Tag: Malayalam Short stories

കഷണ്ടിയുടെ വില 7

kashandiyude vila by എം. പി, എസ്. വീയ്യോത്ത് വെള്ളിയാഴ്ച്ചയായതിനാലാണെന്ന് ദുബായ് സോനാപൂർ ലേബർ ക്യാമ്പിലെ നാനാജാതിമത ദേശക്കാരായ തൊഴിലാളി സുഹൃത്തുക്കളിൽ ചിലർ പതിവ് പരിപാടികളായ ഫോൺ ഇൻ പ്രോഗ്രാമും പ്രഭാതഭക്ഷണ പാചകവും ശീതീകരണിയുടെ തണലിലായി കമ്പിളിപ്പുതപ്പിൽ സാൻഡ്‌വിച്ച് പേപ്പറിൽ ചുരുട്ടിയപോലെയുള്ള രീതിയിൽ എല്ലാം മറന്ന് നിദ്രയിലും കഴിച്ചുകൂട്ടുന്നൂ അതിൽ നിന്നും വ്യത്യസ്തരായി ജോലിക്കു പോകുന്നവരും ഒത്തിരികാണും ഇവിടെ. ഞാനും അവരിലൊരാളായി ബര്ദുബായിലേക്ക് പോകാനായി ഞങ്ങളുടെ ക്യാമ്പിന് സമീപത്തുള്ള ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നൂ . അപ്പോഴും […]

എൻെറ ആദ്യ ബൈക്ക് യാത്ര 16

Ente Adiyathe Bike Yathra by Leebabiju വിവാഹം കഴിഞ്ഞു രണ്ടാം ദിവസം ഉച്ചയൂണും കഴിഞ്ഞു എന്നെയും കൂട്ടി ഏട്ടൻ മുറിയിൽ കയറി കതകടച്ചു.പത്തു മിനിറ്റ് കഴിഞ്ഞില്ല. വാതിലിൽ മുട്ടുകേട്ടു. “എടാ. മോനേ..വാതിലു തുറന്നേ”അമ്മയുടെ ശബ്ദം. ഞാൻ പെട്ടെന്ന് ഏട്ടനിൽ നിന്നും പിടഞ്ഞകന്നു. “എന്താമ്മേ”ദേഷ്യത്തോടെ ആയിരുന്നു എങ്കിലും ഏട്ടൻ ശബ്ദത്തിൽ സൗമ്യതവരുത്തിയാണ് ചോദിച്ചത്. “ടാ അവള്ടെ അച്ഛൻ വന്നിരിക്കുന്നു.. വാതില് തുറന്നേ”ഇത് കേട്ടതും ‘ഹായ് ഇൻ്റെ അച്ഛൻ’എന്നും പറഞ്ഞു ഞാൻ കട്ടിലിൽ നിന്നും ചാടിയിറങ്ങി.ഏട്ടനെ നോക്കി. ഏട്ടൻ […]

ചാരിത്ര്യം 22

Charithriyam by Jayaraj Parappanangadi പരസ്പരം പാലുകുടി നടത്തിയ ശേഷം മുല്ലപ്പൂതോരണങ്ങള്‍ക്കിടയില്‍ നിന്നും നിമിഷയെ പതുക്കയെഴുന്നേല്‍പ്പിച്ച് സന്ദീപ് ബെഡ്ഡില്‍ ഒരു വെള്ളമുണ്ട് വിരിച്ചു… ഇതെന്തിനാണേട്ടാ…? അതിശയോക്തിയോടെയുള്ള അവളുടെ ചോദ്യത്തിന് സന്ദീപ് ചിരിച്ചുകൊണ്ട് പറഞ്ഞു… നിമിഷാ…. നീ തെറ്റിദ്ധരിയ്ക്കുകയൊന്നും വേണ്ട… ഞാനൊരബദ്ധവിശ്വാസിയുമല്ല.. പക്ഷേ പരമ്പരാഗതശെെലികള്‍ പലതും പുനരാവര്‍ത്തനം ചെയ്യുന്ന ഈ കാലത്ത് പണ്ടത്തെ അമ്മായിയമ്മമാര്‍ ചെയ്തു പോന്നിരുന്ന ഒരു ചാരിത്ര്യവിശേഷം വെറുതെയൊരു രസത്തിന് നിന്റെ മുന്നിലവതരിപ്പിച്ചെന്നു മാത്രം… നീ പരിശുദ്ധയാണെങ്കില്‍ നാളെരാവിലെ ഒരു റോസാപ്പൂപോലെ ഈ മുണ്ട് ചുവന്നിരിയ്ക്കും… […]

