Wonder 7 [Nikila] 2418

Views : 55633

“നീ….. നിന്റെ ഭയമെല്ലാം എവിടെ പോയി. പ്രണയത്തെ ഭയപ്പെട്ടിരുന്ന നീയിപ്പോൾ എന്റെ മുന്നിൽ നിന്ന് ധിക്കാരത്തോടെ സംസാരിക്കുന്നോ 😠”

 

“മാങ്ങാത്തൊലി, ഇത്രയും ഗ്ലാമർ ലുക്കുള്ള ഒരാളെ കണ്ടിട്ട് പേടിക്കാൻ എന്റെ തലയ്ക്ക് ഓളമൊന്നുമില്ല. ഇനി ഞാൻ പേടിക്കണമെന്ന് തനിക്കത്ര നിർബന്ധമാണെങ്കിൽ താനൊരു കാര്യം ചെയ്യ്. തന്റെയീ ഗെറ്റപ്പ് മൊത്തത്തിലൊന്ന് മാറ്റിയിട്ട് ദേഹം മുഴുവൻ ചുവന്ന പെയിന്റുമടിച്ചു തലയില് രണ്ടു കൊമ്പും പുറകിലൊരു വാലും ഫിറ്റ് ചെയ്തു വന്നേക്ക്. പിന്നെ അലങ്കാരത്തിന് വേണമെങ്കിൽ തന്റെയീ അമ്പും വില്ലും മാറ്റിയിട്ട് ഒരു കുന്തമെടുത്തു പിടിച്ചേക്ക്. അങ്ങനെയാണെങ്കിൽ ചിലപ്പോ ഞാൻ പേടിക്കും 🤗”

 

എന്റെ ആറ്റിട്യൂട് കണ്ട് പുള്ളി ഒരു ദൈവമായിട്ടു പോലും പതറി.

 

“എന്ത് ? എന്നോട് ഇത്ര ധിക്കാരത്തോടെ സംസാരിക്കാൻ നിനക്ക് ധൈര്യമോ”

 

“പിന്നെന്താ താൻ കരുതിയേ, ഇനിയുള്ള കാലം മുഴുവൻ ഞാൻ താനൊക്കെ ഉണ്ടാക്കുന്ന സൂക്കേടും പേടിച്ചു ഒളിച്ചു കഴിയുമെന്നോ. ഇത്രേം നാളും ഞാൻ താനുണ്ടാക്കുന്ന പ്രണയത്തിൽ നിന്ന് ഒഴിഞ്ഞു മാറി. ഇനിയെനിക്ക് അതിനു വയ്യ. ഇനി ഞാൻ പ്രണയത്തെ ഫേസ് ചെയ്യാൻ തന്നെ തീരുമാനിച്ചു”

 

“നിന്നെപ്പറ്റി സംസാരിക്കാൻ ഞങ്ങൾ ദൈവങ്ങൾക്കിടയിൽ ഒരുപാട് പേരുണ്ട്. ആരുടേയും വരുതിയിൽ നിൽക്കാതെ സ്വതന്ത്രമായി ജീവിക്കുന്നവനാണ് നീ. നീയൊരിക്കലും പ്രണയത്തിനു വഴങ്ങുന്നില്ല, കാമത്തിനു വഴങ്ങുന്നില്ല, ക്രോധത്തിനു വഴങ്ങുന്നില്ല. അങ്ങനെയുള്ള നിന്നെ അടിമയാക്കിയാൽ എനിക്കു ദൈവഗണങ്ങൾക്കിടയിൽ കിട്ടുന്ന പ്രശസ്തി നിസാരമല്ല. അതുക്കൊണ്ട് നിന്നെ എന്റെ വരുതിയിലാക്കാൻ ഞാൻ ഒരുപാട് നാളായി ശ്രമിക്കുകയായിരുന്നു”

 

ഇതു കൊള്ളാലോ 🤔, അപ്പോൾ ഞാൻ കാരണം ദൈവങ്ങൾക്കിടയിലും പ്രശ്നങ്ങളുണ്ടാവാറുണ്ടല്ലേ. എനിക്കു വയ്യ 😇.

