Wonder 7 [Nikila] 2419

Views : 55624

“ജോസഫ്, നീ ശരിക്കും മിടുക്കനാണ്. പക്ഷെ….”

 

അടിക്കൊണ്ട് നിലത്തു തളർന്നു കിടക്കുകയാണെങ്കിലും ക്യൂപ്പിട് തോറ്റു കൊടുക്കാൻ തയാറല്ല എന്ന് മനസിലായി. ഒരിക്കലും തോറ്റു കൊടുക്കാൻ താല്പര്യമില്ലാത്ത ഒരാളുടെ വാശി പോലെയുണ്ട്.

 

“പക്ഷെ…. നിനക്കൊരിക്കലും എന്നെ ഇല്ലാതാക്കാൻ പറ്റില്ല. പ്രണയത്തെ നശിപ്പിക്കാൻ മാത്രം നീ വളർന്നിട്ടില്ല. പ്രണയം കാരണം ജീവിതം നശിച്ച പലരും ഭൂമിയിലുണ്ട്. എന്നാൽ അവരുടെ ദുരന്തമല്ല, പകരം അവരുടെ പ്രണയമാണ് എല്ലാവരും ഇനി കൊട്ടി ഘോഷിക്കുകയുള്ളൂ”

 

തളർന്നു കിടക്കുമ്പോൾ പോലും കുത്തിത്തിരിപ്പുണ്ടാക്കുന്ന ക്യൂപ്പിടിന്റെ അവസ്ഥയോർത്ത് എനിക്കു സഹതാപം തോന്നി.

 

“ആഹാ, എന്നിട്ട് 😏” ഞാൻ.

 

“ഒരു നാൾ ഞാൻ നിന്നെ തേടി വരും. ഒരിക്കൽ നിന്റെ സിരകളിൽ പ്രണയം കേറിയാൽ നിനക്കൊരിക്കലും രക്ഷപെടാനാവില്ല ജോസഫ്”

 

അതും പറഞ്ഞു ആള് നിലത്ത് കമിഴ്ന്നു കിടന്നുക്കൊണ്ട് ചിരിച്ചു. എനിക്കു യാതൊരു കുലുക്കവും തോന്നിയില്ല.

 

“ക്യൂപ്പിട്, ഇനിയൊരിക്കലും നിനക്കെന്നെ തേടി അലയേണ്ടി വരില്ല. ഇനി ഞാൻ നിന്റെ കണ്മുന്നിൽ തന്നെയുണ്ടാവും. നമ്മൾ വീണ്ടും പരസ്പരം പരിചയപ്പെടും, അതോടൊപ്പം പരസ്പരം സംസാരിക്കുകയും ചെയ്യും. നമ്മൾ തമ്മിൽ തോളത്തു കയ്യിട്ടു നടന്നെന്നും വരാം. എന്നാൽ എപ്പോഴെങ്കിലും നീയെന്റെ ഞെഞ്ചത്തോട്ട് കേറാൻ വന്നാൽ നമ്മള് പിന്നെ കണ്ടുമുട്ടുന്നത് അത്ര നല്ല സുഖത്തിലായിരിക്കില്ല. അതോർത്തു വച്ചോ. പിന്നൊരു കാര്യം കൂടി, ഇനി ഞാൻ നിന്നെ കണ്ടാൽ പേടിക്കില്ല. നിന്നെ നേരിടാൻ തന്നെ തീരുമാനിച്ചു”

 

അവിടെ നിന്നും മറുപടിയൊന്നും ഉണ്ടായില്ല. ഞാൻ നിലത്തേക്ക് കുനിഞ്ഞു കമിഴ്ന്നു കിടക്കുന്ന കപ്പിടിന്റെ മുഖം എന്റെ നേരെ തിരിച്ചു വച്ചു. എന്നാൽ ആ മുഖം കണ്ട് ഞാൻ ഞെട്ടി പുറകിലോട്ട് മറിഞ്ഞു. എനിക്കത് വിശ്വസിക്കാനായില്ല. ഒരു നിമിഷത്തേക്ക് ശ്വാസം കിട്ടാത്ത പോലെ തോന്നി.