പൊതിച്ചോർ 27

Pothichor by Ammu Santhosh അമ്മ എവിടെയാണെന്ന് ദിവ്യ ഒന്ന് കൂടി നോക്കി കുളിക്കുകയാണെന്നു ഉറപ്പ് വരുത്തി ഫോൺ എടുത്തു. രാഹുലിന്റെ മെസ്സേജ് ഇന്നലെ രാത്രി തന്നെ വന്നു കിടപ്പുണ്ട്. “12മണിക്കുള്ള ഷോ ആണ് സിനിമ കഴിഞ്ഞിട്ട് ഭക്ഷണം അത് കഴിഞ്ഞു എന്റെ വീട്ടിലേക്കു പോകാം. പേടിക്കണ്ട അമ്മയുണ്ട് വീട്ടിൽ. വൈകിട്ട് കോളേജ് വിടുന്ന സമയം തിരിച്ചു പോകാം ” അവൾ അത് വായിച്ചിട്ടു വെഗം ഡിലീറ്റ് ചെയ്തു. അനിയത്തി സ്കൂളിൽ പോയി കഴിഞ്ഞു. അമ്മ ഷോപ്പിൽ […]

പെയ്തൊഴിഞ്ഞ മഴയിൽ 11

Peythozhinja Mazhayil by Rajeesh Kannamangalam ‘വിഷ്ണുവേട്ടാ, എന്താ കണ്ടിട്ട് മിണ്ടാതെ പോകുന്നത്?’ ‘ആ, മാളൂ, ഞാൻ കണ്ടില്ല’ ‘ഏട്ടൻ എപ്പോ വന്നു?’ ‘രണ്ടാഴ്ചയായി. നിങ്ങൾ അവിടെ നിന്ന് താമസം മാറി അല്ലേ?’ ‘അച്ഛന് ട്രാൻസ്ഫർ ആയി ഇങ്ങോട്ട്’ ‘ഞാൻ അവിടെ പോയിരുന്നു. അപ്പുറത്തെ വീട്ടിലെ ചേച്ചിയാ പറഞ്ഞത് നിങ്ങൾ വേറെ മാറിയെന്നും ദേവൂന്റെ കല്യാണം കഴിഞ്ഞു എന്നും’ ‘ഏട്ടൻ പോയിട്ട് രണ്ട് മാസത്തിനുള്ളിൽ ഞങ്ങൾ ഇങ്ങോട്ട് മാറി’ ‘ഉം. എന്താ മാളൂ ദേവൂന് പറ്റിയത്? കാത്തിരിക്കാൻ […]