 

“ആ, എന്നിട്ട്. ബാക്കികൂടി പറ” ഞാൻ.

 

“നീ എനിക്കു വിധേയപ്പെട്ടിരുന്നെങ്കിൽ ആരും ആഗ്രഹിക്കുന്ന സ്വർഗ്ഗതുല്യമായ പ്രണയത്തിൽ തീർത്തൊരു മനോഹരമായൊരു ജീവിതം ഞാൻ നിനക്ക് നൽകിയേനെ. പക്ഷെ എന്നും നിനക്ക് പ്രണയത്തോട് അവഗണനയായിരുന്നു”

 

“എക്സ്ക്യൂസ്‌ മീ, നിങ്ങളെന്താണ് പറയുന്നതെന്ന് എനിക്കു മനസിലാവുന്നില്ല. എനിക്കു സ്വർഗതുല്യമായ ജീവിതമോ ? ഒരു കാര്യം ഉറപ്പാണ്. നിങ്ങള് സ്വർഗ്ഗമാണെന്ന ഭാവേന എന്റെ തലയില് കെട്ടിവയ്ക്കാൻ നോക്കിയത് ഒരു മാരണമായിരുന്നു. എന്നെ പ്രേമം കൊണ്ട് കുളിപ്പിക്കാൻ നിങ്ങള് കണ്ടെത്തിയ ആള് ട്രീസയല്ലായിരുന്നോ. അവളുടെയൊക്കെ കാര്യം പറയാതിരിക്കുന്നതാ നല്ലത്. വേണ്ടാ എന്നു കരഞ്ഞു പറഞ്ഞിട്ടും എന്റെ വീട്ടുക്കാർ എന്നെ അവളുമായുള്ള കല്യാണക്കാര്യം പറഞ്ഞുറപ്പിച്ചു. ഇതൊക്കെ എന്തിനു വേണ്ടിയായിരുന്നു ? പ്രണയത്തിനു വേണ്ടിയായിരുന്നോ ? അല്ല. ചിലരുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രം. കല്യാണം ഉറപ്പിച്ചിരുന്ന ദിവസങ്ങളിൽ അവളെന്റെ വീട്ടിൽ കേറി വന്ന് എന്റെയടുത്തു കുസൃതിയെന്നും പറഞ്ഞു കാണിച്ചുക്കൂട്ടിയ കാര്യങ്ങളൊന്നും ഞാൻ മറന്നിട്ടില്ല. ആ സമയത്തൊക്കെ അവളെന്നോട് പറഞ്ഞതൊക്കെ എനിക്കു ഓർമ്മയുണ്ട്. കല്യാണശേഷം എന്നെ എങ്ങനെയൊക്കെ കൊല്ലാക്കുല ചെയ്യുമെന്ന് അവള് വിശദമായിത്തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും താൻ പറയുന്നു എനിക്കു തരാനിരുന്നത് സ്വർഗ്ഗമാണെന്ന് പോലും.

 

അന്നവൾ എന്നോടങ്ങനെയെല്ലാം പറഞ്ഞപ്പോൾ അവളോ താനോ എന്റെ വീട്ടുക്കാരോ ഒരിക്കലും വിചാരിച്ചു കാണില്ല വീണു കിടക്കുന്ന എന്നെ പിടിച്ചെഴുന്നേൽപ്പിക്കാനും ഒരു കൈ ഉണ്ടാകുമെന്ന കാര്യം. എന്നിട്ട് ഞാൻ പ്രണയത്തെ അവഗണിച്ചു പോലും 😑. മൈ….. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട 😡……രക്ഷപെട്ടതായിരുന്നു ഞാൻ”

 

ക്യൂപ്പിട് എന്തു മറുപടി പറയണമെന്ന് ആശയകുഴപ്പത്തിലായി.

