?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

“ഓ അത് മറന്നു…” 

നിമിഷ നേരം കൊണ്ട് അവൾ ആ താലി വലിച്ചു പൊട്ടിച്ചു എന്റെ നേരെ എറിഞ്ഞു.. അതെന്റെ നെഞ്ചിൽ തട്ടി കാൽച്ചുവട്ടിൽ വീണു.. ഞാൻ ആകെ അമ്പരന്നു നിന്നു. 

“ഈ ബന്ധം ഇവിടെ കഴിഞ്ഞു… പിന്നെ ഡിവോഴ്സ്.. അത് വേഗം കിട്ടും… ഒപ്പിട്ടു തരണം..

അഹ് പിന്നെ.. വേഗം ഡിവോഴ്സ് കിട്ടാനുള്ള വഴി എനിക്ക് അറിയാം.. ഇന്ന് തന്നെ ഞാൻ എന്റെ ആദ്യരാത്രി ആഘോഷിക്കും വിത്ത് ദി പേഴ്സൺ ഐ ലവ്… ഉടനെ പ്രഗ്നൻറ് ആകുകയും ചെയ്യും.. സൊ.. ഡിവോഴ്സ് കിട്ടാൻ വലിയ വിഷമം ഉണ്ടാകില്ല… “

അവൾ പറഞ്ഞു തീരും മുൻപേ അമ്മയുടെ കൈ അവളുടെ മുഖം അടച്ചു പതിച്ചു.. പടക്കം പൊട്ടും പോലെ..

“എന്താടീ നീ പറഞ്ഞത്?? അഹങ്കാരം പിടിച്ച ജന്മം.. ഇതിന് നീ അനുഭവിക്കും…”

“ഓ പിന്നെ.. ഇതിനൊക്കെ കാരണം അമ്മ തന്നെയാണ്.. ഒരു കല്യാണം മുടങ്ങിയാൽ പകരം പോയി കെട്ടാൻ ഇതെന്താ വാഴകുല കച്ചവടമോ? എനിക്ക് ഇഷ്ടമുള്ള ആളുടെ ഒപ്പം ഞാൻ ജീവിക്കും.. അന്ന് നിന്ന് തന്നത് അച്ഛൻ ചത്ത് പോകും എന്നൊക്കെ പറഞ്ഞത് കൊണ്ടും ഹരിയേട്ടൻ എന്നെ ചതിച്ചു എന്ന് കേട്ടത് കൊണ്ടും ആണ്.. എന്റെ ഹരിയേട്ടൻ എന്നെ കാത്തിരിക്കും..”

അവൾ ഇത്രയും പറഞ്ഞു അമ്മയെ ചിരിയോടെ ആണ് നോക്കിയത്.. അതിന് ശേഷം അവൾ എന്നെ നോക്കി..

“ഇനി നിന്റെ വക ഉണ്ടോടാ? അടിച്ചോ.. ഇനി ഒരു അവസരം കിട്ടില്ല.. “

അവൾ എന്നെ പുച്ഛത്തോടെ നോക്കി.. അതിന് ശേഷം ബാഗ് എടുത്തു പുറത്തേക്ക് പോയി.. ഞാൻ അനങ്ങിയില്ല..തറഞ്ഞു നിന്നുപോയി..

“ഡാ അവൾ പോകുന്നു.. നീ എന്തെങ്കിലും ചെയ്യ് മോനെ…”

അമ്മ എന്റെ നെഞ്ചിൽ തല്ലി കരഞ്ഞു.. ഞാൻ അമ്മയെ പിടിച്ചു..

“അവളുടെ പെരുമാറ്റവും എടുത്ത രീതിയും മാത്രം ആണ് അമ്മേ മോശം..

ബാക്കി ഒക്കെ അവളുടെ ഭാഗത്താണ് ന്യായം.. ഇതിൽ തെറ്റുകാർ നമ്മൾ തന്നെ ആണ്.. ഇഷ്ടപ്പെട്ടു വേണം കല്യാണം കഴിക്കാൻ…, നിങ്ങൾ ഒക്കെയാണ് ഇപ്പോൾ എന്റെ അവസ്ഥ ഇങ്ങനെ ആക്കിയത്.. പ്രതികരിക്കാൻ പോലും കഴിയാതെ… “

അമ്മയുടെ പൊട്ടികരച്ചിൽ അവഗണിച്ചു ഞാൻ നിലത്തു വീണു കിടന്ന താലി എടുത്തു റൂമിലേക്ക് പോയി..

ബെഡിൽ കിടന്ന് അതും നെഞ്ചിൽ ചേർത്ത് വച്ച് അലറി കരഞ്ഞു.. ശബ്ദം ഇല്ലാതെ…..

അന്ന് ഉറക്കം ഇല്ലാത്ത രാത്രി ആയിരുന്നു..

പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഞാൻ സാധാരണ പോലെ ആയിരുന്നു.. ഇനി കരയില്ല എന്ന് ഞാൻ ഉറപ്പിച്ചു.. എന്തിന് കരയണം? അവൾ ഞാൻ കെട്ടിയ താലി എന്റെ നെഞ്ചിലേക്ക് ആണ് വലിച്ചു എറിഞ്ഞത്.. അവൾ ആണ് മാറിയത്.. അവൾ പൊയ്ക്കോട്ടേ..

അവൾ നന്നായി ജീവിക്കട്ടെ…, സ്നേഹിക്കുന്നവർ അല്ലെ ഒരുമിക്കേണ്ടത്…

ഞാൻ ഒന്നും സംഭവിക്കാത്തത് പോലെ പാടത്തേക്ക് ഇറങ്ങി.. അമ്മ ആകെ തകർന്നിരുന്നു…

അമ്മാവനെ ഇന്നലെ തന്നെ കാര്യം അറിയിച്ചിരുന്നു.. അവൾ ഇനി ആ വീട്ടിലേക്കും പോകില്ല എന്ന് പറഞ്ഞു എന്ന് കേട്ടപ്പോൾ എനിക്ക് അവളോട് വെറുപ്പാണ് തോന്നിയത്..

അമ്മാവൻ ഓമനിച്ചു വളർത്തിയ കുട്ടി ആണ്.. അവൾക്ക് ഒന്നിന്റെയും കുറവ് ഇല്ലായിരുന്നു. 

ഏതോ ഒരാൾക്ക് വേണ്ടി അവൾ ബന്ധങ്ങൾ എല്ലാം വലിച്ചു എറിയുന്നു.. പ്രേമം ഇത്ര ശക്തം ആണോ? 

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.