ചുവന്നുടുപ്പ് 16

Chuvanna Uduppu by Nijila Abhina “അമ്മേ എനിക്കൊരു ചൊമന്നുടുപ്പ് വാങ്ങിച്ചെരോ… ” കുണുങ്ങിക്കൊണ്ടുള്ള ആമീടെ ചോദ്യം ഇന്നുമെന്റെ മനസിലുണ്ട്….. “എന്തിനാപ്പോ എന്റാമിക്കുട്ടിക്ക് ചൊമന്നുടുപ്പ്…. ഇപ്പൊ ഇട്ടിരിക്കുന്നതും ചുവന്നുടുപ്പല്ലേ…. ” “അതിനിത് എന്റടുപ്പല്ലാന്ന്‌ നന്ദിനിക്കുട്ടി പറഞ്ഞല്ലോ….. എല്ലാർടേം മുന്പില് വെച്ചവളു പറയ്യാ നന്ദിനിക്കുട്ടീടെ അമ്മ തറ തുടയ്ക്കാനിട്ട പഴെയുടുപ്പ് അമ്മ എടുത്തോണ്ടന്നയാന്ന്‌…. ” ‘ആണോമ്മേ ‘ വിങ്ങിപ്പൊട്ടി നിൽക്കുന്നയാ മുഖം ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു….. “അയ്യേ എന്റെ മോളെന്തിനാ കരേണെ….. അത് മോള്ടെ കുഞ്ഞേച്ചീടെ […]

കറുത്ത വംശം 12

Karutha Vamsham by Arun “സ്വപ്നങ്ങൾ വിറ്റവരുടെ ജീവിതം” ഞാൻ മനു ,മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലി ചെയുന്നു, സാമാന്യം നല്ല രീതിയിൽ ഉള്ള ശമ്പളം ഉണ്ട്. എന്നാലും പ്രാരാബ്ദം ഉള്ള വീട്ടിലെ ജനനം കൊണ്ട് കിട്ടുന്നത് ഒന്നും തികയുന്നില്ല രണ്ടു പെങ്ങന്മാർ ഉണ്ടായിരുന്നു, രണ്ടു പേരേം കെട്ടിച്ചു വിട്ടു, കുറെ കടങ്ങൾ വരുത്തി വച്ചിട്ട് അച്ഛൻ മരിച്ചു, അച്ഛൻ പോയി അധികം കഴിയും മുൻപ് അമ്മയും. ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ഞാൻ പ്രൈവറ്റ് ആയി ഡിഗ്രി […]

കല്യാണ പിറ്റേന്ന് 43

Kalyana Pittennu by കരി മിഴി ആദ്യരാത്രി കഴിഞ്ഞു പിറ്റേ ദിവസം വെളുപ്പിനെ ഞാൻ ഉണർന്നു.കല്യാണം കഴിഞ്ഞാൽ വന്നു കയറുന്ന പെണ്ണ് തണുത്ത വെളുപ്പാൻ കാലത്ത് തന്നെ കുളിക്കണം.പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കണം.വീട്ടിൽ ആരെങ്കിലും ചായയിട്ട് തന്നാൽ ഭർത്താവിനു കൊണ്ടു കൊടുക്കണം.ഇതൊക്കെ ഒരു സ്ഥിരം പതിവാണ്. എന്തെങ്കിലും ഒരു ചെയ്ഞ്ച് വേണ്ടേ… ഞാൻ ഭർത്താവിനെ നോക്കി.അദ്ദേഹം മൂടിപ്പുതച്ച് ഒടുക്കത്തെ ഉറക്കം.ഇതിയാനു ഉറങ്ങാമെങ്കിൽ പിന്നെ എനിക്ക് മാത്രമെന്താ തൊട്ടുകൂടായ്മ. ഞാനും പുതപ്പ് തലവഴിമൂടിയൊരറ്റ ഉറക്കം.തണുപ്പ് സമയം ആയതിനാൽ അടിപൊളി…. […]

