?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

ഹലോ ഓൾ.. ഇവിടുത്തെ ആദ്യ കഥ ഇതായിക്കോട്ടെ എന്ന് വിചാരിച്ചു.. ഏകദേശം രണ്ടു വർഷം മുൻപേ എഴുതിയ കഥയാണ്.. അന്നൊക്കെ എന്റെ കഥകൾ വായിക്കാറുള്ളത് എന്റെ കൂട്ടുകാരി വേദിക മാത്രം ആയിരുന്നു.. 

 

അമിത പ്രതീക്ഷ ഇല്ലാതെ വേണം ഇത് വായിക്കാൻ.. എന്റെ തന്നെ പല കഥകളിലെ ഒരു തീം ആണ്.. ഒരു പണിയും ഇല്ലേൽ മാത്രം വായിക്കുക.. ??(മുൻ‌കൂർ ജാമ്യം) 

 

ഈ കഥ വേറെ രണ്ടു പ്ലാറ്റഫോമിൽ ഇട്ടിട്ടുണ്ട്.. 

 

? വേനൽ മഴ ?

 

അമ്പലത്തിൽ പാട്ടു മുഴങ്ങിയപ്പോൾ ഞാൻ കണ്ണ് തുറന്നു..

വേഗം തന്നെ എഴുന്നേറ്റ് മരക്കോവണി ഇറങ്ങി ഉമിക്കരി എടുത്തു കിണറ്റുംകരയിലേക്ക് നടന്നു.. നേരം വെളുത്തു വരുന്നേ ഉള്ളു. കോഴികൾ കൂവി തകർക്കുന്നു.. 

പല്ലു തേച്ചു നല്ല തണുത്ത വെള്ളത്തിൽ അങ്ങ് കുളിച്ചു.. തിരിച്ചു വന്നു.. 

“മോനെ കാപ്പി…” 

അമ്മ പാർവതി ആണ്.. രാവിലെ തന്നെ ഈ ദേവിയെ കണികണ്ടാൽ ദിവസം ധന്യം ആയി.. 

“അമ്മക്ക് കുറച്ചുകൂടെ കിടന്നൂടെ? ഞാൻ വയലിൽ പോകുന്നു എന്ന് കരുതി…?” 

“ഒന്ന് പോടാ ചെക്കാ.. 13 വയസുള്ളപ്പോൾ തുടങ്ങിയതാ ഈ പാർവതി നേരം വെളുക്കും മുൻപേ എഴുന്നേൽക്കുന്നത്…” 

“ഉവ്വ… കേട്ടിട്ടുണ്ട്….” 

ഞാൻ ചിരിച്ചുകൊണ്ട് വരാന്തയിൽ ഇരുന്നു കാപ്പി കുടിക്കാൻ തുടങ്ങി.. അമ്മ വന്നു എന്റെ തലയിൽ തലോടി.. 

“പഠിച്ചു ഉയരങ്ങളിൽ എത്തേണ്ടതാ എന്റെ കുട്ടി.. ഇപ്പൊ ഇതാ വയലിൽ കിടന്നു കഷ്ടപ്പെടുന്നു, വിധി അല്ലാതെന്താ?”

അമ്മ നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണ് തുടച്ചു.. 

“ഇനി തുടങ്ങിക്കോ കേട്ടോ… ഞാൻ പോണു….” 

ഞാൻ ഒരു തോർത്തും തലയിൽ കെട്ടി തൂമ്പ എടുത്തു നടന്നു. 

“ഡാ നേരത്തെ ഇങ്ങു വന്നോണം.. ഇഡലി ഉണ്ടാകും, നല്ല സാമ്പാറും…” 

അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു… അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി.. 

“വന്നോളാം….” 

മറുപടി കൊടുത്തു.. മെല്ലെ വയലിലേക്ക്.. രാവിലെ തന്നെ ചേറിൽ ഇറങ്ങി ആഞ്ഞു കൊത്തി മറിച്ചു.. അല്ലെങ്കിലും പണി എടുക്കുമ്പോൾ രാവിലെ എടുക്കണം.. 

“ഇന്ന് നേരത്തെ ആണോ ശിവ??” 

പാല് കൊണ്ടുപോകുന്ന വഴിയിൽ രാമുണ്ണി നായർ വിളിച്ചു ചോദിച്ചു.. 