 

“ജീവിതത്തിൽ ദുഃഖം എന്താണെന്ന് അറിഞ്ഞാലേ സന്തോഷമെന്തെന്ന് നന്നായി അറിയാനാവൂ. അതിനു വേണ്ടിയാണ് നിന്റെ ജീവിതത്തിൽ അത്രയും കഷ്ടപ്പാടുകളുണ്ടായത്. ഞാൻ നിനക്ക് നൽകാനിരുന്നതും കഷ്ടപ്പാടുകൾ കഴിഞ്ഞുള്ള സന്തോഷം നിറഞ്ഞൊരു ജീവിതമായിരുന്നു” ക്യൂപ്പിട്.

 

“അങ്ങനെയാണെങ്കിൽ ആ പ്ലാൻ വർക്ക്‌ ഔട്ടായി. ഞാനിപ്പോൾ ഫുൾ ഹാപ്പിയാണ്👍”

 

“ഇപ്പോഴും നിന്നിൽ പ്രണയമുണ്ടായിട്ടില്ല. ഞാൻ നിന്റെ കാര്യത്തിൽ ആഗ്രഹിച്ചതും ഒരു പ്രണയജീവിതമായിരുന്നു. എന്റെ പദ്ധതിയിൽ നിന്നും വിദഗ്തമായി രക്ഷപെട്ട നിന്റെ പിന്നാലെ തന്നെയായിരുന്നു ഞാൻ. നിന്നിലൊരു പ്രേമമുണ്ടക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. എന്നാൽ എന്റെ ഓരോ ശ്രമങ്ങളുടെയും ഫലം പരാജയമായിരുന്നു. ഓരോ തവണയും ഞാൻ തൊടുത്തു വിടുന്ന വിടുന്ന പ്രേമബാണങ്ങൾ നിന്റെ ചങ്കിൽ തറയ്ക്കുന്നുണ്ടെങ്കിലും അതിന്റെ ഫലമൊന്നും നിന്നിൽ ഞാൻ കണ്ടില്ല. നീയപ്പോഴും സ്ത്രീകളോട് ഒരു പരിധിക്കപ്പുറം അകൽച്ചയിൽ തന്നെയായിരുന്നു ജീവിച്ചത്. ഏതോ ഒരു ശക്തി നിന്നെ സംരക്ഷിക്കുന്നുണ്ടെന്ന് അതോടെ എനിക്കു ഉറപ്പായി”

 

“അതു ശരി. അപ്പോൾ അമ്പെയ്ത്തൊക്കെ മുറയ്ക്കു നടക്കുന്നുണ്ടായിരുന്നല്ലേ🤔. പക്ഷെ എനിക്കാ ഫീല് കിട്ടിയില്ല. അതൊക്കെ പോട്ടെ, എന്റെ നേരെ ആദ്യമായി അമ്പ് വിട്ടത് എന്നാ ?”

 

“അത്….ഏകദേശം ഇരുപത് മാസങ്ങൾക്ക് മുൻപ്”

 

ഞാനും ഒന്ന് ആലോചിച്ചു നോക്കി. ഇരുപത് മാസങ്ങൾക്ക് മുൻപ് ഞാനെന്ത് ചെയ്യുകയായിരുന്നു. അന്ന് എനിക്കു ആരോടെങ്കിലും ഒരു ചായവെങ്കിലും തോന്നിയിരുന്നോ🤔. അപ്പോഴാണ് ആ കാര്യം ഓർമ്മ വന്നത്.

 

“ആ കിട്ടി 😃”

 

“എന്തു കിട്ടിയെന്ന് ?”

Recent Stories

The Author

62 Comments

  1. Bro innu varille🤩

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല😪. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു🙏.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ 😍
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു 🙁
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം 👍

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  10. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️💐💐💐💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com