വിച്ഛേദം 14

vichedam by Ann Vincent Saravanan ദേ…. അയാൾ നിന്നെ തന്നെ നോക്കുന്നു. വിജി ശക്തമായി സ്വപ്നയുടെ കൈയിൽ തോണ്ടി. ആ ഭാഗത്തേക്ക് നോക്കേണ്ട എന്ന് മനസ് കരുതിയെങ്കിലും സ്വപ്നയുടെ കണ്ണുകൾ അങ്ങോട്ട് തന്നെ പോയി. ഇതു മൂന്നു നാലു ദിവസമായി തുടങ്ങിയിട്ട്. കൂടെ കഴിക്കാൻ ഇരിക്കുന്നവരും ഇതു ശ്രദ്ധിക്കുന്നുണ്ട് എന്ന വിവരം സ്വപ്നയെ അലോസരപ്പെടുത്തി. സ്വപ്ന ചെന്നൈയിലെ ഒരു ഐ ടി കമ്പനിയുടെ യാത്ര വകുപ്പിലെ ജോലിക്കാരി ആണ്. ഇരുനിറക്കാരിയായ സ്വപ്ന ഒരു സുന്ദരി തന്നെ […]

മോർച്ചറിയിലെ ക്ലോക്ക് 4

Morchariyile Clock by Saral Ravi സർക്കാർ ആശുപത്രിയിലേക്ക് സൗജന്യമായി ലഭിച്ച സാധനങ്ങൾ, വീതം വച്ചപ്പോൾ മോർച്ചറിയിലേക്ക് ഒരു ക്ലോക്കും കിട്ടി. കൂടെയുള്ളത് ശവങ്ങൾ ആണെങ്കിലും, ക്ലോക്കിന് തന്റെ ജോലി ചെയ്യാതെ പറ്റില്ലല്ലോ. ആണിയുടെ ബന്ധനത്തിൽ നിന്നും മോചിതനാകാൻ കഴിയില്ലെങ്കിലും, ആരെങ്കിലും അകത്തേക്ക് കയറാൻ വേണ്ടി മോർച്ചറിയുടെ വാതിൽ തുറക്കുമ്പോൾ കിട്ടുന്ന ചെറിയ കാറ്റിൽ, ആ ക്ലോക്ക് ചെറുതായി ചലിക്കാൻ ശ്രമിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം രണ്ടു അതിഥികൾ ക്ലോക്കിനെ തേടിയെത്തി. ഒരു ആൺ പല്ലിയും ഒരു […]

മേരികുട്ടിമാർ 6

Marykuttymar by മിനി സജി അഗസ്റ്റിൻ ഞങ്ങൾ ആഴ്ച്ച തോറും ഉള്ള ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയതാണ്. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ എന്റെ പേഷ്യന്റ് അവരുടെ മകൾ. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. നേരത്തേ ടോക്കൺ എടുത്തതുകൊണ്ട് നേരേ ഡോക്ടറുടെ റൂമിനു വെളിയിൽ കാത്തിരുന്നു. ‌ഞങ്ങളേ പോലെ വേറെ കുറച്ചു പേർ കൂടി അവിടെ ഉണ്ടായിരുന്നു. എല്ലാവരും ഡോക്ടറേ കാണാൻ വന്നതാണ്. ഞങ്ങൾ ഞങ്ങളുടെ നംബർ ആകാൻ കാത്തിരിക്കാൻ തുടങ്ങി.. അപ്പോളാണ് ഒരു ഫലിപ്പീനി യുവാവ് അയാളുടെ പേഷ്യന്റിനേ […]

ഭർത്താവിന്റെ മകൾ 25

Bharthavinte Makal by Arun സുബിനും ഭാര്യയും സിറ്ഔട്ടിൽ കുട്ടികളും ആയി ഇരുന്നു കളിക്കുവായിരിന്നു, പെട്ടെന്ന് ശ്യാം അങ്ങോട്ട്‌ കാറിൽ വന്നു, കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ചോദിച്ചു “എന്താടാ നാലെണ്ണം കൂടി ഞായറാഴ്ച അടിച്ചു പൊളിക്കാൻ ഉള്ള പരുപാടി ആണോ? ” ചാരു കസേരയിൽ കിടക്കുന്ന സുബിന്റെ അടുത്തു നിന്നും ഭാര്യ രേണു ആണ് മറുപടി പറഞ്ഞത് “നമ്മൾക്ക് ഒക്കെ എന്ത് അടിച്ചു പൊളി അതൊക്കെ നിങ്ങളെ പോലെ ഉള്ള ബസ്സിനെസ്സ്കാർക്ക് അല്ലെ ഉള്ളു….! നമ്മൾ മാസ […]