 

കാരണം ഞാനവിടെ ക്യൂപ്പിടിനു പകരം കണ്ടത് എന്റെ മുഖം തന്നെയായിരുന്നു. എന്റെ മുഖം ക്യൂപ്പിടിന്റെ സ്ഥാനത്ത്. ഭയം കൊണ്ട് ഞാൻ ദീർഘശ്വാസം വലിച്ചു വിട്ടു. അപ്പോൾ ഞാനിത്രയും നേരം തർക്കിച്ചതും തല്ലുക്കൂടിയതും എന്നോട് തന്നെയായിരുന്നോ ? ഈ ക്യൂപ്പിട് എന്ന് കരുതിയത് എന്റെ തന്നെ alter ego ആയിരുന്നോ. ആ രൂപം എന്നെ നോക്കി കൊലച്ചിരി ചിരിച്ചു. എനിക്കു ശരിക്കും അത്ഭുതം തോന്നി. എന്റെ കൊലച്ചിരി ഞാൻ തന്നെ നേരിട്ടു കാണുന്നു. പക്ഷെ അത് അധിക നേരം ഉണ്ടായില്ല. ആ രൂപം നിമിഷനേരം കൊണ്ട് ഒരുപിടി ചാരമായി മാറി. ഇപ്പോൾ എനിക്കു ചുറ്റും വീണ്ടും ശൂന്യത.

 

“ജോസഫ്…….”

 

എവിടെ നിന്നോ ഒരു ശബ്ദം എനിക്കു ചുറ്റും എക്കോ പോലെ മുഴങ്ങി കേട്ടു. പ്രായമായ ഒരു പുരുഷന്റെ ശബ്ദമായിരുന്നു അത്. ആ ശബ്ദത്തിന് നല്ല ഗാംഭീര്യവുമുണ്ടായിരുന്നു. എനിക്കാ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ അധികസമയമൊന്നും വേണ്ടായിരുന്നു. അതാരാണെന്ന് മനസിലായപ്പോൾ മനസ്സുക്കൊണ്ട് എനിക്ക് അതിയായ സന്തോഷം തോന്നി. ചുറ്റും ഞാൻ കണ്ണോടിച്ചു നോക്കി. ഇല്ല, ആരെയും കാണുന്നില്ല.

 

“ജോസഫ്, നീ വിജയിച്ചിരിക്കുന്നു”

 

വീണ്ടും ആ ശബ്ദം പ്രതിധ്വനിയായി എനിക്കു ചുറ്റും മുഴങ്ങി. എന്നാൽ ഞാൻ ചുറ്റും നോക്കുമ്പോൾ കാണുന്നത് ഇരുട്ട് മാത്രം. അങ്ങനെ എങ്ങോട്ടെന്നില്ലാതെ കണ്ണു പായിച്ചുക്കൊണ്ടിരിക്കേ ദൂരെ നിന്നും ഒരു നീല വെളിച്ചം പ്രത്യക്ഷപ്പെട്ടു. ആ വെളിച്ചം എന്റെ അടുത്തേക്ക് അതിവേഗത്തിൽ പാഞ്ഞു വന്നു. എന്താണെന്നറിയാൻ അതിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കും മുൻപേ ആ വെളിച്ചം എന്നെ വേഗത്തിൽ വന്ന് അടിച്ചു തെറിപ്പിച്ചു.

 

…………………………………………………..

 

വെപ്രാളപ്പെട്ടു കണ്ണുകൾ തുറന്നു ഞാൻ ഞെട്ടിയെണീറ്റു. ഉറക്കത്തിൽ നിന്നാണ് ഞാൻ എണീറ്റതെങ്കിലും ഏറെക്കുറെ ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുത്തിട്ട് ക്ഷീണിച്ചതു പോലെ ഞാൻ കിതയ്ക്കുകയായിരുന്നു. ബെഡിൽ നിന്നും കൈ കുത്തിയെണീറ്റ് ഒരു കോട്ടുവായ പാസാക്കി വിട്ടു. തൊണ്ട വരണ്ടതുക്കൊണ്ട് നല്ല പോലെ ദാഹം തോന്നി.

 

“മിഖി, നീയാ വെള്ളമൊ…..”

 

അവനെ വിളിക്കാനായി സൈഡിലോട്ട് നോക്കിയപ്പോൾ മിഖിയെ കാണാനില്ല. ഞാൻ ബെഡിന്റെ മറുവശത്തും നോക്കി അവിടെയും മിഖിയെ കാണാനില്ല. മിഖി മാത്രമല്ല, റോയിയും ഇവിടെയില്ല. ചിലപ്പോൾ എന്നേക്കാൾ നേരത്തെ എണീറ്റിട്ടുണ്ടാകും. ഞാൻ ബെഡിനോട്‌ ചേർന്നുള്ള മേശയിലിരിക്കുന്ന വെള്ളം കുപ്പിയിൽ നിന്നും ഒരു കവിളോളം വെള്ളം നാവിലേക്ക് നുണഞ്ഞിറക്കി. പിന്നെ മെല്ലെ നിലത്തേക്കെണീറ്റു കാലു കുത്തി.

 

“അമ്മച്ചി!”

Recent Stories

The Author

62 Comments

  1. Bro innu varille🤩

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല😪. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു🙏.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ 😍
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു 🙁
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം 👍

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  10. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️💐💐💐💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com