Wonder 7 [Nikila] 2419

Views : 55616

“അങ്ങനെ അവരൊക്കെ സന്തോഷത്തോടെ കഴിയുന്നുണ്ടെങ്കിൽ അതൊന്നും തന്റെ മിടുക്കല്ല. പക്വതയുള്ള തിരിച്ചറിവ് കൊണ്ടാണ്. എന്റെ കൂടെ താമസിക്കുന്ന പങ്കാളി സ്വന്തം വീട്ടുക്കാരെയും സുഖങ്ങളെയും ഉപേക്ഷിച്ചു വന്നത് എന്നോടുള്ള വിശ്വാസം കൊണ്ടും സ്നേഹം കൊണ്ടുമാണെന്ന തിരിച്ചറിവ്. അങ്ങനെയുള്ള അവളെ/അവനെ മാത്രമേ ഞാൻ സ്നേഹിക്കൂ, അവരെ മാത്രമേ കാമിക്കൂ എന്നുള്ള ബോധം. അതാണ് അവരെ ഇപ്പോഴും ഒന്നിച്ചു നിർത്തുന്നത്. കൂട്ടത്തിൽ സൃഷ്ടാവായ ദൈവം കൊടുത്ത അനന്തമായ സ്നേഹവും അവരെ സന്തോഷത്തിലുള്ള ബന്ധത്തിൽ കൂടുതൽ കാലം നിലനിർത്തുന്നു”

 

എന്നാൽ ഞാൻ ഇത്രയും പഞ്ച് ഡയലോഗ് അടിച്ചിട്ടും തിരിച്ചവിടുന്ന് പുച്ഛചിരിയായിരുന്നു എനിക്കു കിട്ടിയത്. അതിന്റെ കാരണവും എനിക്കു മനസിലായി.

 

“ഓ, ഞാൻ സ്നേഹം എന്ന വാക്ക് ഉപയോഗിച്ചപ്പോൾ താൻ ജയിച്ചെന്ന് ഒരു വിചാരമുണ്ടാവും. എന്നാൽ താൻ ശരിക്കും കേട്ടോ പ്രണയം-സ്നേഹം ഇതു രണ്ടും ഒന്നല്ല. രണ്ടിനും അതിന്റേതായ വ്യത്യാസങ്ങളുണ്ട്. പലരുടേയും വിചാരം ഈ സ്നേഹം, സഹനം, പ്രണയം അങ്ങനെ ഇതു മൂന്നും ഒന്നു തന്നെയാണെന്നാ. എന്നാ അങ്ങനെയല്ല. ഈ മൂന്നെണ്ണവും തമ്മിലൊരു കണക്ഷൻ ചിലപ്പോൾ ഉണ്ടായേക്കാം. പക്ഷെ അപ്പോഴും ഈ മൂന്നും മൂന്നു തരത്തിലാണ്”

 

“എടാ നീ… 😡”

 

“കിടന്ന് തിളയ്ക്കല്ലേ, ബാക്കികൂടി പറയട്ടെ. സഹനം എന്നു പറയുന്നത് നമ്മുടെ സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റി വയ്ച്ച് നമ്മുക്ക് വേണ്ടപ്പെട്ടവരുടെയോ അല്ലെങ്കിൽ മാറ്റാരുടെയെങ്കിലുമോ ഇഷ്ടങ്ങൾ നേടിയെടുക്കാൻ അവരുടെ കൂടെ നിൽക്കുന്നതാണ്. എന്നാൽ സ്നേഹത്തിന്റെ കാര്യത്തിലേക്ക് അതു സഹനത്തേക്കാൾ ഒരു പടി മുന്നിൽ നിൽക്കും. സ്നേഹമുള്ളിടത്ത് അയാൾ മറ്റൊരാളുടെ ഇഷ്ടങ്ങൾക്ക് വേണ്ടി കൂടെ നിൽക്കുമെന്ന് മാത്രമല്ല അവരുടെ സന്തോഷമാണ് നമ്മുടെ സന്തോഷം എന്ന ചിന്തയോടെ അവരുടെ കൂടെ എപ്പോഴും ഉണ്ടാകും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ യാതൊരു നിബന്ധനകളുമില്ലാത്ത സ്വാർത്ഥതയ്ക്കോ അഹങ്കാരത്തിനോ തീരെ സ്വാധീനമില്ലാത്ത സന്തോഷത്തിലും സങ്കടത്തിലും മറ്റുള്ളവരുടെ കൂടെ നിൽക്കാൻ പ്രേരിപ്പിക്കുന്ന സൃഷ്ടാവായ ദൈവം നൽകിയ സ്നേഹം. സ്നേഹം എപ്പോഴും വിശാലമാണ്. സ്നേഹം എന്നത് അച്ഛന് മകനോടും ഭാര്യയ്ക്ക് ഭർത്താവിനോടും കൂട്ടുക്കാർ തമ്മിലും സഹോദരങ്ങൾ തമ്മിലും ചിലപ്പോൾ ശത്രുക്കൾ തമ്മിലും അങ്ങനെ ആരോടു വേണമെങ്കിലും തോന്നാം. ഈ ഭൂമിയിൽ എല്ലാവരും സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നുണ്ട്. ആ സ്നേഹം ദൈവം തന്നെയാണ്. സ്നേഹിക്കുന്നവരിൽ എപ്പോഴും ദൈവികതയുണ്ടാകും.

 

പക്ഷെ നീ…..”

 

ഞാൻ ക്യൂപ്പിടിന്റെ നേരെ കൈ ചൂണ്ടി സംസാരിച്ചു.