യാചകൻ 17

Yachakan by Sri സമയം ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞു. നഗരം വീണ്ടും അതിന്റെ തിരക്കിൽ നിന്ന് ശാന്തത കൈ വരിച്ചു തുടങ്ങി. ചീറിപായുന്ന വാഹനങ്ങളൂം അവയുടെ നിർത്താതെ ഉള്ള നിലവിളികളും നിലച്ചു,തൊണ്ട കീറുന്ന ഒച്ചത്തിൽ യാത്രക്കാരെ വാഹനങ്ങളിലേക്ക് വിളിച്ചുകയറ്റുന്ന ജീവനക്കാരും അവരവരുടെ കൂടണഞ്ഞു. കച്ചവടസ്ഥാപനങ്ങളിലും വഴിയോരങ്ങളിലും ഇല്ലാത്ത ഗുണമേന്മയും ഉപയോഗങ്ങളും പറഞ്ഞ് കച്ചവടം ചെയ്യുന്ന കച്ചവടക്കാരും കൂടണഞ്ഞു… ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ആ നഗരത്തിൽ, ഏതെങ്കിലും യാത്രക്കാർ വരുമെന്ന പ്രതീക്ഷയിൽ ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന തമിഴനും, […]

അരുണിന്റെ ആത്മഹത്യ 13

Aruninte Athmahathya എട്ട് വർഷങ്ങൾക്കിപ്പുറം ഈ കോളേജിന്റെ പടി ചവിട്ടുമ്പോൾ എന്തോ മറക്കാനാഞ്ഞ ചില ഓർമകൾ എന്നെ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്നു…അന്ന് കലാലയ ജീവിതം കഴിഞ്ഞ് ഇവിടെ നിന്ന് പിരിയുമ്പോൾ കരുതിയതായിരുന്നു ഇനി ഇങ്ങോട്ടേക്ക് ഒരു വരവുണ്ടാവില്ലെന്ന്… പക്ഷേ… നമ്മുടെ ബാച്ച് ഒരു ഗെറ്റുഗദർ പാർട്ടി വെക്കുന്നുണ്ട് നീ നിർബന്ധമായിട്ടും വരണമെന്ന് കൂട്ടുകാരൻ രോഹിത് വിളിച്ചു പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാനിന്നിവിടെ വീണ്ടും വന്നത്..                 “ടാ ശരതേ…” […]

അമ്മമാനസം 50

” എന്താ മാഷേ ഭയങ്കര ഒരു ആലോചന ” ആരാണെന്നറിയാൻ ഞാൻ എന്റെ കൂടെ സീറ്റിൽ ആളെ ഒന്ന് നോക്കി, ഒരു ചെറുപ്പക്കാരി.. ” എന്താ മാഷേ ഇങ്ങനെ നോക്കുന്നെ, എനിക്ക് മാഷിനെയോ, മാഷിന് എന്നെയോ അറിയില്ല.. “. ഞാൻ ഒന്നുകൂടി അവരെ നോക്കി.. “അല്ല ഇടയ്ക്ക് മാഷിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു, എന്നോട് പറയാൻ പറ്റുന്നതാണേൽ പറഞ്ഞോളൂ ട്ടോ,. ” കുട്ടി ഏതാ, ഒരാളുടെ ജീവിതത്തിൽ എന്തെല്ലാം പ്രേശ്നങ്ങൾ ഉണ്ടാകും, അതെല്ലാം പരിഹരിക്കലാണോ തന്റെ […]

