Wonder 7 [Nikila] 2419

Views : 55618

“എടോ, വീനസിന്റെ മോനേ. താൻ വിട്ട അമ്പ് വെയ്സ്റ്റായിട്ടില്ല. എനിക്കാ സമയത്ത് പ്രേമമൊക്കെ വന്നിരുന്നു”

 

“ഇല്ല, ഞാൻ വിശ്വസിക്കില്ല. അന്നൊന്നും നീയൊരു പെണ്ണിനെയും വേറൊരു രീതിയിൽ നോക്കിയിട്ടില്ല. എനിക്കു ഉറപ്പാണ്”

 

“തന്റെ കണ്ണില് കൂട്ടക്കുരു വന്നതിന് ഞാനെന്ത് പിഴച്ചു. എടോ, താൻ അമ്പ് വിട്ടത് ഏതു സമയത്താണെന്നെങ്കിലും ഓർമ്മയുണ്ടോ ? എന്നാൽ ആ കാര്യത്തിൽ എനിക്കൊരു ധാരണയുണ്ട്. മിക്കവാറും ഞാൻ ബോറടിച്ചിരിക്കുന്ന നേരത്ത് ടീവിയിൽ സിനിമ കണ്ടുക്കൊണ്ടിരുന്ന സമയത്തായിരിക്കും താൻ അമ്പ് വിട്ടത്.

 

ഒരു കഥ സൊല്ലട്ടുമാ, എന്തായാലും തന്റെയാ അമ്പു പരിപാടി ഏറ്റു. ഒന്നേമുക്കാൽ വർഷം മുൻപ് ഞാനൊരു അനിമേഷൻ സിനിമ കണ്ടിരുന്നു. അപ്പോഴാവണം തന്റെ അമ്പ് എന്റെ നെഞ്ചത്തോട്ട് കേറി വന്നത്. പിന്നെ ഞാനെപ്പോഴും ആലോചിച്ചത് ആ സിനിമയെക്കുറിച്ചായിരുന്നു. ഊണിലും ഉറക്കത്തിലും എന്തിനു പറയുന്നു കക്കൂസിലിരിക്കുമ്പോൾ പോലും എന്റെ മനസ്സിൽ ആ സിനിമയെക്കുറിച്ചുള്ള ചിന്തകളായിരുന്നു ഉണ്ടായത്. ആ സിനിമയിലെ കഥാപാത്രങ്ങളുടെ കൂടെ ജീവിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചു പോയി. അതിനു ശേഷം ഞാൻ അനിമേഷൻ സിനിമകള് തേടിക്കാണാൻ തുടങ്ങി. അങ്ങനെ അനിമേഷൻ സിനിമകള് എപ്പോഴും കണ്ട് ഇംഗ്ലീഷ് ലാംഗ്വേജ് പതിയെ മനസ്സിലായി തുടങ്ങിയപ്പോൾ മറ്റു ഹോളിവുഡ് സിനിമകളും കാണാൻ തുടങ്ങി. പിന്നെ അന്യഭാഷാ സിനിമകൾക്കൊക്കെ ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉണ്ടെന്നറിഞ്ഞപ്പോ വേറെയും അന്യഭാഷാസിനിമകള് തേടിപ്പിടിച്ചു കണ്ടു. ആ പോക്കില് ഹിന്ദി, കന്നഡ, സ്പാനിഷ്, ചൈനീസ്, മാൻഡ്രിയൻ, അറബിക്ക്, കൊറിയൻ, ജപ്പാനീസ് അങ്ങനെ പല ഭാഷയിലെയും സിനിമകള് കണ്ടു. അങ്ങനെ ഞാനൊരു സിനിമാ ഭ്രാന്തനായി.

