അമ്മമാനസം 45

ഞാൻ പോയതോടെ അമ്മ ജോലിക്ക് പോക്ക് നിർത്തി, ഞാൻ തന്നെയാ അമ്മയോട് പറഞ്ഞെ പോകണ്ട എന്ന്..

രണ്ടു വർഷം അമ്മയിൽ നിന്നും സഹോദരരിൽ നിന്നും മാറിനിന്നു ആ കൊടും ചൂടിൽ പണിതു. എന്നാലും അമ്മേ വിഷമിപ്പിക്കേണ്ട എന്ന് കരുതി അമ്മ വിളിക്കുമ്പോൾ നിക്ക് സുഗമാണമ്മ എന്ന് പറയും..

ഏട്ടനും അനിയനും, അനിയത്തിയുമെല്ലാം അവരവരുടെ ആവശ്യം വരുമ്പോൾ മാത്രമുള്ള വിളിയിൽ ഒതുങ്ങി…

ഏട്ടന് തുടർന്നും പഠിക്കണമെന്ന് പറഞ്ഞപ്പോൾ, കൈയിൽ ഉള്ളെതെല്ലാം നാട്ടിലേക്ക് അയച്ചു.

പിന്നെ താഴെ ഉള്ള രണ്ടു പേരുടെയും പഠന ചിലവുകൾ.. കടം വാങ്ങിയും ചിട്ടി വിളിച്ചും എല്ലാം അമ്മയുടെ a/c ലേക്ക് അയച്ചു കൊടുത്തു..

അനിയന് ഹോട്ടൽ മാനേജ്മെന്റ് അഡ്മിഷൻ, അനിയത്തിക്ക് ക്രൈസ്റ്റ് കോളേജിൽ അഡ്മിഷൻ with ഡൊണേഷൻ. എല്ലാകൂടി താങ്ങാൻ പറ്റാതെ വന്നപ്പോൾ, വേറെ കോളേജിൽ അഡ്മിഷൻ നോക്കിയാൽ പോരെ എന്ന് അനിയത്തിയോട് ചോദിച്ചപ്പോൾ, ഒറ്റത്തടി ആയി നിൽക്കുന്ന ഏട്ടന് അവിടെ എന്നാ ഇത്രേം ചിലവ്, കിട്ടുന്നത് ഇങ്ങോട്ട് അയക്കത്തില്ലേ, അവളുടെ ആ വാക്കിൽ ചങ്ക് പൊട്ടിയെങ്കിലും, അവളുടെ ആഗ്രഹം പോലെ ക്രൈസ്റ്റ് കോളേജിൽ അഡ്മിഷൻ എടുക്കാൻ കടം മേടിച്ചു അയച്ചു പൈസ.

പിന്നെയും ഓരോരോ ചിലവുകൾ, പഠിച്ചിട്ടും ജോലിക്ക് പോകാൻ ഉള്ള മടി കാരണം വീട്ടിൽ ഇരിക്കുന്ന ഏട്ടന്റെ കല്യാണം.. അനിയത്തി യുടെ കല്യാണം, അനിയന്റെ പഠനം..
എല്ലാം കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ ഗൾഫ് കാരൻ ആണെന്ന പേരും കൈയിൽ ഒന്നും ഇല്ലാതെ ഞാനും…

ഒന്നുമില്ലാതെ ഒരിക്കൽ കൂടി ഞാൻ കടന്നു, പോരാൻ നേരം അമ്മ അടുത്ത് വിളിച്ചു പറഞ്ഞ വാക്കുകൾ എനിക്ക് വലിയ ആശ്വാസമായി തോന്നി.

” മോനെ, ഇത്രെയും നാൾ നിന്റെ കൂടപ്പിറപ്പുകൾക്ക് വേണ്ടി നീ ജീവിച്ചു, ഇനി നീ നിനക്ക് വേണ്ടി ജീവിക്കടാ, ഇത്രയും നാൾ ചോര നീരാക്കി നിന്റെ കൂടപ്പിറപ്പുകളെ സഹായിച്ചിട്ട് അവരിൽ ആരെങ്കിലും നിന്നോട് ചോദിച്ചോ മോനെ, നിനക്ക് സുഖമാണോ എന്ന്. അവർ സ്വാർത്ഥരാണെന്നു ഈ അമ്മയ്ക്ക് മനസിലായില്ല മോനെ.. “