Wonder 7 [Nikila] 2419

Views : 55616

“അവന്റെയൊരു പറി😡”

 

ഞാനവന്റെ ഫോൺ തട്ടിപ്പറിച്ചു വാങ്ങിച്ചു. ഫോൺ കയ്യിൽ നിന്നു പോയതും ഞെട്ടിത്തരിച്ച മിഖി എന്നെയും അവന്റെ ഫോണും മാറി മാറി നോക്കി. അപ്പോഴാണ് ഞാനിവിടെ വന്ന കാര്യം അവനും ശ്രദ്ധിക്കുന്നേ. ആ കൂട്ടത്തിൽ റോയിയും ബഹളമൊക്കെ കേട്ട് ശ്രദ്ധ ഇങ്ങോട്ടു വിട്ടു.

 

“ച്ഛെ !”

 

മിഖി ദേഷ്യവും നിരാശയും കലർന്ന ഭാവത്തോടെ എന്നെ നോക്കി.

 

“ഇതെന്തു പണിയാ ജോ ഇപ്പോ കാണിച്ചേ. എന്റെ ആയിരം രൂപയാ ഇപ്പോ പോയേ😪”

 

“ടാ, വെറുതെ അനാവശ്യം പറയരുത്. ഞാനാണോടാ പൈസ കളഞ്ഞേ😡”

 

“എന്റമ്മോ 🤦‍♂️, അതല്ല. ഞാനിപ്പോ ഫോണില് ബെറ്റ് വച്ചു ഗെയിം കളിച്ചോണ്ടിരിക്കയിരുന്നു. അതിനിടയ്ക്കാ ജോ വന്നു ശല്യപ്പെടുത്തിയേ. എന്തായാലും ആയിരം രൂപാ ഗുദാ ഹുവാ”

 

“ആഹാ, അപ്പൊ നിന്റെ കാശ് പോയല്ലേ🤗” റോയ് 

 

മിഖി റോയിയെ രൂക്ഷ്മയോന്ന് നോക്കി.

 

“അതൊക്കെ പോട്ടെ, നീയെന്നെ…..”ഞാൻ.

 

“എന്ത് ? പോട്ടെന്നോ. അപ്പൊ എന്റെ കാശ് പോയതില് നിങ്ങൾക്കൊന്നും ഒരു പ്രശ്നവുമില്ലാലേ 😭”

 

“മ്…. മൈ….😡, എടാ മൈഡിയർ മിഖീ, നിന്റെ പൈസ ഞാൻ തന്നാ പോരേ. നീ നേരത്തെയെന്നെ ഫോൺ വിളിച്ചു വരുത്തിയത് നിന്റെയീ ഗെയിം കളി കാണിച്ചു തരാനാണോടാ.

 

“ഓ, അതോ 😴, അത് ഞാൻ ജോയെ കാണാത്തതോണ്ട് ചുമ്മാ വിളിച്ചതല്ലേ. ഞങ്ങളിവിടെ ഒരു പണിയുമില്ലാതെ ചുമ്മാ കുത്തിയിരിക്കുന്നപ്പോ ഒരു കമ്പനിക്ക് വേണ്ടി….. 😗”

 

മിക്കവാറും ഇവനെ ഞാനടിക്കും😡

 

“അല്ലാ, ജോയെന്താ നേരത്തെ എന്നോട് പറഞ്ഞേ  ? ഞാൻ ശ്രദ്ധിച്ചില്ലാട്ടോ 😁”

 

“ടാ, എനിക്കൊരു പണി കിട്ടീന്ന്”

 

“ബലേ ഭേഷ് 👏, ഒരു പണിയുമില്ലാന്ന് ഇപ്പൊ പറഞ്ഞതേയുള്ളൂ. അപ്പോഴേയ്ക്കും നീ പുതിയൊരു പണിയുമായി വന്നോടാ😃” റോയ്.

 

മിഖി ഇതൊക്കെ കേട്ട് ഒതുക്കത്തിൽ ചിരിക്കുന്നുണ്ട്. ഞാനാണെങ്കിൽ ചിരിക്കണോ കരയാനോ വയ്യാത്ത സ്ഥിതിയിലും .

 

“ജോ, എന്തു പണിയാ കിട്ടിയേ ?” മിഖി.

 

എനിക്കത് പറയാൻ ബുദ്ധിമുട്ട് തോന്നി.

 

“ജോ, എന്താ കാര്യമെന്ന് പറ”

 

ദൈവമേ, എങ്ങനെ ഇവരോടിത് പറയും പറഞ്ഞാൽ എന്റെ പേടി കണ്ട് ഇവര് പൊട്ടിച്ചിരിക്കും. എന്തായാലും പറഞ്ഞേക്കാം. ഇവര് ചിരിക്കണമെങ്കിൽ ചിരിക്കട്ടെ 😌.

 

“കാര്യമെന്താണെന്ന് പറയെടാ പുല്ലേ!” റോയ്.

 

“ആ ജൂവലേന്നോട് ഐ ലവ് യൂ പറഞ്ഞു”

 

ഒറ്റ ശ്വാസത്തില് ഞാനതു പറഞ്ഞു രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. എന്താണ് ഇവരുടെ എക്സ്പ്രഷൻ എന്നറിയാൻ വേണ്ടി. എന്നാൽ ഈ രണ്ടു പേരും ഒരു കുലുക്കവുമില്ലാതെ നിർവികാര ജീവികളായി നിൽക്കുന്നു. നിൽക്കുന്നു എന്നു പറഞ്ഞാൽ രണ്ടും ബെഡിൽ തന്നെയിരുന്നു എന്നെ നോക്കുന്നു. ഇതെന്ത് മറിമായം😳. 

 

“മിഖി”

 

“ഉം”

Recent Stories

The Author

62 Comments

  1. Bro innu varille🤩

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല😪. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു🙏.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ 😍
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു 🙁
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം 👍

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  10. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️💐💐💐💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com