“ആയ നായരെട്ടാ…. ഈ സമയം അല്ലെ പണി എടുക്കാൻ നല്ലത്….” 

 

431 Comments

  1. Mk❤️

  2. അമ്മോ.. അങ്ങനെ മാസങ്ങൾക്ക് ശേഷം എനിക്ക് എൻ്റെ പഴയ കാമുകനെ കാണാൻ പറ്റി.. ആ കള്ള കാമുകനെ.. പ്രണയ കഥകളുടെ രാജകുമാരനെ.. ദേവി ചൈതന്യ, ദുർഗ്ഗ, വൈഗ..ഇതുപോലെ നിങ്ങളുടെ unexpected marriage storiesil നിന്നും തീർത്തും വ്യത്യാസം. ഒരു ഗ്രാമീണ പാശ്ചാത്തലത്തിൽ ഉള്ള ഒരു കഥ..
    എനിക്ക് ശരിക്കും ഈ കഥ ഈ തീം ഓർത്തിരി ഇഷ്ടയിട്ടോ..
    ശിവൻ എന്താ പറയ കുടുംബത്തിന് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ തെജിച്ചവൻ.. അച്ഛൻ ഉണ്ടാക്കി വച്ച കടം തീർക്കാൻ വേണ്ടി ആരോഗ്യം പോലും മറന്ന് പണി എടുത്തവൻ.. എന്നിട്ടും അച്ഛനോട് ഒരു ദേഷ്യമോ ഒന്നും തന്നെ ഇല്ല.. wow.. അത് പോലെ അവൻ്റെ അമ്മ.. എന്താ പറയാ പാർവതി ദേവി തന്നെ.. അമ്മക്ക് വേണ്ടി കല്യാണത്തിന് സമ്മതം മൂളി.. ആ മുഖത്തെ സന്തോഷത്തിനു വേണ്ടി.. അവൻ്റെ ജീവിതം എന്ത് ആവുമെന്ന് അറിയാതെ…

    പക്ഷേ ഇതിൻ്റെ ഇടയ്ക്ക് ചില ഭാഗങ്ങൾ ഒക്കെ എനിക്ക് കരച്ചിൽ വന്നിട്ടോ.. അവള് താലി അവൻ്റെ നേർക്ക് ഇരിഞ്ഞപോൾ.. അതുപോലെ അവള് ജനാലയിലൂടെ പുറത്തേക്ക് മരുന്ന് കളഞ്ഞപ്പോൾ അവള് പറഞ്ഞ കാരണം.. കാൽ ശരിയായാൽ അവനെ വിട്ട് പോകേണ്ടി വരുമോ എന്ന് പേടി കാരണം ആണെന് പറഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി..
    അതുപോലെ ശവം എന്ന് നിങ്ങളെ വിളിച്ച് ഇപ്പോ ഞാൻ ശരിക്കും ശവം ആയി എന്ന് അവള് പറഞ്ഞപ്പോൾ എൻ്റെ ഏട്ടാ.. ശരിക്കും അത് ശിവക്ക് എത്ര കൊണ്ടോ അത്രേം എൻ്റെ മനസ്സിലും കൊണ്ടു..
    അതുപോലെ അവൻ burst out ആയാപോൾ ശരിക്കും അവൾക് aa നേരത്ത് അത് കിട്ടേണ്ടത് തന്നെയാ എന്ന് തോന്നി..
    അതുപോലെ അവള് ഇടയ്ക്ക് അവനോട് പകയാണ് എന്ന് പറഞ്ഞപ്പോൾ എന്താ കാരണം എന്ന് മനസിലായില്ല.. പക്ഷേ കാരണം അറിഞ്ഞപ്പോൾ.. അവളുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല എന്ന് മനസിലായി.അതുപോലെ അവൻ പണ്ടത്തെ സ്നേഹം അത് പുറത്ത് കാട്ടിരുന്നേകിൽ ഇത്രേം പ്രശ്നങ്ങൾ ഒന്നും ഉണ്ടവില്ലയിരുന്ന്.. ചെലപ്പോ ഒക്കെ മനുഷ്യർ അങ്ങനെയാ വേണ്ട സമയത്ത് കാട്ടില്ല ….
    എല്ലാം സീനും ഒന്നിനൊണ് മെച്ചം.. ഒരു സാധാരണ മലയാള സിനിമ കാണുന്ന പോലെ രസിച്ച് വായച്ചു ഞാൻ.
    പക്ഷേ അവസാനം ഹരി അവളെ വിളിക്കാൻ വരുന്ന സീൻ. അത് വായിച്ചപ്പോൾ എനിക്ക് വൈഗയെ ആണ് ഓർമ വന്നത്. അതിൽ അവളുടെ അച്ഛൻ വന്ന് വിളിക്കാൻ വരുന്ന സീൻ..
    ഇതിൽ അവള് ഹരിയോട് പറഞ്ഞപ്പോൾ എനിക്ക് സത്യം പറഞാൽ ശിവ പറഞ്ഞതുപോലെ എണീറ്റ് നിന്ന് കൈ കൊട്ടാൻ തോന്നി. ശരിക്കും രോമാഞ്ചം വന്നു. അത് കഴിഞ്ഞ് അവരുടെ ചുംബനം.. എല്ലാം മറന്ന്.. ഹൊ..
    അത് പോലെ അവസാനം.. അവൻ്റെ കുഴിച്ച് മൂടിയ ആഗ്രഹം സാധ്യം ആകണം എന്ന് പറഞ്ഞപ്പോൾ അവളുടെ സ്നേഹം എത്ര എന്ന് അറിഞ്ഞു..
    എന്താ പറയാ കഥകളിൽ നിങ്ങളുടെ അദ്യ കഥ. ഒത്തിരി ഒത്തിരി ഇഷ്ടായി..
    എന്തൊക്കെയോ എഴുതി.. ബോർ ആയോ എന്ന് സംശയം.. അഹ് എന്തായാലും സഹിച്ചോ.. ഹല്ല പിന്നെ?.
    അപ്പോ ഇനി എന്താ.. അടുത്ത് കഥ.. കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ആരാ മനസ്സിലായില്ല -??