ഒരു ലൈബ്രറി പ്രണയം – 2 12

ഞാനും ശ്യാമും ലൈബ്രറിയിൽ ഉള്ള രാജേഷേട്ടനുമായി സംസാരിക്കുമ്പോൾ അവൾ ദൂരെ നിന്നു വരുന്നത് കണ്ടു ഞാൻ മെല്ലെ അവളെ ലക്ഷ്യം വെച്ചു നടന്നു…. കണ്ടിട്ടു കുറച്ചായല്ലോ… ഞാൻ എന്നും ഉണ്ടാവാറുണ്ട്, ഏട്ടൻ അല്ലേ ഉണ്ടാവാത്തെ…. വേറെ ഒരു ആവശ്യത്തിനു പോയതാ, തന്റെ വായന എങ്ങനെ പോകുന്നു… വായിക്കാറുണ്ട്… എവിടെ പോയി തന്റെ കൂട്ടുകാരി അവൾ ഇന്നു ഇല്ല… അതിനിടയിൽ… ടാ ഹരി, നമുക്ക് ക്ലബ്ബിൽ പോകണ്ടേ, അല്ല ഇതാരാ ശ്രീദേവിയോ…. ഒറ്റക്കെ ഉള്ളോ… ആ, എന്നാൽ ഞാൻ […]

ഒരു ലൈബ്രറി പ്രണയം – 1 15

എടാ ഹരി നിന്നെ നോക്കി ഇതാ അപ്പുറത്തെ ഗീതേടെത്തിടെ മോൾ വന്നിരിക്കുന്നു, നീ ഒന്നു അങ്ങോട്ട്‌ ചെല്ല് ഉറക്ക ക്ഷീണം മാറാതെ ഞാൻ പുതപ്പ് ഒന്നു കൂടി വലിച്ചിട്ടു കിടന്നു,പെട്ടെന്നാണ് അമ്മ പറഞ്ഞത് ഓർത്തത്, ഞാൻ ഒന്നു ഞെട്ടി… ഈശ്വര എന്തിനാണാവോ കഴിഞ്ഞ ദിവസം അവളെ കണ്ടപ്പോൾ കമന്റ്‌ അടിച്ചതിനു ചീത്ത പറയാൻ ആയിരിക്കുമോ, വേറെ ഒന്നിനും വരാനുള്ള വഴിയില്ല….. മോൾ മുറ്റത്തു നില്കാതെ കോലായിൽ കയറി ഇരിക്കു ന്ന് അമ്മ പറയുന്നത് കേട്ടു.. ദൈവമേ അമ്മ […]

ഒരു പെണ്ണ് കാണൽ കഥ 27

“പ്രവാസിയാണോ എന്നാൽ ഈ വീട്ടിൽ പെണ്ണില്ല ” പെണ്ണിന്റെ അഛന്റെ ഈ ഡയലോഗ് കേട്ട് കൂട്ടുകാര് രണ്ടും ഇരുന്ന കസേരയിൽ നിന്നും വെടികൊണ്ട പന്നിയെപ്പൊലെ ചാടിയേഴുന്നേറ്റു. അല്ല ചേട്ടാ ഇവൻ ദുബായിൽ ഡിസൈനർ ആണ് എങ്ങനെ പോയാലും ചിലവ് എല്ലാം കഴിഞ്ഞ് മാസം പത്ത് നാൽപതു രൂപ അയയ്ക്കാം പിന്നെ എപ്പോൾ വേണമെങ്കിലും നാട്ടിൽ വരാം അതിനും പ്രശ്നം ഇല്ല. ഡിസൈനർ അല്ല ദുബായി ഷെയ്ഖിന്റെ മാനേജർ ആണെന്ന് പറഞ്ഞാലും പ്രവാസികൾക്ക് എന്റെ മോളെ കൊടുക്കുന്നില്ല. എന്നാൽ […]

