?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2369

മനസ് മരിച്ചിരുന്നു.. ഇനി അമ്പലത്തിൽ പോകണം എന്ന് പറഞ്ഞാൽ അവൾ ചിലപ്പോൾ ആ കത്തി വച്ച് കുത്തും..

വയലിൽ ആഞ്ഞു കൊത്തി മറിച്ചു.. പ്രാന്തമായി… വഴിയിൽ കൂടെ പോയ ആരൊക്കെയോ എന്തൊക്കെയോ ചോദിച്ചു.. ഒന്നിനും മറുപടി ഇല്ലായിരുന്നു..

*** 

അന്ന് ഉച്ചക്ക് വിളമ്പി തരുമ്പോൾ അമ്മയ്ക്കും എന്തൊക്കെയോ മനസിലായത് പോലെ ആയിരുന്നു.. അവളെ അവിടെ ഒന്നും കണ്ടില്ല. 

“എല്ലാം ശരിയാകും മോനെ….. ഇങ്ങനെ ഒരു സാഹചര്യം ആയതുകൊണ്ടാണ്.. അവൾ നിന്നെ സ്നേഹിക്കും..”

എന്ന് മാത്രം പറഞ്ഞു.. അത് കേട്ടപ്പോൾ എനിക്ക് ചിരി ആണ് വന്നത്..

അന്ന് രാത്രി റൂമിൽ ചെന്നപ്പോൾ അവൾ ആരോടോ സന്തോഷത്തിൽ ഫോൺ ചെയ്യുകയായിരുന്നു..

ഞാൻ മെല്ലെ ബെഡ്ഷീറ്റ് വിരിച്ചു കിടന്നു.. അവളുടെ സംഭാഷണം കഴിഞ്ഞു… ഞാൻ മെല്ലെ കണ്ണടച്ച് കിടക്കുകയായിരുന്നു..

“പറഞ്ഞില്ലെ ഞാൻ? എന്റെ ഹരിയേട്ടൻ എന്നെ ചതിക്കില്ല.. ആരോ കുടുക്കിയതാണ് ഏട്ടനെ… ഏട്ടൻ വരും എന്നെ കൊണ്ടുപോകാൻ.. “

അവൾ എന്നോടാണ് അത് പറഞ്ഞത് എന്നെനിക്ക് തോന്നി.. ഹൃദയം പൊട്ടി പിളരുന്നത് പോലെ.. മിണ്ടിയില്ല.. അനങ്ങാതെ കിടന്നു..

“ശവം… ഉറങ്ങി…..”

അവൾ പല്ലു ഞെരിച്ച ശബ്ദം എന്റെ ചെവിയിൽ എത്തി…

*** 

ഇതുപോലെ രണ്ടു ദിവസം കടന്നു പോയി..അവൾ എന്നെ ആവശ്യത്തിന് പോലും മൈൻഡ് ചെയ്യാറില്ല.. ഭക്ഷണം ഒക്കെ എടുത്തു കഴിക്കും.. ഏതു സമയവും റൂമിൽ ആണ്.. അമ്മയോട് പോലും അവൾ മിണ്ടുന്നില്ല..

അവളുടെ വീട്ടിലേക്ക് പോകേണ്ട ദിവസം…

അവൾ ബാഗ് ഒരുക്കി വെക്കുന്നത് കണ്ടുകൊണ്ടാണ് ഞാൻ റൂമിലേക്ക് ചെന്നത്..

“ശ്രീ, അമ്മാവൻ വിളിച്ചിരുന്നു.. എപ്പോഴാണ് എത്തുക എന്ന് ചോദിച്ചു…”

ഞാൻ മെല്ലെ പറഞ്ഞു.. അവൾ ബാഗ് എടുത്തു നിവർന്നു.. ഞാൻ അവളെ ഒന്ന് നോക്കി.. മുഴുവൻ ആഭരണങ്ങളും ഇട്ടിട്ടുണ്ട്.. നീല ചുരിദാർ ആണ് വേഷം.. മുഖത്ത് പുഞ്ചിരി ആണ്.. അവൾ എന്നെയൊന്ന് നോക്കി ഒന്നും മിണ്ടാതെ ബാഗും കൊണ്ട് പുറത്തേക്ക് നടന്നു..

കാര്യം മനസിലാകാതെ ഞാൻ അവളുടെ പുറകെ പോയി.. അവൾ ബാഗ് ഉമ്മറത്തു വച്ച് അമ്മയുടെ നേരെ തിരിഞ്ഞു..

“അമ്മേ.. നിങ്ങൾ എല്ലാവരും കൂടെ ആണ് ഇയാളെ എന്റെ തലയിൽ ഇട്ടു തന്നത്.. ഐ ഹേറ്റ് ഹിം.  എനിക്ക് വേറെ ഒരു സ്നേഹം ഉണ്ട്.. ഞാൻ അയാളുടെ ഒപ്പം പോകുകയാണ്.. ഈ ബന്ധം ഇവിടെ അവസാനിക്കുന്നു..”

അവൾ അത് പറഞ്ഞു പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി വരാന്തയിലേക്ക് നടന്നു..

“മോളെ.. നീ എന്തൊക്കെയാണ്… അവൻ നിന്റെ ഭർത്താവ് ആണ്…നിന്റെ കഴുത്തിൽ കിടക്കുന്നത് അവൻ കെട്ടിയ താലി ആണ്….”
അമ്മ കരഞ്ഞു കൊണ്ടു അവളുടെ പുറകെ പോയി കൈ പിടിച്ചു.. അവൾ ഒന്ന് നിന്നു..

431 Comments

  1. ❣️❣️❣️❣️❣️❣️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. ദേവിചൈതന്യ ഒന്നും കൂടി പോസ്റ്റ്‌ ചെയ്യുമോ. മനസ്സിൽ കയറിപോയി അത്കൊണ്ടാണ്

  4. Arundhadhi onnum koode post cheyyuvoo

  5. Adipoli bro ennann eth njan vayichath

  6. കാലം എന്നായാലും പ്രണയിക്കുന്നവരെ ഒരുമിപ്പിക്കും ♥️

    നല്ലൊരു കഥ തന്നതിന് നന്ദി ചങ്ങാതി ?

    1. ഹേയ് പൊളിച്ചു സങ്കടവും സന്തോഷവും അവരെ പോലെ വായിക്കുന്നവനും ലഭിച്ചു അതാണ് മാൻ എഴുത്തുകാരന്റെ കഴിവ് കിടുവേ

Comments are closed.