      പുതിയ തൂലിക വാങ്ങിയാ… ഇപ്പൊ കമന്റിനൊക്കെ പണ്ടത്തേക്കാൾ നല്ല നീളം….??

      1. അതുൽ കൃഷ്ണ

        അത് എംകെ ക്കുള്ള കമൻ്റിന് മാത്രേ ഉള്ളൂ ??

    2. അതുൽ കൃഷ്ണ

      ഇന്ദു കരളേ ??

    3. ആഹാ എന്താ ഇത്.. ശരിക്കും നിന്നെ ഞാൻ സമ്മതിച്ചു.. ആദ്യമൊക്കെ മലയാളം എഴുതാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്ന നീ കീബോർഡ് ഇൻസ്റ്റാൾ ചെയ്തു അതിന് ശേഷം മലയാളത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ തുടങ്ങി.. ഇപ്പൊ ഇതാ കഥയുടെ ചുരുക്കം അതേപോലെ എഴുതാൻ പഠിച്ചിരിക്കുന്നു.. ആ ഹാർഡ് വർക്ക് ഐ റിയലി അപ്പ്രിഷിയെറ്റ്‌ ദാറ്റ്.. ❤️❤️
      ഒത്തിരി സന്തോഷം ഉണ്ടട്ടോ ഇത്ര വലിയ ശ്രദ്ധ കൊടുത്തതിൽ.. കഥയെപ്പറ്റി കൂടുതൽ ഒന്നും പറയുന്നില്ല.. ഒരിക്കലും വലിയ അഭിപ്രായം എഴുതുന്നത് ബോർ ആകില്ല.. ?
      സ്നേഹം… ഒത്തിരി സ്നേഹം
      ❤️❤️❤️

  3. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ MK യുടെ തൂലികയിൽ നിന്ന് ഒരു കഥ കൂടി കിട്ടി ….. എന്താ മാഷെ പറയുക വാക്കുകൾ ഇല്ല ….. അത്രയ്ക്ക് മനോഹരം ……???
    നന്ദി…. സ്നേഹത്തോടെ ???

    1. വിച്ചു.. ഒത്തിരി സന്തോഷം.. സ്നേഹം ??നന്ദി ഒന്നും പറയല്ലേട്ടോ

  4. കിച്ചു

    ❤️?❤️?.