ആരും അറിയാത്ത എഴുത്തുകാരൻ 10

എടോ മനുഷ്യാ നിങ്ങൾ ആ പേപ്പറും പേനയും അവിടെ വെച്ചിട്ടു എന്തെങ്കിലും പണിക്കു പോയി കൂടെ ഇങ്ങനെ ഒരെണ്ണം, നിനക്ക് ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ എന്റെ ചിന്തകൾ മുറിയുന്നു (കയ്യിൽ ഇരുന്ന സിഗരറ്റു ഒന്ന് കൂടി ആഞ്ഞു വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു ) പിന്നെ എന്നു പറഞ്ഞാൽ വൈക്കം മുഹമ്മദ്‌ ബഷീർ അല്ലെ ഈ ഇരിക്കുന്നെ ? അവൾ എന്റെ കഴിവിനെ ആണല്ലോ ദൈവമേ വലിച്ചു കീറി ഒട്ടിക്കുന്നത്, പിന്നെ അവളെ ഒന്നും പറഞ്ഞിട്ട് […]

സഹായം 16

എന്നാലും വെറും അമ്പതിനായിരം രൂപയുടെ കടത്തിന്റെ പേരില്‍ മോഹനനിതു ചെയ്തല്ലോ …. കൂട്ടുകാരും നാട്ടുകാരുമൊക്കെ കത്തിയെരിയുന്ന വിറകുവെളിച്ചത്തിലേയ്ക്ക് നോക്കി വേദനയോടെ പറഞ്ഞു.. മോഹനന്‍ ഫോണെടുക്കാത്തതിന്റെ ദേഷ്യത്തില്‍ റഹീംക രാത്രി വീട്ടില്‍ ചെന്ന് കുടുംബത്തിന്റെ മുന്നില്‍ വച്ച് അധിക്ഷേപിച്ചതിനാണത്രെ ഇന്ന് പുലര്‍ച്ചെ ചരുമുറിയിലെ ഫേനില്‍…. എന്നാലും റഹീംക അങ്ങിനെ ചെയ്തത് മോശായിപ്പോയി … നമ്മളൊക്കെ ഇവിടെയുണ്ടാവുമ്പോ വീട്ടില്‍ പോവുന്നതിന് മുമ്പേ ഒന്ന് പറയാമായിരുന്നു… അമ്പതു പേര് ആയിരം രൂപ വച്ചെടുത്താല്‍ തീരുന്നതല്ലേയുള്ളൂ വീടുപണിയ്ക്ക് വാങ്ങിയ അവന്റെ കടം … […]

എന്റെ ഓർമ്മകൾ 5

അതിരുകൾ ഇല്ലാത്ത താഴ്‌വാരം പോലെ കിടക്കുകയാണ് എന്റെ സ്വപ്‌നങ്ങൾ. നിന്നെ കുറിച്ച് ഒർക്കുവാൻ കൊതിക്കുമ്പോഴും , നീ തന്ന നൊമ്പരങ്ങൾ മാത്രം ബാക്കി . ഒന്നിക്കാൻ കൊതിച്ച നമ്മെ കാലത്തിന്റെ കുസൃതിയിൽ അകലേണ്ടി വന്നെങ്കിലും, നിന്നെ ഇന്നും കാത്തിരിക്കുന്നു അടുത്ത ജന്മത്തിലെങ്കിലും ഒന്നിക്കുമെന്ന പ്രതീക്ഷയോടെ. ഒരിക്കൽ നീ ചോദിച്ച ചോദ്യം. ഇന്നും എനിക്ക് അതിനു മറുപടിയില്ല, നിന്റെ പ്രണയം മഴവെള്ളം പോലെ ഒഴുകി പോയപ്പോൾ, എന്റെ ഹൃദയത്തിൽ ബാക്കി ആയത് നീ തന്ന വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രം. […]

