Wonder 7 [Nikila] 2417

“അപ്പോ…. അപ്പോൾ ജോ ക്ക് ജൂവൽ ചേച്ചി ഐ ലവ് യൂ ന്ന് പറഞ്ഞപ്പോഴേക്കും മുള്ളാൻ മുട്ടിയല്ലേ ?” മിഖി

 

ചിരിക്കിടയിൽ ചെറിയ ഗ്യാപ്പ് കിട്ടിയപ്പോൾ മിഖിയെന്നോട് ചോദിച്ച ചോദ്യമായിരുന്നു ഇത്. 

 

“സത്യാടാ, കുറച്ചു നേരം കൂടി ആ റൂമിൽ നിന്നിരുന്നെങ്കിൽ ശരിക്കും വൃത്തികേടായേനെ?. പിന്നെ ഞാൻ തന്നെ ആ മുറി തുടച്ചു വൃത്തിയാക്കേണ്ടി വരും. എങ്ങനെയെങ്കിലും ഊരിപ്പോരാമെന്ന് വിചാരിപ്പോ അവളെന്റെ മുന്നില് വട്ടം കേറി നിന്ന് പിന്നേം ഒരാവശ്യമില്ലാതെ സെന്റിയടിച്ചു തകർക്കായിരുന്നു. നീയെന്നെ ഫോൺ വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ശരിക്കും പെട്ടേനേ”

 

“വേഗം പോന്നത് നന്നായി. ഇല്ലെങ്കിൽ നാളെ നേരം വെളുക്കുമ്പോൾ കഥ ഇങ്ങനെ വന്നേനെ ;

 

“പ്രണയഭ്യർത്ഥന നടത്തിയതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ റൂമിൽ മലമൂത്രവിസർജനം നടത്തി യുവാക്കൾക്ക് മാതൃകയായി ജോസഫ് സി ജെ”. എങ്ങനെയുണ്ട്  ?” മിഖി.

 

ഇതു കേട്ടതോടെ റോയ് പൊട്ടിച്ചിരിച്ചു. എനിക്കും ചിരി വന്നു.

 

“എന്നിട്ട് നീ അവള് പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ലേ ?” റോയ്.

 

“അവള് എന്തൊക്കെയാ ഛർദിച്ചേന്നൊന്നും ഞാൻ നോക്കിയില്ല. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാ മതിയെന്നായിരുന്നു ആ നേരത്ത്?” ഞാൻ.

 

“എന്തായാലും ഇതീന്നൊരു കാര്യം പഠിക്കാൻ പറ്റി” മിഖി.

 

“എന്താടാ ?” ഞാൻ

 

“ഒരു പെണ്ണിന്റെ കണ്ണീരിനേക്കാളും കാഠിന്യം കൂടുതല് കക്കൂസിലേക്ക് പോവാൻ മുട്ടി നിൽക്കുന്ന ആളുടെ അവസ്ഥക്കാ?” മിഖി.

 

പിന്നെ ഒരു കൂട്ടച്ചിരിയായിരുന്നു. അപ്പുറത്തുള്ള ടേബിളിലുള്ളവരൊക്കെ ഞങ്ങളെ കളിച്ചിരിയൊക്കെ കണ്ട് ഡിസ്റ്റർബ്ഡ് ആയി. അതുക്കൊണ്ട് ഞങ്ങള് ചിരി കണ്ട്രോള് ചെയ്തു. ശേഷം റോയ് ;

 

“ജോ, സംഭവം നമുക്കിപ്പോ ഇതെല്ലാം കോമഡി പോലെയാ. പക്ഷെ നീയാ ജൂവലിന്റെ അവസ്ഥയാലോചിച്ചിട്ടുണ്ടോ ? അവൾക്ക് നല്ല വിഷമമായിക്കാണും”

 

“എന്തിന് ? ജോ മൂത്രമൊഴിക്കാൻ പോയതിനാ ?” മിഖി 

 

“ടാ ചെക്കാ, നീ മിണ്ടാണ്ടിരുന്നോ”

 

“ഒക്കെ ബ്രോ?”

 

“ജോ, നീയാവളോട് ഇഷ്ടമില്ലാന്ന് പറഞ്ഞപ്പോൾ അവൾക്കെന്ത് മാത്രം വിഷമമായെന്ന് നിനക്കറിയോ ?”

 

റോയ് സംസാരിക്കാൻ വരുന്ന ടോപിക് കാരണം ഞാനും ഗൗരവത്തിലായി.

 

“അവൾക്ക് വിഷമമായെന്നറിയാം. എന്നു വച്ചു അവള് വിഷമിക്കാതിരിക്കാൻ ഇല്ലാത്ത ഇഷ്ടം ഉണ്ടെന്ന് നുണ പറയണോ ?”

 

“അതല്ലെടാ ജോ, നീയങ്ങനെ പറഞ്ഞത് കാരണം അവളിനി മുറിക്ക് പുറത്തിറങ്ങാതെ നല്ല കരച്ചിലായിരിക്കും. നമ്മളെപ്പോലെയല്ല ഈ പെണ്ണുങ്ങളുടെ കാര്യമൊക്കെ” റോയ്.

 

റോയ് അവൾക്ക് വേണ്ടി വാദിക്കുന്നത് കേട്ട് എനിക്കു ചെറിയ നീരസം തോന്നി. മിഖിയെ നോക്കിയപ്പോൾ അവൻ ഇതിലൊന്നും താല്പര്യമില്ലാത്ത മട്ടിൽ പിന്നെയും ഫോണെടുത്ത് ഗെയിം കളിക്കുകയായിരുന്നു. എന്നാലും കക്ഷിയുടെ ചെവി ഇങ്ങോട്ടാണ് കൂർപ്പിച്ചു വച്ചിരിക്കുന്നത്.

 

“റോയ്, നീയൊപ്പോ പറയുന്നത് ജൂവലിനി മുറിക്കകത്ത് ഉണ്ണാതെയും ഉറങ്ങാതെയും രാത്രി മുഴുവൻ കരഞ്ഞിരിക്കുമെന്നാണോ ?”

 

“ഏയ്, ജൂവൽ ചേച്ചിക്ക് മുള്ളാൻ മുട്ടിയാൽ ടോയ്‌ലെറ്റിലോട്ടൊക്കെ പോവും ?” മിഖി.

 

ഇവൻ മൊബൈൽ ഫോണിലാണ് ശ്രദ്ധിക്കുന്നതെന്ന് ഞാൻ വിചാരിച്ചപ്പോൾ മിഖി ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് കേറി സംസാരിച്ചു.

 

“ഡേയ്, നീയാ വിഷയത്തീന്ന് ഇതു വരെ പിടി വിട്ടില്ലേ ??”

62 Comments

  1. Bro innu varille?

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  10. °~?അശ്വിൻ?~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~?അശ്വിൻ?~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️?????

Comments are closed.