  5. എനിക്ക് ഇത് ഒരു കഥ ആയി തോന്നിയില്ല ഒരു ഓർമ്മപ്പെടുത്തൽ പോലെ ആണ് തോന്നിയത്. മുഴുവൻ സാമ്യതകൾ ഇല്ലെങ്കിലും ഞാൻ ഇന്നും കണ്ടു കൊണ്ടിരിക്കുന്നത് ഇതുപോലെ ഉള്ള ഒരു പ്രണയ ജീവിതം ആണ്❤️

    ഒരുപാട് നന്ദി MK ഒരു നല്ല കഥ തന്നതിന് ♥️

    ♥️♥️♥️

    1. സജി.. പ്രണയം ഓരോരുത്തരിലും വ്യത്യസ്തം ആണ്.. പക്ഷെ അതൊരു വല്ലാത്ത അനുഭവവും ആണ്.. വരും.. തയാറായി ഇരിക്കുക ❤️❤️
      സ്നേഹം

  6. ❤️❤️

  7. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ പൊന്നു എംകെ ????. നമിച്ചു മോനെ. അസാധ്യമായ അന്യായമായ കഥ. കഥ മൊത്തം ഫീലിംഗ്സ്. ഒരു രക്ഷയും ഇല്ല. ഒരു ഫീൽ ഗുഡ് മൂവി ആക്കാൻ ഉള്ള ത്രെഡ് ഇല്ലേ എന്നൊരു സംശയം?.ഈ കഥ എന്തെ നേരത്തെ പബ്ലിഷ് ചെയ്തില്ല??

    1. ഒത്തിരി സന്തോഷം.. ❤️❤️
      സീരിയൽ ആക്കിയാലോ ??❣️
      ഇത് ഞാൻ മറന്ന ഒരു കഥയാണ്.. ഈ അടുത്താണ് ഇത് കണ്ടത്.. ഇനിയും തപ്പി നോക്കണം. ?
      സ്നേഹത്തോടെ ❤️❤️

  8. Nice story

    Oru nalla feel undayirunnu

    ❤️❤️

  9. ഏട്ടാ…..??
    വായിച്ചിട്ടില്ല വായിക്കാം…. അല്ല അല്ല വായിക്കും??

  10. Feel-good-story… ❤️

  11. Nice…

  12. ആഹാ. പുതിയ കഥ വന്നോ. പിന്നെ വായിക്കാട്ടോ. അതികം വഴുകില്ല.???

  13. ❤️

  14. തൃശ്ശൂർക്കാരൻ ?

    ❤️

  15. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    ഓടി വന്നു ഞാൻ. ?

  16. ❤️❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിക്കാട്ടോ… ഇന്ന് മൊത്തം വിങ്ങൽ കഥകൾ വായിച്ച് എന്റെ ഹൃദയം കലങ്ങി സാമ്പാർ പരുവത്തിൽ ആയി കിടക്കാ…

    I need some timE????

    1. പിന്നെ കാമു… ടൈറ്റിലിന്റെ ഒപ്പം ഓതേർ name വച്ചിട്ടില്ല…
      സ്വയം ചെയ്യുമ്പോൾ അതെല്ലാം നമ്മൾ ചെയ്യണം… അതാ കഥകളുടെ നിയമം….
      ????

      1. ചെയ്തു ??എന്റമ്മോ പണി തന്നെ

  18. വേട്ടക്കാരൻ

    2nd

  19. ❤️❤️

  20. 2nd (nice comment ???)

  21. സ്വയം കഥ ഇടൽ രണ്ടു പീരിയഡ് ക്ലാസ് എടുക്കുന്നതിലും കഷ്ടപ്പാട് ആണെന്ന് ഇന്ന് ഞാൻ മനസിലാക്കി.. ??

    1. Kollam അതിൻ്റെ ഇടയ്ക്ക്?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ശരിയാ… എന്നെയൊക്കെ സമ്മതിക്കണം

    3. ഹ ഹ ഹ

      എന്നിട്ട് ഇവിടെ വന്നു ഫസ്റ്റും അടിച്ചു…

      ഇത് ഞാൻ സമ്മതിക്കില്ല ??

      1. ഫസ്റ്റ് എങ്കിലും അടിക്കണമല്ലോ ?

Comments are closed.