പെയ്തൊഴിയാതെ 16

ഡീ… ഞാൻ നിന്നെ കെട്ടിക്കോട്ടെ….? !! വരിക്കാശ്ശേരി മനയുടെ നടുത്തളത്തിൽ പെയ്തു നിറയുന്ന മഴയുടെ സീൽക്കാരത്തിനു കാതോർത്ത്‌, തെന്നി തെറിക്കുന്ന മഴത്തുള്ളികളുടെ കുളിരേറ്റ് അവളുടെ മടയിൽ കിടക്കുമ്പോൾ ചോദിക്കാൻ തോന്നിയത് അങ്ങിനെ ആയിരുന്നു… “വട്ടായല്ലേ മനുഷ്യാ ഇങ്ങൾക്കു”…. പുഞ്ചിരിച്ചുകൊണ്ടു മഴയിലേക്ക് മിഴികളൂന്നി തന്നെ ആയിരുന്നു അവളുടെ ഉത്തരവും.. ആ പുഞ്ചിരിയിൽ നിറഞ്ഞു നിന്ന ഭാവത്തിൽ വിഷാദമോ തമാശയോ…? വിഷാദം തന്നെ ആയിരുന്നു. നഷ്ട്ടപെട്ട ഇന്നലകളിലെ വേദനിക്കുന്ന നിമിഷങ്ങളിൽ കൂടി അവൾ ഒന്നുകൂടി സഞ്ചരിച്ചിട്ടുണ്ടാകണം…. നടുത്തളത്തിൽ ആർത്തലച്ചു പെയ്യുന്ന […]

അമ്മയെ കാണാൻ 57

Author : പോളി പായമ്മൽ അമ്മ അങ്ങനെയാണ്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയാലും പറമ്പില് അണ്ണാൻ കുഞ്ഞിനേയും കിളികളെയും മറ്റും തിരഞ്ഞു നടന്നാലും വിളിച്ചാൽ വിളിപ്പുറത്തെത്തണം.ചിലപ്പോ ചോറുണ്ണാനാവും അല്ലെങ്കില് പീടികയിൽ പോകാനാവും.അതുമല്ലേൽ ട്യൂഷന് പോകാൻ. ഒരു വിളി കഴിഞ്ഞു ഇത്തിരി നേരം കഴിഞ്ഞു മറ്റൊരു വിളി.അടുത്ത വിളിയും അമ്മയും ചൂരലും ഒപ്പമായിരിക്കും വന്നെത്തുക. ചൂരൽ കഷായമൊന്നും തരില്ല. ചെവിക്കു പിടിച്ചു ഒന്നോ രണ്ടോ തിരുമ്മൽ. മോന്തായം കോടി കണ്ണ് പുറംതള്ളി എരിപിരി കൊണ്ട് ഞാൻ അമ്മയുടെ കൂടെ വീട്ടിലോട്ടു […]

സ്വാതി 30

മാതൃത്വത്തിന്റെ വിലാപം ആ നാലുചുവരുകൾക്കുള്ളിൽ അലയടിച്ചുകൊണ്ടേയിരുന്നു, കരുതലായി കാവലായി വളർത്തിയ തന്റെ പൊന്നു മോൾ നന്ദനയുടെ വെള്ളപുതച്ച ജീവനറ്റ ശരീരത്തിന് ചാരെ നെഞ്ചുപൊട്ടുമാർ ഉച്ചത്തിൽ ആ പിതാവിന്റെ നിലവിളി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.. തേങ്ങലുകൾ മാത്രം അധികരിച്ച ആ കൊച്ചു വീട്ടിലെ ഉമ്മറത്തേക്ക് സിദ്ധാർഥ് കടന്നു വരുമ്പോൾ നന്ദനയുടെ സഹോദരി സ്വാതിയുടെ കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല.. താൻ പ്രാണനായി സ്നേഹിച്ച നന്ദനയുടെ വെള്ളപുതച്ച നിശ്ചല ശരീരത്തിലേക്ക് ഒരു തവണ നോക്കുവാൻ മാത്രമേ സിദ്ധാർത്ഥിന് കഴിയുമാരുന്നുള്ളു… […]