“ജോ, നിനക്കാരോടും റൊമാൻസ് തോന്നിയിട്ടില്ലേ ? ചിലപ്പോ ഞങ്ങളോട് പറയാത്ത ആരെങ്കിലും കാണുമല്ലോ. അങ്ങനെയാരെങ്കിലും ?”

 

“റോയ്, നിനക്കോ മിഖിക്കോ എന്റെ വീട്ടുക്കാർക്കോ അറിയാതെ ഒരു പ്രേമം പോലും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല”

 

ആ മറുപടി കേട്ടപ്പോൾ അവന് സമാധാനമായി. കാരണം ഞാനീ പറഞ്ഞതിൽ തന്നെ ആ ചോദ്യത്തിനുള്ള ഉത്തരവുമുണ്ട്. അതു റോയ്ക്ക് നന്നായി മനസിലായി. മിഖിയോടും ഞാനീ രഹസ്യം മുന്നേ പറഞ്ഞിട്ടുണ്ട്.

 

“ശരി. അങ്ങനെയാണെങ്കിൽ നിനക്ക് ഏറ്റവും കൂടുതൽ ക്രഷ് തോന്നിയിട്ടുള്ളത് ആരോടാ ?” റോയ്

 

“Simple, ഹെർ നെയിം ഈസ്‌ ഈവാ”

 

“ഈവാ ? അതേത് പെണ്ണ് ? നീയുദ്ദേശിച്ചത് സിനിമാ നടി ഇവാ ഗ്രീനാണോ ??”

 

“അത് ഇവാ. ഞാൻ പറഞ്ഞ ആളുടെ പേര് ഈവാ. Wall-E എന്ന അനിമേഷൻ സിനിമയിലെ ലേഡി റോബോട്ടാണ് E.V.E. ആളുടെ മുഴുവൻ പേര് Extraterrestrial Vegetation Evaluator. സംഭവം റോബോട്ടാണെങ്കിലും അതൊരു ഒന്നൊന്നര ജിന്ന് തന്നെയാണ് മോനേ?”

 

റോയ് എന്നെ ഒരുമാതിരി നോട്ടം നോക്കി. ഞാനെന്റെ ഫോണിലെ വാൾ പേപ്പർ അവനു കാണിച്ചു കൊടുത്തു.

“ഒരു അനിമേഷൻ റോബോട്ടിനോടാണോടാ നിനക്ക് ക്രഷ് തോന്നിയേക്കണേ ?. ഞാൻ കരുതി നീ വല്ല ഗ്ലാമർ ലൂക്കുള്ള ഏതെങ്കിലും പെണ്ണിന്റെ പേര് പറയുമെമെന്ന്”

 

“എന്താടാ നിനക്കിത്ര പുച്ഛം, ഈ പ്രേമമെന്ന സാധനത്തിനോട്‌ എനിക്കു ഇഷ്ടക്കേടുള്ള കാര്യം നിനക്കറിയാലോ. അങ്ങനെയുള്ള റൊമാൻസ് തന്നെ എനിക്കു ശരിക്കും ഫീല് ചെയ്യിച്ച മുതലാണ് ഇത്. എടാ, ഐശ്വര്യാ റായും കത്രീന കൈഫുമൊക്കെ ഒരുപാട് പടങ്ങളില് ഇനിയും പല വേഷത്തിലും വരും. പക്ഷെ ഈ മുതലിനെ ഒരു പടത്തില് ഒരു വേഷത്തിലേ ഞാൻ കണ്ടിട്ടുള്ളൂ. അതാണ് എന്റെ ഈവാ☺️”

 

“പക്ഷെ ജോ, ഒരു കുഴപ്പമുണ്ട്. ആ റോബോട്ടിന്റെ പേര് ഈവാ ന്നല്ല, ഈവ് എന്നാ” മിഖി.

 

“ഏയ്, ഈവ് എന്ന് പറഞ്ഞാ അതെങ്ങനെയാ പെണ്ണാവുന്നേ. ഈവാ ന്ന് തന്നെയാ പേര്”

 

“അങ്ങനെയാണെങ്കിൽ എന്നെ ജോ മിഖീന്നല്ലേ വിളിക്കുന്നേ. അതെന്താ ഞാൻ പെണ്ണായതോണ്ടാണോ ?”

 

“അതു പോയിന്റ് ?” റോയ് 

 

ആഹാ, രണ്ടും കൂടിയെന്നെ തേക്കുവാണല്ലേ. ശരിയാക്കി കൊടുക്കാം.

 

“ജോ, വിവരമില്ലെങ്കിൽ അതു സമ്മതിക്കണം. EVE എന്ന് പറഞ്ഞാ ഈവ് എന്നാ ഉച്ചാരണം. അതുപോലുമറിയില്ലാല്ലേ. അയ്യേ ?” മിഖി

 

ഓഹോ! അപ്പൊ അങ്കത്തിനുള്ള തുടക്കമാണല്ലേ. എന്നാ ഒരു കൈ നോക്കടാ.

 

“വിവരം മാത്രം പോരാ. ആ പടവും കൂടി കാണണം. ആ പടത്തില് ആ റോബോട്ടിനെ മറ്റുള്ളവര് വിളിക്കുന്നത് ഈവാ ന്നാ. അറിയത്തില്ലെങ്കിൽ അറിയാവുന്നോരോട് ചോദിക്ക്”

 

“ഓഡിയോ ക്ലിയറല്ലാത്ത പടം കണ്ടാ അങ്ങനെ പലതും കേൾക്കും. എന്ന് വച്ച് അതൊന്നും ഇവിടെ പറയേണ്ട കാര്യമില്ല”

 

“പിന്നെ ഇവിടെയല്ലാണ്ട് പള്ളീൽ പോയി പറയാൻ പറ്റോ?”

 

“വേണ്ട, കക്കൂസിൽ പോയി പറഞ്ഞാൽ

മതി ?”

 

“ജോ, മതീ. നിർത്തെടാ” റോയ്.

 

“ഒന്നു പോടാ. മിഖീ, നീയെന്തൊക്കെ പറഞ്ഞാലും ആ റോബോട്ടിനെ വിളിക്കുന്നത് ഈവാ ന്നാണ്”

 

“ഉവ്വ്, സമ്മതിച്ചത് തന്നെ. ശരിക്കും പേര് ഈവ് ന്നാ”

 

“ശരിക്കും പേര് ഈവാ ന്നാ?”

 

“അല്ല, ഈവ്”

 

“ഈവാ”

 

“ഈവ്”

 

“ഈവാ”

 

“പ്ഭാ! നിർത്തെടാ കന്നാലികളേ?”

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44

62 Responses

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല?. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു?.

  1. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  2. ഈ ഭാഗവും പൊളിച്ചൂട്ടാ ?
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു ?
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  3. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം ?

  4. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ ?. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു ??.

    കാത്തിരിക്കുന്നു ?❣️

  5. ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…???

  6. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  8. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle