്കൽപ്പിച്ച അതേ രൂപത്തിലാണ്. ഈ ഡ്രീം സിമുലേഷനിൽ എന്റെ മനസ്സിലെ ഭാവനയ്ക്കനുസരിച്ച് എന്തു വേണമെങ്കിലും മാറ്റിമറിക്കാൻ പറ്റും. വേണമെങ്കിൽ ഇവന്റെ ചരിത്രം വരെ എനിക്കു മാറ്റാനാകും💆‍♂️.

 

“എന്താടാ, നിനക്കൊരു പേടിയും തോന്നുന്നില്ലേ 😡”

 

ആഹാ, ഇതിന് കിട്ടിയതൊന്നും പോരാന്ന് തോന്നുന്നുണ്ട്. എന്നാപ്പിന്നെ മർമ്മത്തിനിട്ട് തന്നെ കൊടുത്തേക്കാം.

 

“താൻ കുറേ നേരായല്ലോ എന്നെ എടാ പോടാന്നൊക്കെ വിളിക്കുന്നു. ഇങ്ങനെയൊക്കെ എന്നെ വിളിക്കാനേ ഞാനേ, തന്റെ കുഞ്ഞമ്മേടെ മോനൊന്നുമല്ല. മര്യാദക്ക് താൻ നേരത്തത്തേ പോലെ അച്ചടി ഭാഷേല് തന്നെ മിണ്ടിയാ മതിയായിരുന്നു. വെറുതെ ഞാൻ ചോദിച്ചു മേടിച്ചു😪. അല്ലെങ്കിലും തന്നെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. തന്നെയൊക്കെ ഉണ്ടാക്കിയ അപ്പനെയും അമ്മയെയും പറഞ്ഞാൽ മതി”

 

“എന്താടാ നീ പറഞ്ഞേ ? എന്റെ അമ്മേനെ ആക്ഷേപിക്കാൻ മാത്രം ആയോടാ നീ 😠”

 

വാടാ, വാ. അങ്ങനെ തന്നെ ദേഷ്യപ്പെട്. എനിക്കും അതു തന്നെയാ വേണ്ടേ😃.

 

“നിന്റെ അമ്മേനെ പറ്റി ആളുകള് പറഞ്ഞു നടക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. വീനസ്, സ്നേഹം പരത്തുന്നവൾ, സൗന്ദര്യത്തിന്റെ ദേവത.  ശരിക്കും അതാണോ സത്യം ? തന്റെ അമ്മയ്ക്കാണോ ഏറ്റവും കൂടുതൽ സൗന്ദ്യര്യം ? അതിലും സുന്ദരിയായ വേറൊരു പെണ്ണിനെയും താൻ കണ്ടിട്ടില്ലേ ?”

 

ആ ചോദ്യം കേട്ടതോടെ അതുവരെ എന്നോട് കത്തിക്കേറിക്കൊണ്ടിരുന്ന ക്യൂപ്പിടിന്റെ മുഖഭാവം തന്നെ മാറി. നിരാശയും കുറ്റബോധവും പുള്ളിക്കാരന്റെ മുഖത്തു പ്രതിഫലിച്ചു കണ്ടു.

Recent Stories

The Author

62 Comments

  1. Bro innu varille🤩

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല😪. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു🙏.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ 😍
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു 🙁
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം 👍

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  10. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️💐💐💐💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com