 

അങ്ങനെ എനിക്കു കണ്ട് ഇഷ്ടപ്പെട്ട സിനിമകൾ ഞാൻ പലർക്കും സജെസ്റ്റ് ചെയ്തു. പക്ഷെ പലരും ഭാഷയുടെ ബുദ്ധിമുട്ടും പറഞ്ഞു ഒഴിഞ്ഞു മാറി. അപ്പോഴാണ് എനിക്കൊരു ബുദ്ധി തോന്നിയത്. ഞാൻ വേറെ ഭാഷയിലുള്ള സിനിമകളൊക്കെ കണ്ടു തുടങ്ങിയത് ഇംഗ്ലീഷ് സബ്ടൈറ്റിൽ വച്ചാണ്. അതൊന്ന് മലയാളത്തിലേക്ക് മാറ്റിയാൽ പിന്നെ കാര്യങ്ങള് എളുപ്പമാവുല്ലോ. അങ്ങനെ ഞാൻ ഫേസ്ബുക്കിലുള്ള ഫ്രണ്ട്സുമായി ഈ കാര്യത്തെക്കുറിച്ച് ഒന്ന് ഡിസ്‌കസ്സ് ചെയ്തു. അവർക്കും ഈ കാര്യത്തിൽ പൂർണ്ണസമ്മതം. അങ്ങനെ ഞങ്ങൾ അന്യഭാഷാ സിനിമകൾക്ക് മലയാളം സബ്ടൈറ്റിൽ ഉണ്ടാക്കി കൊടുക്കുന്ന പരിപാടി ഏറ്റെടുത്തു”

 

ഇതെല്ലാം പറഞ്ഞുക്കൊണ്ടിരുന്ന നേരത്ത് ഞാൻ ക്യൂപ്പിടിനെയൊന്ന് നോക്കി. അതു വരെ അന്തരീക്ഷത്തിൽ പറന്നു നിന്ന പുള്ളിയിപ്പോൾ നിലത്താണ് നിൽക്കുന്നത്. തലയും ചൊറിഞ്ഞുക്കൊണ്ട് വേറെങ്ങോട്ടോ നോക്കി അലക്ഷ്യമായാണ് ആളുടെ നിൽപ്പ്.

 

“അതേയ്, ഞാൻ പറയുന്നത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ ?” ഞാൻ

 

ആള് എന്നെ നിസ്സഹായതയോടെ നോക്കി

 

“കഴിഞ്ഞോ നിന്റെ വായ്ത്താളം ?” ക്യൂപ്പിട്.

 

“എന്ത്യേ, ബോറടിക്കുന്നുണ്ടോ ?”

 

“ഉം”

 

“എന്റെ നെഞ്ചത്തോട്ട് അമ്പ് വിടുമ്പോ ആലോചിക്കണമായിരുന്നു ഇങ്ങനെയൊരു ഗതികേട് തിരിച്ചു വരുമെന്ന്🤗”

 

പുള്ളി ഒന്നും മിണ്ടിയില്ല.

 

