Wonder 7 [Nikila] 2419

Views : 55624

“അതു പറഞ്ഞല്ലോ, ഇഷ്ടമല്ലാന്ന്”

 

“എന്തുക്കൊണ്ട് ഇഷ്ടമല്ല ? അതും കൂടി പറഞ്ഞിട്ട് പോയാ മതി”

 

സഹനത്തിന്റെ മധ്യസ്ഥയായ അൽഫോൻസാമ്മേ🤧. ഇവൾക്ക് എന്നെ വിടാൻ ഉദ്ദേശമില്ലാന്നാ തോന്നുന്നേ. ഇവൾക്ക് നിന്ന നിൽപ്പില് തന്നെ പെട്ടന്ന് പീരിയഡ് ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുകയാണ്. ജൂവൽ എന്നെ വല്ലാത്ത വികാരത്തോടെ നോക്കി നിൽക്കാണ്. എനിക്കാണെങ്കിൽ വികാരമങ്ങനെ കൂടിക്കൊണ്ടിരിക്കാണ്😟. മിക്കവാറും ആ വികാരം പൊട്ടിയൊഴുകാൻ ചാൻസുണ്ട്.

 

“എനിക്കു പോണം”.

 

എന്നു പറഞ്ഞു ഞാൻ എന്റെ കയ്യിലുള്ള അവളുടെ പിടി വിടീക്കാൻ നോക്കി. അവളാണെങ്കിൽ അപ്പോഴും എന്നെ വിടാൻ ഉദ്ദേശമില്ലാത്തപോലെ വീണ്ടും എന്റെ കയ്യിലെ പിടുത്തം മുറുക്കി. അവളുടെ കണ്ണൊക്കെ ചെറുതായി കലങ്ങിയിട്ടുണ്ട്.

 

“എനിക്കറിയാം, ജോ എന്നെയിഷ്‌ടമല്ലാന്ന് വെറുതെ പറയുന്നതാ. സത്യത്തിൽ ജോ ക്ക് എന്നെ ശരിക്കും ഇഷ്ടാ. അതെനിക്ക് നന്നായി അറിയാം. എന്നെയിങ്ങനെ പറ്റിക്കല്ലേ ജോ”

 

അതു പറയുമ്പോൾ ജൂവലിന്റെ കണ്ണ് നിറഞ്ഞു കവിയുകയായിരുന്നു. എനിക്കാണെങ്കിൽ വേറെ സ്ഥലത്ത് നിറഞ്ഞു കവിയാറായി. ശരിക്കും കലി കേറി നിൽക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. മുള്ളാൻ മുട്ടിയിട്ട് ടോയ്‌ലെറ്റിൽ പോവാൻ നിൽക്കുന്ന നേരത്താണ് അവളുടെ വക വഴി തടഞ്ഞിട്ടുള്ള കോപ്പിലെയൊരു സെന്റിയടി😡.

 

“ജോ, ഇങ്ങനെ ഒന്നും മിണ്ടാണ്ട് നിൽക്കല്ലേ. ജോയുടെ ഉള്ളിലുള്ള ഫീലിംഗ്സൊക്കെ ഒന്ന് പുറത്തു കാണിക്ക്, പ്ലീസ്”

 

അതും പറഞ്ഞ് ജൂവൽ ഏങ്ങലടിക്കാൻ തുടങ്ങി, എനിക്കിപ്പോൾ ഇവളെയോട് ചെവിയുടെ ഡയഫ്രം അടിച്ചു പോവുന്ന രീതിയില് തെറി പറയാനാൻ തോന്നി😮‍💨. ഇപ്പോഴത്തെ എന്റെ ഫീലിംഗ്സ് അറിയണങ്കിൽ ടോയ്ലറ്റിലോട്ട് വാടീ എന്നൊരു ഡയലോഗടിക്കാനാ ആ നേരത്ത് എന്റെ മൈൻഡില് വന്നത്. പക്ഷെ അങ്ങനെ പറഞ്ഞാ അവളത് വേറെയേതെങ്കിലും സെൻസിലെടുത്താലോന്ന് സംശയമുള്ളതുക്കൊണ്ട് ഒന്നും മിണ്ടിയില്ല🤫. അവളപ്പോഴും സെന്റിയടിച്ചു മെഴുകുകയായിരുന്നു.