 

“നീയൊരു സ്വാർത്ഥതതയാണ്. നീയും സ്നേഹം പോലെ തന്നെയാണെന്ന് വരുത്തി തീർത്തു മറ്റുള്ളവരെ പറ്റിക്കുകയാണ്. നീ കാരണം പ്രേമം തോന്നുന്നവരെല്ലാം തന്റെ ഇണയുടെ കൂടെ തന്നെയുണ്ടാകും. അവരുടെ ഇഷ്ടത്തിന് വേണ്ടി എന്തും ചെയ്യും, എന്തു ത്യാഗവും സഹിക്കും. പക്ഷെ എല്ലാം എന്തിനു വേണ്ടി ? എനിക്കു വേണ്ടി, എനിക്കു വേണ്ടിയെന്ന ചിന്ത ഒന്നുക്കൊണ്ട് മാത്രം. സ്വന്തം ഇണയുടെ കൂടെ നിന്ന് അവരെ സന്തോഷിപ്പിച്ചു അവർക്ക് വേണ്ടി എല്ലാം സഹിക്കുന്നുണ്ടെങ്കിൽ അതിനു ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അവനെ/അവളെ സ്വന്തമാക്കണമെന്ന ചിന്ത മാത്രമുള്ളതുക്കൊണ്ട്. നേരത്തെ ഞാൻ പറഞ്ഞ ബൈക്കിന്റെ ഉദാഹരണക്കഥ പോലെത്തന്നെ. അവൻ/അവൾ ഒരിക്കൽ എന്റേതാകുമെന്ന വിചാരത്തിൽ എല്ലാം ചെയ്യുന്നു. ഒരു പക്ഷെ വിചാരിച്ചത് നേടാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ തുടങ്ങും നിരാശ. പ്രണയനൈരാശ്യം വന്ന് ജീവിതത്തിലെ വിലപ്പെട്ട കാര്യങ്ങൾ പലതും നഷ്ടമാക്കിയവരെ എനിക്കു നേരിട്ടറിയാം. ചിലപ്പോൾ നൈരാശ്യം ഒരു വൈരാഗ്യമായി മാറാനും സാധ്യതയുണ്ട്. എന്റേതാവാത്തത് ഈ ലോകത്തിൽ വേണ്ട എന്ന തോന്നൽ ആ സമയങ്ങളിൽ അവരുടെ മനസിൽ കേറി വരും. അവിടെയൊന്നും സ്നേഹമല്ല ഉള്ളത്. സ്നേഹമുള്ളിടത്ത് സ്വാർത്ഥതയ്ക്കോ അഹങ്കാരത്തിനോ പ്രസക്തിയില്ല. സ്നേഹമുള്ളിടത്ത് സ്വാർത്ഥതയോ അഹങ്കാരമോ വന്നാൽ അതിന്റെ അവസാനം നാശത്തിലായിരിക്കും”

 

ക്യൂപ്പിട് കോപം കൊണ്ട് അന്ധനാവുന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ. പക്ഷെ എനിക്കൊരു ഭയവും തോന്നിയില്ല. കാരണം ഇതു എന്റെ സ്വപ്നമാണ്.

 

“നീ…. നീയെന്നെ അപമാനിക്കുന്നു”

 

“അങ്ങനെ തനിക്കു തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം തന്റെ അഹങ്കാരമാണ്. തനിക്കൊക്കെ മറ്റുള്ളവരുടെ മേലേ അധികാരം കാണിക്കാനാണ് താല്പര്യം. അല്ലാതെ അവരെ സഹായിക്കാനല്ല. താനിത്രയും നാള് എന്റെ പുറകെ നടന്നിട്ടുണ്ടെങ്കിൽ അതിനു തനിക്കൊരു ലക്ഷ്യമേയുള്ളൂ. തനിക്കെന്നെ പ്രേമത്തിൽ കീഴ്പ്പെടുത്തണം. അങ്ങനെ തന്റെ അധികാരം കാണിക്കണം. പക്ഷെ എന്തോ ഒരു കാരണം കൊണ്ട് താനും തന്റെ കുടുംബവും എന്റെ മുന്നിൽ തോറ്റു പോയി. ഇപ്പോഴും തന്റെ ലക്ഷ്യം എന്നെ അടിമയാക്കണമെന്നാണ്. ഇതുതന്നെയാണ് പലപ്പോഴും പ്രേമിക്കുന്നവരുടെ കാര്യത്തിലും സംഭവിക്കുന്നത്. കൂടെയുള്ള ഇണ ആരു തന്നെയായാലും അവർ തന്റേതാണെന്ന ബോധമുണ്ടാവുന്നത് നല്ലതാ. എന്നാൽ തന്റേത് മാത്രമാണെന്ന വാശിയാണ് പലരും കാണിക്കുന്നത്. ഇതൊക്കെ നാശത്തിലേ അവസാനിക്കൂ”

 

“ഇല്ല, എനിക്കങ്ങനെ നിന്നെ അടിമയാക്കണമെന്ന് ആഗ്രഹമില്ല”

 

“Seriously? 🤨. പിന്നെ എന്തുണ്ടാക്കാനാടോ താൻ കേറി വന്നപ്പോൾ തന്നെ എന്നോട് മുട്ടുകുത്തി നിൽക്കാനും തന്റെ അടിമയാവനും പറഞ്ഞേ ?”

Recent Stories

The Author

62 Comments

  1. Bro innu varille🤩

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല😪. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു🙏.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ 😍
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു 🙁
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം 👍

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  10. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️💐💐💐💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com