“ശരി, വേഗം പറഞ്ഞു തീർക്കാൻ ശ്രമിക്കാം. അങ്ങനെ ഞങ്ങൾ അന്യഭാഷാ സിനിമകൾക്ക് മലയാളം സബ്ടൈറ്റിൽ തുടങ്ങുന്ന പുതിയ സംരംഭം ആരംഭിച്ചു, Malayalam Subtitle for Every One. ഞങ്ങള് കുറച്ചു പേര് ചേർന്ന് പല സിനിമകൾക്കും മലയാളം സബ്ടൈറ്റിൽ ഉണ്ടാക്കി പുതിയൊരു വെബ് സൈറ്റ് ക്രീയേറ്റ് ചെയ്ത് അതിൽ അപ്‌ലോഡ് ചെയ്തു. ആദ്യമൊക്കെ ഞങ്ങളെ കുറേ അന്താരാഷ്ട്ര ബുദ്ധിജീവികള് ഇക്കാര്യം കളിയാക്കി. അവർക്കൊക്കെ മലയാളത്തിൽ അന്യഭാഷാ സിനിമകൾ ആസ്വദിച്ചു കാണുന്നവരോട് പുച്ഛമായിരുന്നു. എന്നിട്ടും ഞങ്ങൾ ഈ പരിപാടിയുമായി മുന്നോട്ട് നീങ്ങി. വൈകാതെ ഞങ്ങളുടെ സബ്ടൈറ്റിൽ വച്ചു ആളുകള് സിനിമകള് കാണാൻ തുടങ്ങി. ഉദ്ദേശം നല്ലതായതുക്കൊണ്ട് അന്യഭാഷാ സിനിമകള് കാണാൻ വന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വന്നു. അങ്ങനെ ഞങ്ങളുടെ ഈ ചെറിയ സംരംഭം വിജയിച്ചു. ഈയൊരു യാത്രയിൽ ഞങ്ങള് ഒറ്റയ്ക്കായിരുന്നില്ല. എന്നെപ്പോലെ സിനിമാ പ്രേമികളായ ഒരുപാട് പേര് അന്യഭാഷാ സിനിമകൾക്ക് മലയാളം സബ്ടൈറ്റിൽ ചെയ്യാൻ ഈ രംഗത്തേക്ക് വന്നു. അങ്ങനെ ഞങ്ങളുടെ ഈ ചെറിയ സംരംഭം കൂടുതൽ വിപുലപ്പെട്ടു. ഇന്ന് കേരളത്തിൽ ഒരുപാട് പേര് മലയാളസിനിമയ്ക്കപ്പുറം അന്യഭാഷാ സിനിമകൾ കാണുന്നവരുണ്ട്. 2015ൽ ടർക്കിഷ് ഭാഷയിൽ പുറത്തിറങ്ങിയ miracle എന്ന സിനിമ കേരളത്തിലുള്ളവർ ഏറ്റെടുക്കാനും ഒരു പരിധിവരെ ഞങ്ങളാണ് കാരണക്കാരായത്. മലയാളികളുടെ സിനിമാ കമ്പം ഇന്ത്യൻ ലെവലിൽ നിന്ന് പാൻ ഇന്ത്യൻ ലെവലിലേക്ക് മാറി. അങ്ങനെ സിനിമാപ്രേമികൾക്കിടയിൽ ഞാനൊരു സംഭവമായി. 

 

ഇതിനെല്ലാം കാരണം നിങ്ങളാണ്, നിങ്ങള് മാത്രം. നാല് ചുമരുകൾക്കുള്ളിൽ കഴിഞ്ഞ ഞാനിപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു താരമാണ്. പക്ഷെ ഫേക്ക് ഐഡിയാണ് ഈ കളിയൊക്കെയെന്നു മാത്രം. അതു മാത്രം ഇത്തിരി വിഷമം പിടിച്ച കാര്യമാ😪”

 

എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം ഞാൻ പുള്ളിയെ വീണ്ടും നോക്കി. ഇതിനിടയ്ക്ക് ആൾക്ക് താടിയൊക്കെ വന്നോന്നൊരു സംശയം. അമ്മാതിരി വലിച്ചു നീട്ടൽ സംസാരമല്ലേ ഞാൻ നടത്തിയേ😎.

Recent Stories

The Author

62 Comments

  1. Bro innu varille🤩

  2. bro next part annaaa

    1. എഴുതി കഴിഞ്ഞു. ഒന്നുകൂടി പ്രൂഫ് റീഡിങ് ചെയ്യണം 50k വേർഡ്‌സ് ഉണ്ട്. ഇത്തിരി സമയമെടുക്കും.

  3. Next part undavo udane

    1. എഴുതിക്കൊണ്ടിരിക്കാണ്. ഇത്തവണ എഴുതിയ ഭാഗം ലാഗ്ഗുണ്ടെന്ന് പലരും പറഞ്ഞു. ഇനി എഴുതിക്കൊണ്ടിരിക്കുന്ന പാർട്ടിൽ അതൊഴിവാക്കാൻ നോക്കിയെങ്കിലും അതു നടപ്പാവുമെന്ന് തോന്നുന്നില്ല😪. പകരം കുറേക്കൂടി സംഭവങ്ങൾ ചേർത്ത് ഒരുമിച്ചു തരാനാണ് പ്ലാനിട്ടിരിക്കുന്നേ. വിചാരിച്ച സമയത്ത് എഴുതി തീരുകയാണെങ്കിൽ ഡിസംബർ 18 ന് അടുത്ത ഭാഗം വരും. ക്രിസ്തുമസ്സുമായി ബദ്ധപ്പെട്ടുള്ള കുറച്ചു സംഭവങ്ങൾ കൂടി അടുത്ത ഭാഗത്തിൽ എഴുതി ചേർക്കുന്നതുക്കൊണ്ടാണ് ഇനി വരാൻ പോകുന്ന ഭാഗം വൈകുന്നത്. ക്ഷമയോടെ കാത്തിരിക്കുമെന്ന് കരുതുന്നു🙏.