 

കവിളിലൂടെ ഒലിച്ചിറങ്ങി കണ്ണീരൊക്കെ തുടച്ചു മാറ്റി മൂക്കൊക്കെ പിഴുതിട്ട് പിന്നെയും എന്നോട് ഇടറിയ ശബ്ദത്തോടെയവള് സംസാരിച്ചു.

 

“ന്നെ ഇഷ്ടല്ലാല്ലേ”

 

ജോ… നിക്ക് ജോ യെ ഇഷ്ടാവാനുള്ള കാരണറിയോ ? “

 

യ്യേ 😧, ഇവളുടെ സംസാരിക്കുന്ന സ്ലാങ്ങും മാറിപ്പോയോ.

 

അവള് അടുത്ത ഡയലോഗ് പറയുന്നതിനു മുൻപ് പോക്കെറ്റിലിരുന്ന എന്റെ ഫോൺ റിങ് ചെയ്തു.

 

♪രതിലയം.. രതിലയം

ലയനസംഗീത താളം .. താളം

സിരകൾതോറും.. ആഹാ

പടരും ലഹരി.. ആഹാ

മൃദുലരാഗാർദ്ര ഭാവസംഗമ സായൂജ്യം

രതിലയം.. രതിലയം♪

 

 

അത്രയും നേരം ഒരു പൊട്ടിക്കരച്ചിലിന് തയ്യാറെടുത്ത ജൂവലിന്റെ ആ സെന്റിമെന്റൽ ഫ്ലോ പെട്ടന്നങ്ങ്‌ ഇല്ലാതായി. ഏങ്ങലടിയൊക്കെ നിർത്തി ഒരു കണ്ണും തുറിപ്പിച്ചു എന്റെ പോക്കറ്റിലുള്ള ഫോണിലേക്കവള് നോക്കി. മിക്കവാറും അവൾക്കിനി ചിരിക്കണോ കരയണോ എന്ന കൺഫ്യൂഷൻ തോന്നിക്കാണണം. അങ്ങനെത്തെ റിങ്ടോണല്ലേ ഫോണില് കേട്ടത്😐. പിന്നെയെന്നെ വല്ലാത്തൊരു നോട്ടവും. ‘തോൽപ്പിച്ചു കളഞ്ഞല്ലേ’ എന്നൊരു ധ്വനി ജൂവലിന്റെ ആ നോട്ടത്തിനുണ്ടായിരുന്നു. എന്നാൽ എനിക്കാണെങ്കിൽ ഒന്നും മനസ്സിലാവാത്ത ഒരു പൊട്ടന്റെ ഗതികേടും.

 

സത്യത്തിൽ ഈ റിങ് ടോൺ ഞാനായിട്ട് ഫോണിൽ സെറ്റ് ചെയ്തതല്ല. അതും മിഖിയുടെ വേല തന്നെയാവാനാണ് ചാൻസ്. ചില നേരത്ത് എന്റെ ഫോണവൻ ഗെയിം കളിക്കാനെടുക്കുന്ന നേരത്ത് ചെയ്യുന്ന ചെറിയൊരു വികൃതിയാണ് ഞാനറിയാതെ ഫോണിലെ റിങ് ടോൺ മാറ്റിക്കളിക്കുന്നത്. സാധാരണ രഞ്ജി പണിക്കരുടെ സിനിമകളിലെ മാസ്സ് ഡയലോഗുകളാണ് അവൻ റിങ് ടോണായി സെറ്റ് ചെയ്യാറ്. പക്ഷെ ഇത്തവണ എന്ത് മായാജാലം ഉണ്ടായിട്ടാണോ എന്തോ അവൻ ഈ ടൈപ്പ് പാട്ടുകളൊക്കെ കേറ്റി വച്ചേക്കുന്നേ🤥.

 

ഫോണപ്പോഴും റിങ് ചെയ്‌തോണ്ടിരിക്കായിരുന്നു. ഫോണെടുത്തു എടുത്തു. മിഖിയാണ് വിളിക്കുന്നത്. ഇജ്ജാതി ടൈമിംഗ് 👌.  ഞാൻ ഫോൺ അറ്റൻസ് ചെയ്തു. അപ്പോഴും ജൂവലിന് ഇനി ചിരിക്കണോ കരയണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലായിരുന്നു.

Recent Stories

The Author

62 Comments

  1. Bro innu varille🤩

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല😪. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു🙏.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ 😍
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു 🙁
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം 👍

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  10. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️💐💐💐💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com