      1. Ok we are waiting

  4. നല്ല ഒരു തീമാണ്…. പ്രണയ കഥകൾ വായിച്ച് മടുത്തപോലെയാണ്…. ശെരിക്കും സങ്കടം വരുമ്പോൾ ഈ കഥ നല്ല ആശ്വാസമാണ് വായിക്കാൻ… A diiferent story that came in this site

  5. ഈ ഭാഗവും പൊളിച്ചൂട്ടാ 😍
    ജോ ക്യുപിടിനെ എടുത്തു അലക്കിയത് ഇഷ്ടായി ❤️
    മിക്കി സ്പെഷ്യൽ ആണെങ്കിലും ഈ ഭാഗത്തിൽ മിക്കി’സ് വണ്ടർസ് കുറവായിരുന്നു 🙁
    എന്നാലും കുഴപ്പമില്ല ☺️ അടുത്ത ഭാഗം പെട്ടന്ന് തരണേ ❤️
    സ്നേഹത്തോടെ ❤️
    ആർവി

  6. ഇപ്പോഴാണ് ഈ ഭാഗത്തോട്ട് വന്നത്. ചെറുതായിട്ടൊന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. അതുക്കൊണ്ടാണ്.

    ഈ ഭാഗം ലാഗ്ഗുണ്ടെന്ന് എനിക്കു നന്നായിട്ടറിയാം. ആ കാര്യം മടി കൂടാതെ തുറന്നു പറഞ്ഞവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാം അടുത്ത ഭാഗത്തിൽ ശരിയാക്കാം 👍

  7. Super

  8. Super ❤️❤️❤️❤️

  9. കൊർച് ലേറ്റ് ആയല്ലേ, ഞാനും ലേറ്റ്ആയി വായിക്കാൻ 😁. മനസ് കലുക്ഷിതമായ സമയത്താണ് വണ്ടർ വായിച്ചത്, കൊറച്ചു നീട്ടിയത് പോലെ തോനീയെങ്കിലും തമാശകൾ ഒരു ഉണർവ്‌ തന്നു 😊🤗.

    കാത്തിരിക്കുന്നു 😊❣️

  10. °~💞അശ്വിൻ💞~°

    ഇതുവരെ ഉള്ള വെച്ച് നോക്കിയാൽ ഈ പാർട്ട് ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി . ഞങ്ങടെ നായിക ഉടനെ എങ്ങാനും വരുവോ വെയ്റ്റിംഗ് ആണ്…❤️

    1. °~💞അശ്വിൻ💞~°

      ക്യുപിഡ് വിചാരിച്ചിട്ട് പോലും പ്രണയത്തിൽ വീഴാത്ത ജോയെ എങ്ങനെ വളക്കുമെന്നു അറിയണമല്ലോ…😁😁😁

  11. Bro valiche neetiyade pole
    Adya part kalil ulla entertainment kittiyilla
    Sorry to say

  12. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ഈ പാർട്ടും നന്നായിട്ടുണ്ട്. ♥♥♥♥♥

  14. Adipoli❤️❤️❤️

  15. Nikilecheee … othiri kathirunnu vayichatha …. Nalla lengthil thanne ezhuthi thannallo … thanks…. Ennalum oru vishamam .. kazhinja partukal pole ithu athra ishtappettilla …. Othiri lag cheythapole … chali adiyanu ee kadhayude highlight… allathe logicum philosophyum onnumalla …. Pakshe ithavana velya discussions okke vannu athu kulamakki ennu enikku thonni …. Manasarinju chirikkan pattanam …. Kazhija parts okke angane arunnu …. Kuttam paranjathalla ketto …. Pinangalle

  16. Super ❤️❤️💐💐💐💕💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com